Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിറന്നാള്‍ ദിനത്തില്‍ , പതിനഞ്ചുകാരന്‍ ചിക്കുവിന് കോലി എഴുതി..വൈറൽ ആയി കുറിപ്പ് !

05 NOVEMBER 2019 07:47 PM IST
മലയാളി വാര്‍ത്ത

നവംബര്‍ അഞ്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ജന്മദിനമാണ് അതായത് ഇന്ന് . പിറന്നാളിന് ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് കത്തെഴുതുകയാണ് കോലി ചെയ്തത്. മറ്റാര്‍ക്കുമല്ല, ഒരു പതിനഞ്ചുകാരന്‍ പയ്യന്. പേര് ചിക്കു. പിറന്നാള്‍ദിനത്തില്‍ അവന് കൊടുക്കാന്‍ കത്തില്‍ വലിയ ഉപദേശവുമുണ്ട് കോലിക്ക്. ഈ ചിക്കു ആരെന്നോ ? കോലി തന്നെ ..കോലിയുടെ വിളിപ്പേരാണ് ചിക്കു.

കത്തിന്റെ പൂര്‍ണ്ണരൂപം;

ഹായ് ചിക്കു,
ആദ്യം തന്നെ, പിറന്നാള്‍ ആശംസകള്‍ നേരുന്നു. എനിക്കറിയാം നിന്റെ ഭാവിയേക്കുറിച്ച് നിനക്ക് എന്നോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാവും. എന്നോട് ക്ഷമിക്കം, കാരണം അതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്കും ഉത്തരം തരാന്‍ എനിക്ക് കഴിയില്ല. ജീവിതത്തിലെ ഓരോ വെല്ലുവിളിയും ആവേശകരവും ഓരോ നിരാശയും അടുത്ത അവസരവുമാണ്. ഇന്ന് നിങ്ങള്‍ക്കത് മനസിലാവില്ല. ഇത് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കാള്‍ യാത്രയെക്കുറിച്ചാണ് പറയുന്നത്. യാത്ര മികച്ചതായിരുന്നു.

ഞാന്‍ നിങ്ങളോട് പറയുന്നത് വിരാട് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാവുമെന്നാണ്. എന്നാല്‍ നിങ്ങള്‍ ജീവിതത്തിലെ എല്ലാ വെല്ലുവിളികളും സ്വീകരിക്കാന്‍ തയ്യാറാവണം. നിങ്ങള്‍ പരാജയപ്പെട്ടേക്കാം. അതെല്ലാം സംഭവിക്കുന്നതാണ്. എന്നാല്‍ മുന്നോട്ട് പോകുക. പരാജയപ്പെടുമ്പോഴെല്ലാം വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുക.

നിങ്ങളെ ഇഷ്ടപ്പെടുന്നവര്‍ ഒരുപാട് പേരുണ്ടാവും. അല്ലാത്തവരും ഉണ്ടാവും. പക്ഷെ അവരില്‍ പലര്‍ക്കും നിങ്ങളെ അറിയില്ല. അവരെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. നിങ്ങള്‍ സ്വയം വിശ്വാസമര്‍പ്പിക്കുക.

ആ ഷൂസ് ഡാഡി നിനക്ക് സമ്മാനമായി നല്‍കാത്തതിനെക്കുറിച്ച് നീ ചിന്തിക്കുന്നുണ്ടാവും. പക്ഷെ രാവിലെ അദ്ദേഹം നിന്നെ ആലിംഗനം ചെയ്തപ്പോഴും നിന്റെ ഉയരത്തെക്കുറിച്ച് തമാശ പറഞ്ഞതിനേയും താരതമ്യം ചെയ്യുമ്പോള്‍ അതിന് യാതൊരു പ്രസക്തിയുമില്ല. ചില സമയത്ത് അദ്ദേഹം വളരെ കര്‍ക്കശക്കാരനാണ്. നീ ചിന്തിക്കുന്നുണ്ടാനും ചില സമയത്ത് നിന്റെ രക്ഷിതാക്കള്‍ നിന്നെ മനസ്സിലാക്കുന്നില്ലയെന്ന്. പക്ഷെ നീ ഓര്‍ക്കണം. ഉപാധികളില്ലാതെ നിന്നെ സ്‌നേഹിക്കുന്നത് അവര്‍ മാത്രമാണ്. അവരെ തിരിച്ച് സ്‌നേഹിക്കു. ബഹുമാനിക്കുക. അവരോടൊപ്പം സമയം ചെലവഴിക്കുക. നി ഡാഡിയെ സ്‌നേഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തോട് പറയുക. ഇന്ന്… നാളെ എപ്പോഴും

അവസാനമായി നീ നിന്റെ ഹൃദയത്തെ പിന്‍തുടരുക. നിന്റെ സ്വപ്‌നങ്ങളെ പിന്‍തുടരുക, ദയയുള്ളവനാവുക വലിയ സ്വപ്‌നങ്ങള്‍ എങ്ങനെയാണ് എല്ലാ മാറ്റങ്ങളും വരുത്തുന്നതെന്ന് ലോകത്തെ കാട്ടികൊടുക്കുക. നിന്നെ പോലെ

വിരാട്
എല്ലാ ദിവസവും ആഘോഷമാക്കുക.

ഇതായിരുന്നു താരം ട്വീറ്ററില്‍ പങ്ക് വെച്ച് കത്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (21 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (44 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (57 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (14 hours ago)

Malayali Vartha Recommends