Widgets Magazine
18
Jan / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ പയ്യാമ്പലം റോ​ഡി​ൽ വെള്ള മാക്സിയിട്ട് “പ്രേ​തം’.... രാത്രിയല്ല ...പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ യു​വ​തി​ക​ളെ പേ​ടി​പ്പി​ക്കുകയാണ് ഹോബി ; വായ പിളര്‍ന്നു കാണിച്ചപ്പോള്‍ രക്തം കുടിച്ച രക്ഷസിനെ പോലെ; പോ​ലീ​സ് വ​ല വി​രി​ച്ചു


പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തിൽ പരുക്ക്.. മുംബൈ-പുനെ എക്‌സ്പ്രസ് പാതയിലാണ് അപകടമുണ്ടായത്


പ്രവാസി മലയാളികളുടെ മാതാപിതാക്കള്‍ക്ക് സൗജന്യമായി യുഎഇ സന്ദര്‍ശിക്കാന്‍ അവസരം...മലയാളി സമാജം ആണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്


യു​എ​ഇ,​ ​യു​എ​സ് ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ മാ​ക് ​ഡൊ​ണാ​ൾ​ഡ്​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു


മുസ്ലിം വേഷത്തിൽ ശബരിമലയിൽ ദർശനം നടത്താനെത്തിയ അയ്യപ്പ ഭക്തരെ പമ്പയിൽ തടഞ്ഞു: മുസ്ലീങ്ങൾക്കും ദർശനം നടത്താമെന്ന് അറിഞ്ഞില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം

ഒരേ ദിവസം 2 ട്വന്റി20 ഫിഫ്റ്റി നേടിയ ഒരേയൊരു താരം!

13 NOVEMBER 2019 01:46 PM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ക്രിക്കറ്റില്‍ ഒരേ ദിവസം 2 ട്വന്റി20 അര്‍ധസെഞ്ചുറി നേടിയ ആദ്യ താരം ആര്? എന്നാരെങ്കിലും ചോദിച്ചാല്‍ ആദ്യം മനസ്സില്‍ ഉയരുന്ന ചോദ്യം ഇതായിരിക്കും...അതെങ്ങനെ പറ്റും, ഒരു ദിവസം 2 ട്വന്റി20 അര്‍ധസെഞ്ചുറി...? ഇങ്ങനൊരു ചോദ്യം ചോദിച്ചു, മറ്റാരുമല്ല, സാക്ഷാല്‍ അമിതാബ് ബച്ചന്‍. അതേ, ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തരംഗമായ 'കോന്‍ ബനേഗാ ക്രോര്‍പതി'യുടെ 11-ാം പതിപ്പിലായിരുന്നു ഈ ചോദ്യം ചോദിച്ചത്. പൂര്‍ണ്ണമായും മുകളില്‍ പറഞ്ഞിരുന്നതു പോലെയായിരുന്നില്ല ചോദ്യം, അല്‍പ്പം ചില വ്യത്യാസം ഉണ്ടായിരുന്നു. ആ ചോദ്യം ഇങ്ങനെ ആയിരുന്നു, രാജ്യാന്തര ക്രിക്കറ്റില്‍ ഒരേ ദിവസം രണ്ടു ട്വന്റി20 മത്സരങ്ങളിലായി 2 ട്വന്റി20 അര്‍ധസെഞ്ചുറി നേടിയ ആദ്യ താരം ആര്? ചോദ്യം ഇങ്ങനെ ആണെങ്കില്‍ അതിന് സാദ്ധ്യത ഉണ്ടെന്ന് ആരും സമ്മതിക്കും.

അമിതാഭ് ബച്ചന്‍ നല്‍കിയ ഓപ്ഷന്‍സ് ഇങ്ങനെ ആയിരുന്നു: എ. നവ്‌റോസ് മംഗല്‍, ബി. മുഹമ്മദ് ഹഫീസ്, സി. മുഹമ്മദ് ഷഹ്‌സാദ്, ഡി. ഷാക്കിബ് അല്‍ ഹസ്സന്‍. ആരുടെയും സഹായമില്ലാതെ, ഗൂഗിളില്‍ തിരയാതെ ഓപ്ഷന്‍ സി, മുഹമ്മദ് ഷഹ്‌സാദ് എന്ന ശരിയുത്തരം കണ്ടെത്തിയ എത്രപേരുണ്ട്? ശരിയുത്തരം കണ്ടെത്താന്‍ സാധിച്ചെങ്കില്‍ ഒന്നുറപ്പ്, നിങ്ങള്‍ അത്ര നിസാരരല്ല. ഏഴു കോടി രൂപ 'വിലയുള്ള' ഉത്തരമാണ് നിങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്!

