Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് ഗൾഫിൽ, ഭാര്യ കാമുകനൊപ്പം... അവസാനം കാമുകന്റെ കയ്യിൽ പിടഞ്ഞ് ദർശിതയുടെ അവസാന മണിക്കൂറുകൾ...


നൂറോളം വിദ്യാർത്ഥികൾക്കും, അധ്യാപകനും കടന്നൽ കുത്തേറ്റു: സംഭവം ഓണാഘോഷത്തിനിടെ...


യാത്രയ്ക്കിടെ കാഞ്ഞിരപ്പളളി സ്വദേശിക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകരായി സ്വകാര്യബസ് ജീവനക്കാർ...


“ബോംബല്ല, ഓലപ്പടക്കം; വി ഡി സതീശൻ വിഡ്ഢി സതീശൻ ആകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍....


കേരളം ആവർത്തിക്കുന്ന ഈ ചോദ്യത്തിന് മുന്നിൽ പൊടിച്ചിരിക്കുന്നത് രമേശ് ചെന്നിത്തലയാണ്... സതീശനും ചെന്നിത്തലയും തമ്മിലുള്ള മുഖ്യമന്ത്രി തർക്കം ഇരുവരുടെയും മോഹം ഒരിക്കൽ കൂടി തട്ടി കളയുമോ...

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

11 JULY 2018 10:57 PM IST
മലയാളി വാര്‍ത്ത

മീടു ക്യാമ്പെയിനില്‍ കുടുങ്ങിയ പീഡന വീരന്‍ ഹാര്‍വി വെയ്ന്‍സ്‌റ്റെന് സ്ത്രീ പീഡനക്കേസില്‍ ജാമ്യം. നിര്‍മ്മാതാവിനെതിരേ ഉയര്‍ന്ന ആരോപണം സംശയാതീതമായി തെളിയിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കഴിഞ്ഞില്ല. ഇക്കാരണത്താല്‍ സാഹചര്യത്തില്‍ അദ്ദേഹത്തെ കോടതികുറ്റവിമുക്തനാക്കി. നിര്‍മ്മാതാവില്‍ നിന്നും പല തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായെന്ന് ആരോപിച്ച് അനേകം സിനിമാ മോഡലിംഗ് രംഗത്തെ താരങ്ങള്‍ രംഗത്ത് വന്ന സാഹചര്യത്തില്‍ താരത്തിനെതിരെ കേസെടുത്തിരുന്നു.

എന്നാല്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ച വെയ്ന്‍സ്‌റ്റെന്‍ താരങ്ങളുമായുള്ള ലൈംഗികത പരസ്പര ധാരണയോട് കൂടിയാണെന്നും ആരേയും ബലാല്‍ക്കാരമായി ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു വ്യക്തമാക്കിയത്. വെയ്ന്‍സ്‌റ്റെനെതിരേ രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കുറ്റവിമുക്തനാക്കപ്പെട്ടത്. എന്നാല്‍ മൂന്നാമത് ഒരാള്‍ നല്‍കിയ കേസില്‍ വിചാരണ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

കയ്യാമം വെച്ചുകൊണ്ടായിരുന്നു വെയ്ന്‍സ്‌റ്റെനെ കോടതി മുറിയില്‍ എത്തിച്ചത്. വിധി പ്രസ്താവിക്കുന്നതിന് മുമ്പായി വിലങ്ങ് അഴിച്ചുമാറ്റി. വെയ്ന്‍സ്‌റ്റെനെതിരേ പീഡനാരോപണം ഉന്നയിച്ച് ഹോളിവുഡ് നടിമാര്‍ അഴിച്ചുവിട്ട മീടൂ എന്ന ഹാഷ്ടാഗില്‍ സിനിമാ വേദിയിലെ അനേകം കാസ്റ്റിംഗ് ക്രൗച്ചുകളുടെ വിവരമാണ് പങ്ക് വെയ്ക്കപ്പെട്ടത്. ഹോളിവുഡിന് പുറത്തും ഇത് തരംഗമായിമാറുകയും പ്രാദേശിക സിനിമകളിലെ ആള്‍ക്കാര്‍ പോലും ഈ പ്രചരണത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ലൈംഗിക ചൂഷണത്തിനെതിരേ പരസ്യമായി ശബ്ദിക്കാന്‍ ധൈര്യം കാട്ടുകയും ചെയ്തു.

വെയ്ന്‍സ്‌റ്റെയ്‌നെതിരേ ഉയര്‍ന്ന ആരോപണം മുഴുവന്‍ തെറ്റാണെന്നും കെട്ടി ചമയ്ക്കപ്പെട്ടതാണെന്നും ആയിരുന്നു അഭിഭാഷകന്‍ ബ്രാഫ്മാന്‍ പറഞ്ഞത്. വെയ്ന്‍സ്‌റ്റെയ്‌നെതിരേ 75 ല്‍ പരം സ്ത്രീകളാണ് ലൈംഗിക പീഡനാരോപണം ഉയര്‍ത്തി രംഗത്ത് വന്നത്. മീ ടൂ ഹാഷ്ടാഗില്‍ ന്യൂയോര്‍ക്ക് ടൈംസിലും ദി ന്യൂയോര്‍ക്കര്‍ മാഗസിനിലും അനേകം കഥകളാണ് പുറത്തുവന്നത്. പ്രസിദ്ധ നടിമാരായ റോസ് മക് ഗോവന്‍, അനബേല്‍ സിയോറ, നോര്‍വീജിയന്‍ നടി നടാഷ്യ മാല്‍ത്തേ എന്നിവര്‍ നല്‍കിയ കേസാണ് വിചാരണ നടന്നത്.

1997 ല്‍ ഉറ്റാവയില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് റോസ് മക് ഗോവന്റെ ആരോപണം. 1992 ല്‍ ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് തന്നെയും പീഡിപ്പിച്ചതായിട്ടാണ് അനബേല്‍ ആരോപിച്ചത്. 2008 ല്‍ ലണ്ടനിലെ ഹോട്ടല്‍ റൂമില്‍ വെയ്ന്‍സ്‌റ്റെന് കീഴടങ്ങേണ്ടി വന്നെന്നെന്നായിരുന്നു നടാഷ്യയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച വെയ്ന്‍സ്‌റ്റെയ്ന്‍ എല്ലാം ഉഭയസമ്മതത്തോടെ നടന്ന ലൈംഗികതയായിരുന്നെന്നാണ് വാദിച്ചത്. വിചാരണാ വേളയില്‍ ഇവയെല്ലാം ബലാത്സംഗമായിരുന്നു എന്ന് തെളിയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തിൽ കാൽ നഷ്ടമായ കോട്ടയം സ്വദേശിക്ക് അബുദാബിയിൽ അത്യാധുനിക കൃത്രിമക്കാൽ; വിജയകരമായ മൂന്ന് ശസ്ത്രക്രിയകളിലൂടെ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച '10 ജേർണീസിന്' തുടക്കം...  (2 minutes ago)

ഭർത്താവ് ഗൾഫിൽ, ഭാര്യ കാമുകനൊപ്പം... അവസാനം കാമുകന്റെ കയ്യിൽ പിടഞ്ഞ് ദർശിതയുടെ അവസാന മണിക്കൂറുകൾ...  (12 minutes ago)

പ്രതിപക്ഷത്തെ പഠിപ്പിക്കാതെ മുഖ്യമന്ത്രി സ്വയം കണ്ണാടി നോക്കണമെന്ന് വി.ഡി സതീശന്‍  (19 minutes ago)

സമരം വേണമെങ്കില്‍ ചെയ്‌തോ, നായെ, പട്ടിയെന്നൊക്കെ വിളിച്ചാല്‍ കേട്ടിട്ട് പോകുമെന്ന് ഒരാളും വിചാരിക്കണ്ട  (28 minutes ago)

നൂറോളം വിദ്യാർത്ഥികൾക്കും, അധ്യാപകനും കടന്നൽ കുത്തേറ്റു: സംഭവം ഓണാഘോഷത്തിനിടെ...  (31 minutes ago)

യാത്രയ്ക്കിടെ കാഞ്ഞിരപ്പളളി സ്വദേശിക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകരായി സ്വകാര്യബസ് ജീവനക്കാർ...  (40 minutes ago)

V D SATHEESHAN യുവതുർക്കികൾ അദ്ദേഹത്തെ കൈവിട്ടു.  (1 hour ago)

“ബോംബല്ല, ഓലപ്പടക്കം; വി ഡി സതീശൻ വിഡ്ഢി സതീശൻ ആകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍....  (1 hour ago)

ദര്‍ഷിത കൊണ്ട് പോയ 30 പവനും മുക്കുപണ്ടം 4 മിനിട്ടിൽ മുറിയിൽ സംഭവിച്ചത്,വമ്പൻ ട്വിസ്റ്റ്  (1 hour ago)

ഇന്ത്യന്‍ യുവതി  (3 hours ago)

പഴക്കമുള്ള ഒരു ലോകം  (4 hours ago)

ട്രംപിന്റെ പുതിയ സന്ദേശം  (4 hours ago)

ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്‍വെച്ചായിരുന്നു അന്ത്യം.  (4 hours ago)

നെതന്യാഹു  (4 hours ago)

ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends