ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം; പുതിയ റെക്കോഡുമായി കോഹ്ലി
ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യ ബംഗ്ലാദേശിനെ ഇന്നിങ്സിനും 130 റണ്‍സിനും തകര്‍ത്തു. ഏറ്റവും കൂടുതല്‍ ഇന്നിങ്സ് വിജയങ്ങള്‍ നേടിയ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോര്‍ഡിനെ കോഹ്ലി പിന്നിലാക്കി. 10 ഇന്നിംഗ്സ് വിജയങ്ങളാണ് കോഹ്ലിയുടെ കീഴില്‍ ഇന്ത്യ നേടിയത്. ധോണി (9), മുഹമ്മദ് അസ്ഹറുദ്ദീന് (8), സൗരവ് ഗാംഗുലി (7) എന്നിവരാണ് കോഹ്ലിക്ക് പിന്നില്‍.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ മുന്‍ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ അലന് ബോര്ഡര്കൊപ്പം നാലാം സ്ഥാനം പങ്കിടുകയാണ് കോഹ്ലി. 32 ടെസ്റ്റ് വിജയങ്ങള്‍ ആണ് ഇരുവരുടെയും പേരിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഗ്രേം സ്മിത്ത് 109 മത്സരങ്ങളില്‍ നിന്ന് 53 വിജയങ്ങളുമായി പട്ടികയില്‍ ഒന്നമാതുണ്ട്. 77 മത്സരങ്ങളില്‍ നിന്ന് 48 വിജയങ്ങളുമായി റിക്കി പോണ്ടിങ് രണ്ടാം സ്ഥാനത്തും 57 മത്സരങ്ങളില്‍ നിന്ന് 41 വിജയങ്ങളുമായി സ്റ്റീവ് വോ മൂന്നാമതുമാണ്.
https://www.facebook.com/Malayalivartha