Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആവശ്യത്തിന്‌ ചുവന്ന രക്‌താണുക്കൾ ഉൽപാദിപ്പിക്കപ്പെടാത്ത അവസ്‌ഥ, ശരീരത്തിന്‌ പുനസ്‌ഥാപിക്കാൻ കഴിയാത്ത വിധം തുടർച്ചയായി രക്‌താണുക്കളെ നഷ്‌ടപ്പെടുക, രക്‌താണുക്കൾ നശിക്കുക എന്നിവയാണ്‌ പൊതുവായി പറഞ്ഞാൽ വിളർച്ചയുടെ കാരണങ്ങൾ

07 JULY 2019 01:24 PM IST
മലയാളി വാര്‍ത്ത

ഏത് പ്രായക്കാര്‍ക്കും വരാവുന്ന ഒന്നാണ് അനീമിയ അഥവാ വിളർച്ച. എങ്കിലും കൂടുതല്‍ കാണുന്നത് കുട്ടികളിലും പ്രായമായവരിലും ഗര്‍ഭിണികളിലുമാണ്. സാധാരണയായി പുരുഷന്മാരില്‍ 13g/dl ല്‍ താഴെയും സ്ത്രീകളില്‍ 12g/dlല്‍ താഴെയും ഗര്‍ഭിണികളില്‍ 11dg/dlല്‍ താഴെയുമാണ് ഹീമോഗ്ലോബിന്റെ അളവെങ്കില്‍ അവര്‍ക്ക് അനീമിയ ഉണ്ട് എന്ന് വേണം കരുതാൻ ,

ആവശ്യത്തിന്‌ ചുവന്ന രക്‌താണുക്കൾ ഉൽപാദിപ്പിക്കപ്പെടാത്ത അവസ്‌ഥ, ശരീരത്തിന്‌ പുനസ്‌ഥാപിക്കാൻ കഴിയാത്ത വിധം തുടർച്ചയായി രക്‌താണുക്കളെ നഷ്‌ടപ്പെടുക, രക്‌താണുക്കൾ നശിക്കുക എന്നിവയാണ്‌ പൊതുവായി പറഞ്ഞാൽ വിളർച്ചയുടെ കാരണങ്ങൾ.

ഉത്‌സാഹക്കുറവ്‌, കിതപ്പ്‌, തലവേദന, നെഞ്ചുവേദന , കാലുകളിലെ നീര്തുടങ്ങിയ ലക്ഷണങ്ങളുള്ള വിളർച്ച, രോഗതീവ്രത അനുസരിച്ച്‌ തല കറങ്ങി വീഴുന്നത്‌ മുതൽ ഹൃദയസ്‌തംഭനം വരെ വരുത്തി വെക്കാം.

കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ ആവശ്യമുള്ളത്രയും ആരോഗ്യമുള്ള ചുവന്ന രക്താണുക്കള്‍ ഇല്ലാത്തത് കൊണ്ടാണ് വിളർച്ചയുണ്ടാകുന്നത്‌. ഒരു ചുവന്ന രക്‌താണുവിന്റെ ആയുസ്സ്‌ ഏകദേശം 120 ദിവസമാണ്‌.

പ്രധാനമായും മജ്ജയിൽ നിന്നുമാണ്‌ ഇവയുടെ ഉൽപാദനം. ആരോഗ്യമുള്ള ചുവന്ന രക്‌താണുക്കൾ ഉണ്ടാവാൻ ആവശ്യമായ ഇരുമ്പ്, വൈറ്റമിൻ B12, ഫോളിക്‌ ആസിഡ്‌ എന്നിവയുടെ കുറവ്‌ കൊണ്ട്‌ ഉൽപാദനം കുറയാം. മജ്ജയെ ബാധിക്കുന്ന രക്‌താർബുദം, വൃക്കയിൽ ഉല്പാദിപ്പിക്കപ്പെട്ട് രക്‌തമുണ്ടാക്കാൻ സഹായിക്കുന്ന ഹോർമോണായ എരിത്രോപോയറ്റിന്റെ കുറവ്‌ , കിഡ്‌നി രോഗികളിലെ വിളർച്ച എന്നിങ്ങനെ വിളർച്ചയുണ്ടാക്കുന്ന രോഗങ്ങൾ പല വിധമുണ്ട്‌. ഇവയോരോന്നും ഓരോ രീതിയിലാണ്‌ നേരിടേണ്ടത്‌.


അരിവാൾ രോഗം, സ്‌ഫീറോസൈറ്റോസിസ്‌, തലാസ്സീമിയ എന്നിങ്ങനെ രക്‌തകോശങ്ങൾ നശിക്കുന്ന രോഗങ്ങളും ഏറെയുണ്ട്‌.

ഇത്‌ കൂടാതെ, കീമോതെറാപ്പി സമയത്തും നമ്മുടെ രക്‌തകോശങ്ങൾ ഗണ്യമായി കുറയും. എന്നാൽ, ചികിത്സയുടെ കോഴ്‌സ്‌ കഴിയുമ്പൊഴെക്കും അർബുദകോശങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാകുകയും രക്‌തകോശങ്ങളെ ശരീരം തിരിച്ചു പിടിക്കുകയും ചെയ്യും..

. തുടർച്ചയായ രക്‌തനഷ്‌ടം ഉണ്ടാക്കുന്ന വിരശല്യം, മൂലക്കുരു, സ്‌ത്രീകളിൽ പല കാരണം കൊണ്ടുണ്ടാകുന്ന ബ്ലീഡിംഗ്‌ എന്നിവയെല്ലാം പതുക്കെയെങ്കിലും രോഗിയെ കടുത്ത വിളർച്ചയിലേക്കും വലിയ അപകടത്തിലേക്കും തള്ളി വിടും.

സ്വാഭാവികമായി തന്നെ വിളർച്ച വരുന്ന അവസ്‌ഥകളാണ് ഗർഭം, വാർദ്ധക്യം എന്നിവ..വിളർച്ചയുടെ തോതനുസരിച്ച്‌ ചിലപ്പോൾ ഇവർക്കും ചികിത്സ നൽകേണ്ടി വന്നേക്കാം. ചുരുക്കത്തിൽ, വിളർച്ചയുടെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ്‌ വേണ്ടത്‌.

ധാരാളം ഇരുമ്പ്, ഫോളിക്‌ ആസിഡ്‌ തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിക്കുക, വിളർച്ച ഉണ്ടാക്കുന്നത്‌ രോഗമാണെങ്കിൽ അതിനുള്ള മരുന്ന്‌ ഡോക്‌ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക, ആവശ്യമെങ്കിൽ രക്‌തദാനം സ്വീകരിക്കുക എന്നിങ്ങനെ വേണ്ടത്‌ ചെയ്യണം.

കുഞ്ഞുങ്ങളിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന വിളർച്ചയുടെ കാരണം പ്രധാനമായും വിരശല്യമാണ്‌ . വിരയുടെ മരുന്ന് കഴിച്ചല് കുട്ടികളിൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേ ഉള്ളൂ.

ഏതുതരം അനീമിയ എന്നതും രോഗകാരണവം മനസ്സിലാക്കാന്‍ സിബിസി, ഇഎസ്ആര്‍, എംസിവി, എംസിഎച്ച്, എംസിഎച്ച്‌സി, പെരിഫറല്‍ സ്മിയര്‍ തുടങ്ങിയ ടെസ്റ്റുകള്‍ സഹായിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (10 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

Malayali Vartha Recommends