ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുന്നു; ലീഡ് 300 കടന്നു; ഇരട്ട സെഞ്ചുറി നേടി മായങ്ക് അഗര്‍വാള്‍
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മായങ്ക് അഗര്‍വാള്‍ മികച്ച ഫോമിൽ. ഇരട്ടസെഞ്ചുറി കുറിച്ച മായങ്ക് ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്കോറും നേടിയിരിക്കുന്നു. നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 467 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 150 റണ്‍സിനേക്കാള്‍ 317 റണ്‍സ് മുന്നിലാണ് ഇന്ത്യ എന്നത് ആശ്വാസകരം . 75 പന്തില്‍ 59 റണ്‍സുമായി രവീന്ദ്ര ജഡേജ, 9 പന്തില്‍ 25 റണ്‍സോടെ ഉമേഷ് യാദവ് എന്നിവരാണ് ക്രീസില്‍ തുടരുന്നത്. കരിയറിലെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന മായങ്കിന്റെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയാണിത്.
https://www.facebook.com/Malayalivartha