അതേ, ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തരംഗമായ 'കോന്‍ ബനേഗാ ക്രോര്‍പതി'യുടെ 11-ാം പതിപ്പിലെ ഏഴു കോടി വിലയുള്ള ചോദ്യമായിരുന്നു അത്. ബോളിവുഡിലെ സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ അവതാരകനായ ഷോയില്‍ ബിഹാറുകാരനായ അജീത് കുമാറിനാണ് ഈ ചോദ്യത്തിനുത്തരം നല്‍കി ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ ഏഴു കോടി സ്വന്തമാക്കാന്‍ അവസരം കിട്ടിയത്. നിര്‍ഭാഗ്യവശാല്‍ അജീത് കുമാറിന് ഉത്തരം പറയാനായില്ല. ചോദ്യത്തില്‍നിന്ന് പിന്‍മാറിയതോടെ ഒരു കോടി രൂപയുമായി അദ്ദേഹം ഷോയില്‍നിന്ന് മടങ്ങുകയും ചെയ്തു.

ഈ സീസണില്‍ ഒരു കോടി നേടുന്ന നാലാമത്തെ മാത്രം മത്സരാര്‍ഥിയാണ് അജീത് കുമാര്‍. ബിഹാറില്‍ ജയില്‍ സൂപ്രണ്ടായി ജോലി ചെയ്യുന്നതിനിടെയാണ് 'കോന്‍ ബനേഗാ ക്രോര്‍പതി'യില്‍ മാറ്റുരയ്ക്കാന്‍ അജീത് കുമാറിന് അവസരം ലഭിച്ചത്.

ക്രിക്കറ്റുമായി ബന്ധപ്പെട്ട ചോദ്യം 16-ാം ചോദ്യമായിരുന്നു. ശരിയുത്തരം പറഞ്ഞാല്‍ ലഭിക്കുക ഏഴു കോടി രൂപ! ഈ ഒരു ഉത്തരത്തിന്റെ മാത്രം വില ആറു കോടി! അജീത് കുമാറിന് ഉത്തരത്തെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ലൈഫ് ലൈനുകളും ശേഷിച്ചിരുന്നില്ല. ഉത്തരം തെറ്റിയാല്‍ ഒരു കോടി രൂപയും നഷ്ടപ്പെടുമെന്ന സ്ഥിതിയില്‍ അജീത് ചോദ്യത്തില്‍നിന്ന് പിന്‍മാറി. പിന്നീട് വെറുതെ ഒരു ഉത്തരം തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ അജീത് തിരഞ്ഞെടുത്തത് ഓപ്ഷന്‍ എ, നവ്‌റോസ് മംഗലെന്ന തെറ്റുത്തരം. എന്തായാലും ഒരു കോടി കിട്ടിയതിന്റെ ആഹ്ലാദം പങ്കുവച്ചാണ് അജീത് കുമാര്‍ ഷോ വിട്ടത്.

അഫ്ഗാനിസ്ഥാന്‍ താരമായ മുഹമ്മദ് ഷഹ്‌സാദ്, ഡെസേര്‍ട്ട് ട്വന്റി20 ടൂര്‍ണമെന്റിലാണ് ഒരേ ദിവസം രണ്ടു മത്സരങ്ങളിലായി രണ്ട് അര്‍ധസെഞ്ചുറി നേടിയത്. എട്ട് ഐസിസി അസോഷ്യേറ്റ് രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് യുഎഇയിലാണ് നടന്നത്. ടൂര്‍ണമെന്റിന്റെ സെമി, ഫൈനല്‍ മത്സരങ്ങള്‍ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരേ ദിവസമാണ് നടന്നത്.

സെമിയില്‍ ഒമാനെതിരെയാണ് ഷഹ്‌സാദ് ആദ്യ അര്‍ധസെഞ്ചുറി നേടിയത്. ആദ്യം ബാറ്റു ചെയ്ത് ഒമാന്‍ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ, 60 പന്തില്‍ 80 റണ്‍സടിച്ച് ഷഹ്‌സാദ് അഫ്ഗാന്റെ വിജയശില്‍പിയായി. ഒന്‍പതു പന്തു ശേഷിക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിയ അഫ്ഗാന്‍ എട്ടു വിക്കറ്റ് ജയത്തോടെ ഫൈനലില്‍ കടന്നു. സ്‌കോട്ലന്‍ഡിനെ 98 റണ്‍സിന് തകര്‍ത്തെത്തിയ അയര്‍ലന്‍ഡായിരുന്നു ഫൈനലില്‍ എതിരാളികള്‍.

