Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

11 രൂപയ്ക്ക് കുപ്പിവെള്ളവുമായി സപ്ലൈകോ

11 MAY 2019 12:44 PM IST
മലയാളി വാര്‍ത്ത

അധികം പണം മുടക്കാതെ തന്നെ കുപ്പിവെള്ളം ലഭ്യമാക്കാന്‍ സപ്ലൈകോ. ഒരു ലിറ്റര്‍ കുപ്പിവെള്ളം 11 രൂപയ്ക്ക് നല്‍കുന്ന പദ്ധതിക്കാണ് സപ്ലൈകോ തുടക്കം കുറിച്ചത്. സംസ്ഥാനത്ത് വേനല്‍ ചൂട് കടുത്തതോടെ കുപ്പിവെള്ള നിര്‍മ്മാണ കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ കുറഞ്ഞ വിലയില്‍ കുപ്പിവെള്ളമെത്തിക്കാനാണ് സപ്ലൈകോയുടെ നടപടി. ഇന്നലെ മുതല്‍ സപ്ലൈകോയുടെ 1560 ഔട്ട്‌ലെറ്റുകള്‍ വഴി ലിറ്ററിന് 11 രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കി തുടങ്ങി.



ആദ്യഘട്ടത്തില്‍ മാവേലി സ്‌റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവ വഴിയാണ് കുപ്പിവെള്ള വിതരണം. ഇതിനായി അംഗീകൃത സ്വകാര്യ കമ്പനികളില്‍ നിന്നും കുപ്പിവെള്ളം വാങ്ങി വില്‍പ്പന നടത്തുന്നതിന് കരാറായി. ഇവര്‍ സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളില്‍ വെള്ളമെത്തിക്കും. കുപ്പിവെള്ളത്തിന് ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും ഇവ സൂക്ഷിക്കാനുള്ള സൗകര്യം പലയിടങ്ങളിലും ഇല്ല. കൂടാതെ തണുപ്പിച്ച് സൂക്ഷിക്കാനുള്ള സൗകര്യവും ഇനി കണ്ടെത്തണം. യു ഡി എഫ് കാലത്ത് സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് ശബരി ബ്രാന്‍ഡില്‍ കുപ്പിവെള്ള വിതരണം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വിലയേറിയതിനാല്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുറഞ്ഞ വിലയ്ക്ക് കുപ്പി വെള്ളമെത്തിക്കുന്നതിന് ജലസേചന വകുപ്പിന് കീഴിലുള്ള കമ്പനിയുമായി ചര്‍ച്ച നടക്കുകയാണ്. 

വിപണികളില്‍ ഇപ്പോഴും സ്വകാര്യ കമ്പനികളുടെ ഒരു ലീറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപയാണ് വില. ഇത് വലിയ വിലയാണെങ്കിലും ദാഹംവരുമ്പോള്‍ വാങ്ങി ഉപയോഗിക്കുമെന്ന് ഉപയോക്താക്കളും പറയുന്നു. സപ്ലൈകോയുടെ കുപ്പിവെള്ളം ഇതിന് പരിഹാരമാകും. സ്വകാര്യ കുപ്പിവെള്ളത്തിനുവില 15 രൂപയില്‍ താഴെയാക്കുമെന്ന് കുപ്പിവെള്ള വിതരണക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പിലായില്ല. കുപ്പിവെള്ള വിപണിയില്‍ കോടികളുടെ വ്യാപാരമാണ് ദിവസവും നടക്കുന്നത്. അതേസമയം 15 രൂപ നിരക്കില്‍ റെയില്‍വേയില്‍ നിന്നും കുപ്പിവെള്ളം ലഭിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (18 minutes ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (33 minutes ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (46 minutes ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (56 minutes ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (59 minutes ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (1 hour ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (1 hour ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (1 hour ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (2 hours ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (2 hours ago)

മുംബൈയില്‍ ചാവേറാക്രമണ ഭീഷണി  (9 hours ago)

43കാരിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയത് 37കാരനായ യുവാവ്  (10 hours ago)

കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍  (10 hours ago)

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും  (12 hours ago)

കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 വയസ്സുകാരന് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends