മഞ്ഞുവീഴ്ച മത്സരത്തെ ബാധിക്കുമെന്നതിനാല്‍ പിങ്ക് ബോള്‍ ടെസ്റ്റിന്റെ സമയക്രമം പരിഷ്കരിച്ചേക്കും
മഞ്ഞുവീഴ്ച മത്സരത്തെ ബാധിക്കുമെന്നതിനാല്‍ ഇന്ത്യ-ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റിന്റെ സമയക്രമം പരിഷ്കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പകല്‍ ഒരു മണിക്ക് തുടങ്ങി രാത്രി എട്ടു മണിക്ക് അവസാനിപ്പിക്കാനാണ് ബിസിസിഐയുടെ നീക്കം.
മത്സരം ഒരു മണിക്ക് തുടങ്ങി എട്ടു മണിക്ക് അവസാനിപ്പിക്കണം എന്ന ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ(സിഎബി) അപേക്ഷ ബിസിസിഐ അംഗീകരിക്കുകയായിരുന്നു.
നവംബര്‍ 22 മുതല്‍ 26 വരെയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റ്.
സന്ധ്യയ്ക്ക് ശേഷമുള്ള മഞ്ഞുവീഴ്ച കാരണം പിച്ചിലും മൈതാനത്തുമുണ്ടാകുന്ന ഈര്‍പ്പം മത്സരത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. പന്തിലെ നനവ് ബൗളര്‍മാരെയും ബാധിക്കും.
കൊല്‍ക്കത്തയിലെ മഞ്ഞുവീഴ്ച മുന്‍നിര്‍ത്തി മത്സരം നേരത്തെ ആരംഭിക്കണമെന്ന് ഈഡന് ഗാര്‍ഡന്‍സ് ക്യുറേറ്റര്‍ സുജന്‍ മുഖര്‍ജി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha