Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ബിഗ് ബോസ്സിലെ ആരാധകരുടെ പ്രിയതാരം രജിത്ത് കുമാർ സിനിമയിലേക്ക്..ഒപ്പം പവനും...ആറ്റിങ്ങൽ സ്വദേശികൾ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആറ്റിങ്ങൽക്കാരനായ രജിത്ത് സാറിന്റെ സിനിമ അരങ്ങേറ്റം

20 MARCH 2020 04:42 PM IST
മലയാളി വാര്‍ത്ത

ആരാധകർ ഹൃദയത്തിലേറ്റിയ റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ രണ്ട്. ഒന്നാം സീസന്റെ വമ്പൻ വിജയത്തിന് ശേഷമെത്തിയ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുകയായിരുന്നു. 17 മത്സരാർത്ഥികളോടെ തുടങ്ങിയ സീസണിൽ നിരവധിപ്പേർ ഇടയ്ക്കിടെ ഹൗസിൽ നിന്നും വിടപറയുകയും വൈൽഡ് കാർഡ് എൻട്രിയിലൂടെ നിരവധിപേർ ഹൗസിലേക്ക് എത്തുകയും ചെയ്തു. വളരെ സംഭവബഹുലമായൊരു സീസണായിരുന്നു രണ്ടാമത്തേത്. ഇടയ്ക്കിടെ നിരവധി പേർക്ക് ഹൗസിൽനിന്നും മാറിനിൽക്കേണ്ടതായി വന്നു. മത്സരാർഥികളിൽ ഒരാളായ പരീക്കുട്ടിയായിരുന്നു തുടക്കം കുറിച്ചത്. കണ്ണിനസുഖം ബാധിച്ച് ഹൗസിൽ നിന്നും ആദ്യം മാറ്റിനിർത്തിയത് പരീക്കുട്ടിയെയായിരുന്നു. തുടർന്ന് ഹൗസിൽ നിന്നും എട്ടുപേരാണ് കണ്ണിന് അസുഖമായി ഹൗസിൽ നിന്നും പുറത്തുപോയത്. എലിമിനേഷന് പുറമെ പുറത്തുപോയവരായിരുന്നു ഏറെയും. വൈൽഡ് കാർഡ് എൻട്രിയായെത്തിയ പവൻ ജിനോ തോമസും കടുത്ത നടുവേദനയെത്തുടർന്ന് കുറച്ചു ദിവസം പിന്നിട്ടപ്പോൾ തന്നെ ഹൗസിൽ നിന്നും വിടപറഞ്ഞു. ഏറ്റവും ഒടുവിലായി എലിമിനേഷനിൽ അല്ലാതെ ഹൗസിൽ നിന്നും പുറത്താക്കപ്പെട്ടത് രജിത്ത് കുമാറിനെയായിരുന്നു.മറ്റൊരു മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ ടാസ്ക്കിനിടെ മുളക് തേച്ചതിന്റെപേരിലാണ് രജിത്ത് കുമാർ ബിഗ് ബോസ്സിന്റെ നടപടി നേരിട്ടത്. എന്നാൽ മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രജിത്ത് കുമാറിനെ സംബന്ധിച്ച ഒരു വാർത്തയാണ് ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് ഇപ്പോൾ പുറത്തുവരുന്നത്.

70 ദിവസം പിന്നിട്ടശേഷം ബിഗ് ബോസ്സിനോട് വിടപറഞ്ഞ രജിത്ത് കുമാർ മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് ചുവടുമാറ്റുകയാണ്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ രജിത്ത് കുമാർ ആറ്റിങ്ങൽ സ്വദേശികളുടെ സിനിമയിലൂടെത്തന്നെയാണ് മലയാള സിനിമ ഇന്ഡസ്ട്രിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.അഞ്ജലി പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയായ 'അഞ്ജലിയില്‍ ആണ് ഡോ. രജിത് കുമാർ മുഖ്യ വേഷത്തില്‍ എത്തുന്നത്. ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമ മെയ് ആദ്യവാരം ഷൂട്ടിംഗ് ആരംഭിക്കും. രജിത് കുമാറിനൊപ്പം ബിഗ്ബോസിലെ മത്സരാർത്ഥിയായിരുന്ന പവന്‍ ജിനോ തോമസും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഈ പുതിയ ദൃശ്യവിരുന്നില്‍ മലയാളത്തിലെ മുന്‍നിര നടിനടന്മാരും ഒന്നിക്കുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിച്ച ഡിആര്‍കെ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന രജിത്ത് കുമാർ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അഞ്ജലിയില്‍ അവതരിപ്പിക്കുന്നത്.

ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത് പിളള, മുഹമ്മദ് ഷാ കൂട്ടുകെട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്. അഞ്ജലി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ 2 ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. പ്രശസ്ത സംവിധായകന്‍ വി.കെ കരീം അണിയിച്ചൊരുക്കിയ താമര അടുത്ത് മാസം റിലീസിനു ഒരുങ്ങുകയാണ്. മുൻപ് സംവിധായകന്‍ ആലപ്പി അഷ്‌റഫും തന്റെ പുതിയ സിനിമയിലേക്ക് രജിത്ത് കുമാറിനെ ക്ഷണിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു രജിത്ത് കുമാറിനെ സംവിധായകന്‍ ക്ഷണിച്ചത്. രജിത്ത് കുമാറിന്റെ ഫാൻസ്‌ ആർമികളെല്ലാം വാർത്ത ഏറ്റെടുത്തിരിക്കുകയാണ്.

ലോകത്തെ മുഴുവൻ ബാധിച്ച കൊറോണ വൈറസ് ബിഗ് ബോസ്സിന്റെ സംപ്രേക്ഷണത്തെയും ബാധിച്ചിരുന്നു. തുടർന്ന് ബിഗ് ബോസ് ഷോ നിർത്തിവെക്കുകയാണെന്ന അറിയിപ്പുമായി നിർമ്മാതാക്കളായ എന്‍ഡമോള്‍ ഷൈൻ ഇന്ത്യ രംഗത്തുവന്നിരുന്നു. അണിയറ പ്രവര്‍ത്തകരുടെയും മത്സരാര്‍ഥികളുടെയുമെല്ലാം സുരക്ഷ മുന്‍നിര്‍ത്തിയാണ് ഷോ അവസാനിപ്പിക്കുന്നതെന്നാണ് ബിഗ് ബോസ് നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ അറിയിച്ചത്..11ാമത്തെ ആഴ്ചയിലേക്ക് കടക്കുകയായിരുന്നു പരിപാടി. അപ്രതീക്ഷിത ട്വിസ്റ്റുകളും വ്യത്യസ്തമായ ടാസ്‌ക്കുകളുമൊക്കെയായി മുന്നേറുന്ന പരിപാടിയില്‍ വിജയിക്കുന്നത് ആരാവുമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. അപ്പോഴാണ് ഇടിത്തീ പോലെ ഷോ നിർത്തുന്നു എന്ന വാർത്ത പുറത്തുവന്നത്. എന്നാൽ വാർത്ത വന്നതിനു പിന്നാലെ മറ്റൊരു വാദവുമായി രജിത്ത് ആർമി ഗ്രൂപ്പുകളും രംഗത്തുവന്നിരുന്നു.കൊറോണയാണ് പരിപാടി മാറ്റിവെക്കുന്നതിന് പിന്നിലെ കാരണമെന്ന് തോന്നുന്നില്ല എന്നും . അങ്ങനെയെങ്കില്‍ ആദ്യമേ നിര്‍ത്തേണ്ടതല്ലായിരുന്നോയെന്നുള്ള ചോദ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത് . ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനില്‍ തങ്ങൾ കൊടുത്ത പരാതിയാണ് ഇതിന് പിന്നിലെന്നും ഇത് തങ്ങളുടെ വിജയമാണെന്ന തരത്തിലുമുള്ള പോസ്റ്റുകളാണ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. പരിപാടി അവസാനിപ്പിക്കുമ്പോൾ വിജയിയായി ആരെ പ്രഖ്യാപിക്കുമെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (6 minutes ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (58 minutes ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (1 hour ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (2 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (2 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (2 hours ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (2 hours ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (2 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (2 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (2 hours ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (2 hours ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (2 hours ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (2 hours ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (2 hours ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (2 hours ago)

Malayali Vartha Recommends