കൃത്രിമ വെളിച്ചത്തില്‍ നടന്ന കലാശപ്പോരില്‍ ആദ്യം ബാറ്റു ചെയ്ത അയര്‍ലന്‍ഡ് 13.2 ഓവറില്‍ വെറും 71 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനായി ഷഹ്‌സാദ് വീണ്ടും തകര്‍ത്തടിച്ചു. 40 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട ഷഹ്‌സാദിന്റെ മികവില്‍ അഫ്ഗാന്‍ എട്ടാം ഓവറില്‍ത്തന്നെ വിജയത്തിലെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൗരത്വ നിയമ ഭേദഗതിക്കെതിരായ വിദ്യാര്‍ത്ഥി സമരം ഏറ്റെടുക്കില്ലെന്ന് സി.പി.എം  (1 hour ago)

നിര്‍ഭയ കേസിൽ പവന്‍ ഗുപ്‍ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (2 hours ago)

ക​ണ്ണൂ​ർ പയ്യാമ്പലം റോ​ഡി​ൽ വെള്ള മാക്സിയിട്ട് “പ്രേ​തം’..  (2 hours ago)

മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപണം; ഉസ്മാനിയ സര്‍വകലാശാല പ്രൊഫസർ അറസ്റ്റിൽ  (2 hours ago)

ഇരട്ട കൊലക്കേസ് പ്രതി ബിർജ്ജു നീലഗിരിയിൽ ജീവകാരുണ്യ പ്രവർത്തകൻ;സത്യക്രിസ്‌ത്യാനിയായ അച്ചായൻ; കബളിപ്പിക്കപ്പെട്ട് നാട്ടുകാർ; ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ  (2 hours ago)

പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തിൽ പരുക്ക്  (2 hours ago)

അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; ജനുവരി 21ന് അഭിമുഖം  (2 hours ago)

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ ഖ​ഗേന്ദ്ര ഥാപ്പ മ​ഗർ അന്തരിച്ചു...  (3 hours ago)

വീടിനകത്തെ കഴുകൻ കണ്ണുകൾ! സ്വന്തം ചോരയെ പോലും വെറുതെ വിടാത്ത കാപാലികൻ; സഹോദരിമാരുടെ വെളിപ്പെടുത്തലിൽ കേരളം നടുങ്ങി; പിതാവിൽ നിന്നും പീഢനം ഏറ്റുവാങ്ങിയത് പ്രായപൂർത്തിയാകാത്ത പെൺക്കുട്ടികൾ  (3 hours ago)

എം​എ​ല്‍​എയാകാനും എം​പി​യാ​വാ​നും കെ​പി​സി​സി ഭാ​ര​വാ​ഹിയാകാനും ഒ​രു കൂ​ട്ട​രും ബാ​ക്കി​യു​ള്ള​വ​ര്‍ വി​റ​ക് വെ​ട്ടാ​നും വെ​ള്ളം കോ​രാ​നുമെന്ന അവസ്ഥ; താ​നു​ള്‍​പ്പെ​ടെ​യു​ള്ള എം​പി​മാ​ര്‍​ക്കും എം​എ​ല  (3 hours ago)

കൂടത്തായി ചാനൽ പരമ്പര കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കും;കോടതിയിൽ കേസ് നടക്കുമ്പോൾ ഇതൊന്നും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ല; മന്ത്രി ജി സുധാകരൻ  (3 hours ago)

ഏറ്റവും മികച്ച സ്പീക്കർ; പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന് ഏ​റ്റ​വും മികച്ച സ്പീ​ക്ക​ര്‍​ക്കു​ള്ള പു​ര​സ്കാ​രം  (3 hours ago)

പോകാൻ പറ പറ്റങ്ങളോട്, കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആൾക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ; സുരേഷ് ഗോപി  (3 hours ago)

പ്രവാസി മലയാളികളുടെ മാതാപിതാക്കള്‍ക്ക് സൗജന്യമായി യുഎഇ സന്ദര്‍ശിക്കാന്‍ അവസരം...  (3 hours ago)

സ്വർണ്ണമാല കളഞ്ഞു പോയി അരിച്ച് പെറുക്കിയിട്ടും കിട്ടിയില്ല ; വർഷങ്ങൾക്ക് ശേഷം മാല കിട്ടി; അമ്പരപ്പ് മാറാതെ ദമ്പതികൾ  (3 hours ago)

Malayali Vartha Recommends