Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഈ വര്‍ഷത്തെ ഓട്ടോ എക്സ്പോയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഡല്‍ഹിയില്‍ അവസാന ഘട്ടത്തിലേക്കു കടന്നു. 2020 ഓട്ടോ എക്‌സ്‌പോ സംഭവബഹുലമാകും

20 JANUARY 2020 04:52 PM IST
മലയാളി വാര്‍ത്ത

ഈ വര്‍ഷത്തെ ഓട്ടോ എക്സ്പോയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഡല്‍ഹിയില്‍ അവസാന ഘട്ടത്തിലേക്കു കടന്നു. 2 2020 ഓട്ടോ എക്‌സ്‌പോ സംഭവബഹുലമാകും എന്നാണു പ്രതീക്ഷിക്കുന്നത് . ഓട്ടോ എക്‌സ്‌പോ വേദിയില്‍ അറുപതോളം പുതിയ വാഹന മോഡലുകളുടെ വിപണി അവതരണമോ അനാവരണമോ നടന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.രണ്ടു വർഷത്തിൽ ഒരിക്കലാണ് മേള നടക്കുന്നത്
ഗ്രെയ്റ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ ആണ് എക്സ്പോ നടക്കുന്നത് .. ഫെബ്രുവരി 7 ന് മേള ആരംഭിക്കും. 12 വരെ നീണ്ടുനില്‍ക്കും. ലോകത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളുടെ പുത്തന്‍ ആശയങ്ങളും പുതുതലമുറ മോഡലുകളും 2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും. എല്ലാ തവണത്തേയും പോലെ ഇത്തവണയും ആവേശകരമായ നിരവധി വാഹനങ്ങളുടെ അവതരണവും പ്രദര്‍ശനവും ചടങ്ങിന് മാറ്റ് കൂട്ടും.

ഇന്ത്യയില്‍ നിന്ന് മാത്രമല്ല ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍, സ്വീഡന്‍, തായ്വാന്‍, യുകെ, യുഎസ്എ തുടങ്ങി 30 രാജ്യങ്ങളില്‍ നിന്നുള്ള ഓട്ടോമോട്ടീവ് കമ്പനികളുടെ പുതു സൃഷ്ടികളും ചരിത്രവും പരിചയപ്പെടാനും ആസ്വദിക്കാനുമുള്ള അവസരം മേളയിൽ ഉണ്ടായിരിക്കും ഫോര്‍ഡ്, ഹ്യുണ്ടായ്, ടാറ്റ, ഫെരാരി, ലംബോര്‍ഗിനി, പോര്‍ഷെ, ഹോണ്ട, ഹീറോ തുടങ്ങി നിരവധി കമ്പനികള്‍ ഈ എക്സ്പോയുടെ ഭാഗമാകുന്നുണ്ട്.

ഓട്ടോ എക്‌സ്‌പോ എന്നത് കാറുകളുടെ മാത്രം പ്രദര്‍ശന വേദിയല്ല. ബൈക്കുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, പ്രത്യേക വാഹനങ്ങള്‍, കണ്‍സെപ്റ്റ് വാഹനങ്ങള്‍, ഡിസൈന്‍, ഓട്ടോമോട്ടീവ് സ്ഥാപനങ്ങള്‍, ത്രീ-വീലറുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്കായി വെവ്വേറെ വിഭാഗങ്ങളുണ്ടകും.

നൂറോളം വാഹനങ്ങള്‍ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂര്‍ണമായും പുതിയ മോഡലുകളും കണ്‍സെപ്റ്റുകളും നിലവിലെ മോഡലുകളുടെ ബിഎസ് 6 പതിപ്പുകളും അണിനിരത്തും. പുതിയ ചില വാഹന ബ്രാന്‍ഡുകളുടെ ഇന്ത്യന്‍ പ്രവേശനം ഓട്ടോ എക്സ്പോയിലൂടെ ആയിരിക്കും.2018 ല്‍ ഓട്ടോ എക്സ്പോ അരങ്ങേറിയിരുന്നു.

സംരംഭ ദിനം, ഗുഡ്വില്‍ ദിനം, കുടുംബ ദിനം, സ്ത്രീശക്തി ദിനം, ഹരിത ദിനം, ഡ്രൈവിംഗ് അനുഭവ ദിനം എന്നിങ്ങനെ ആറ് ദിവസങ്ങള്‍ക്കും ഓരോ പ്രമേയം ഉണ്ടായിരിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 7 മണി വരെ ആയിരിക്കും പ്രദര്‍ശനം. എന്നാല്‍ 8, 9 തീയതികളില്‍ രാത്രി 8 മണി വരെ സന്ദര്‍ശകരെ അനുവദിക്കും. അവസാന ദിവസമായ ഫെബ്രുവരി 12 ന് വൈകീട്ട് 6 മണി വരെ മാത്രമാണ് പ്രവേശനം.

ബുക്ക്മൈഷോയിലാണ് ഓട്ടോ ഷോ കാണുന്നതിനുള്ള ടിക്കറ്റുകള്‍ ലഭിക്കുന്നത്. ഇന്ത്യാ എക്സ്പോ മാര്‍ട്ടിലെ ബോക്സ് ഓഫീസില്‍നിന്നും ടിക്കറ്റ് വാങ്ങാം. ഡെല്‍ഹി-എന്‍സിആര്‍ മേഖലയില്‍ തെരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളിലും ടിക്കറ്റ് ലഭിക്കും.

ഓട്ടോമോട്ടീവ് കോമ്പോണന്റ്‌സ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ACMA), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII), സെസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് (SIAM) എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends