Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

കോവിഡ് എന്ന മഹാമാരി വീണ്ടും ആഞ്ഞടിക്കുന്നു, അമേരിക്ക...ജപ്പാൻ..ചൈന എന്നീ രാജ്യങ്ങളെല്ലാം മഹാമാരിയുടെ പിടിയിൽ, ചൈനയിൽ നിന്ന് അനുദിനം പുറത്ത് വരുന്നത് കൊവിഡ് സ്ഥിരീകരണത്തിന്റേയും മരണത്തിന്റേയും അമ്പരപ്പിക്കുന്ന റിപ്പോർട്ടുകൾ...!

21 DECEMBER 2022 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

കോവിഡ് സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെ പുതിയ വൈറസ് വ്യാപനം; ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രി...

എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികൾ ആരംഭിച്ചു...

ക്രിസ്മസ് ന്യൂ ഇയർ ആഘോഷം കഴിഞ്ഞാൽ ലോകത്തിന്റെ സ്ഥിതി എന്താകുമെന്ന് പറയാനാകാത്ത സ്ഥിതീയാണ് ഇപ്പോൾ ഉള്ളത്.കാരണം കോവിഡ് എന്ന മഹാമാരി വീണ്ടും ആഞ്ഞടിക്കുകയാണ്. അമേരിക്ക ജപ്പാൻ , ചൈന എന്നീ രാജ്യങ്ങളെല്ലാം കോവിഡിന്റെ പിടിയിലായിക്കഴിഞ്ഞു. 2019 അവസാനം തുടങ്ങിയ ഈ മഹാമാരിക്ക് ഇപ്പോഴും പ്രതിരോധ ചികിത്സ ഇല്ലായെന്നതാണ് ഈ രോഗത്തിൻറെ കാഠിന്യം വർദ്ധിപ്പിക്കുന്നത് .

രോഗം വന്നാൽ കൃത്യമായ ചികിത്സ നൽകാൻ നമുക്കാകുന്നില്ല.പുതിയ വൈറസ് ഇപ്പോഴും അനുബന്ധ ചികിത്സയാണ് നൽകുന്നത്. മാത്രമല്ല, കോവിഡിന്റെ പുതിയ വകഭേദങ്ങളാണ് ഇപ്പോൾ കണ്ടുവരുന്നത്.പക്ഷെ നമ്മളാരും ഇപ്പോൾ കോവിഡ് പ്രതിരോധത്തിനായി മാസ്ക്ക് പോലും ഉപയോഗിക്കുന്നില്ല, കോവിഡ് എന്നത് പേടിക്കേണ്ട ഒരു കാര്യമല്ല എന്ന് രീതിയിലാണ് കാര്യങ്ങളുടെ പോക്ക് .

പക്ഷെ ഒന്ന് ശ്രദ്ധിച്ചാൽ അറിയാം 40 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള എത്രപേർ ഈ മൂന്നു വര്ഷം കൊണ്ട് നമ്മളെ വിട്ടുപോയി? അവരിൽ അധികം പേരും കോവിഡ് വാക്സിനും ബൂസ്റ്റർ ഡോസ് പോലും എടുത്തവരാണ്.. എന്നിട്ടും അവർക്ക് കോവിഡ് വന്നു .. മരണത്തിനു കീഴടങ്ങി.

കോവിഡ് മാറിയ പലരും ഇപ്പോൾ ശ്വാസംമുട്ട് , ചുമ പോലുള്ള അസുഖങ്ങൾ ഉള്ളവരാണ് ..എന്നിട്ടും നമ്മളെ കുറച്ചെങ്കിലും സഹായിക്കാൻ കഴിയുന്ന മാസ്ക്ക് നമ്മൾ ഉപേക്ഷിച്ചുകഴിഞ്ഞു . ഇക്കഴിഞ്ഞ ലോകകപ്പ് കാഥറിൽ നടന്നപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ആളുകൾ ഒഴുകി എത്തി, പക്ഷെ ആരും മാസ്ക്കിനെ കുറിച്ച് ഓർത്തതു പോലുമില്ല ...

കൊറോണ വ്യാപനം രൂക്ഷമായ ചൈനയിൽ സ്ഥിതിഗതികൾ ഗുരുതരം ആണെന്നാണ് റിപ്പോർട്ടുകൾ . . കൊവിഡ് സ്ഥിരീകരണത്തിന്റേയും മരണത്തിന്റേയും അമ്പരപ്പിക്കുന്ന റിപ്പോർട്ടുകളാണ് ചൈനയിൽ നിന്ന് അനുദിനം പുറത്ത് വരുന്നത്. പക്ഷെ ചൈന യഥാർത്ഥ കണക്കുകൾ എന്നത്തേയും പോലെ ഇപ്പോഴും മറച്ചു പിടിക്കുകയാണ് .

ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞു. നിരവധി പേരാണ് വൈറസ് വ്യാപനത്തെ തുടർന്ന് മരിച്ച്‌ വീഴുന്നത്. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ വീഡിയോയാണ് പുറത്തുവന്നതിൽ ഒന്ന്. കിടക്കയിൽ സ്ഥലമില്ലാത്തതിനാൽ ബാക്കി രോഗികൾക്ക് തറയിൽ കിടത്തിയാണ് ചികിത്സ നൽകുന്നത്. ഡോക്ടർമാർക്ക് നിന്ന് പരിശോധന നടത്താൻ പോലുമുള്ള സ്ഥലം മുറിയ്‌ക്കുള്ളിൽ ഇല്ല.

ഇതിന് പുറമേ ആശുപത്രിയിലെ മോർച്ചറിയിലും വരാന്തയിലും മരിച്ചവരുടെ മൃതദേഹങ്ങൾ കുന്ന്കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്ലാസ്റ്റിക് കവറിൽ വലിയ ഹാളിനുള്ളിലും വരാന്തകളിലുമാണ് മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.

ചൈനയിലെ വുഹാനിൽ ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടു മൂന്നു വര്ഷം കഴിഞ്ഞ് എങ്കിലും ഇതിനെ പിടിച്ചു കെട്ടാൻ ലോകത്തിനായിട്ടില്ല .. ചൈനയിൽ ദിവസം 200 ൽ അധികം പേരാണ് മരിയ്ക്കുന്നതത്രെ . ചൈനയിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ആകാതെ വലയുകയാണ് എന്നാണു അറിയുന്നത്

ഈ സാഹചര്യത്തിൽ കർശന നിർദേശമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. വിദേശത്ത് നിന്ന് വരുന്ന വിമാനങ്ങൾക്ക് ഇന്ത്യയിൽ എത്തുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി . അമേരിക്കയിലും ജപ്പാനിലും അടക്കം വ്യാപനം കൂടുന്ന സാഹചര്യത്തിൽ പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്നാണ് സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ നിർദ്ദേശം. അഞ്ച് ഘട്ട പ്രതിരോധ പ്രവർത്തനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

ലോകത്ത് പലയിടങ്ങളിലായി കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ച് . പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്‌സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തി . ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുത്തു

സംസ്ഥാനങ്ങളോട് എല്ലാ കൊവിഡ് പോസ്റ്റീവ് സാംപിളുകളും ഇൻസാകോഗ് ജീനോം സീക്വൻസിംഗ് ലാബുകളിലേക്ക് ദിവസവും അയയ്ക്കണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ കൊവിഡ് വകഭേദങ്ങളെ കുറിച്ച് പഠിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫോറമാണ് ഇൻസാകോഗ്.

ചൈനയെ കൂടാതെ ജപ്പാൻ, അമേരിക്ക, കൊറിയ, ബ്രസീൽ എന്നിവിടങ്ങളിലും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ കൊവിഡ് വകഭേദങ്ങൾ ട്രാക്ക് ചെയ്യുന്നതിന് പോസിറ്റീവ് കേസ് സാമ്പിളുകളുടെ മുഴുവൻ ജീനോം സീക്വൻസിംഗും തയ്യാറാക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 112 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ഇത് 181 ആയിരുന്നു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 3,490 ആണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തി. കേരളത്തിൽ രണ്ട് പേരും മഹാരാഷ്ട്രയിൽ ഒരാളുമാണ് കഴിഞ്ഞ ദിവസം മരിച്ചത്

ഇതിനർത്ഥം കോവിഡ് എന്ന കൊലയാളി നമ്മളെ വിട്ടുപോയിട്ടില്ല, പുണ്യ രൂപത്തിൽ പുതിയ ഭാവത്തിൽ അവൻ ഇപ്പോഴും നമുക്കിടയിൽ തന്നെയുണ്ട് . അതുകൊണ്ട് കനത്ത ജാഗ്രത ഉണ്ടായേപറ്റൂ , മാസ്ക്കും സാമൂഹിക അകലവും പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .നമ്മുടെയും നമ്മുക്ക് പ്രിയപ്പെട്ടവരുടെയും ജീവൻ സുരക്ഷിതമാക്കാൻ നമുക്കൊരുമിച്ചു നിൽക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (1 hour ago)

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്  (1 hour ago)

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (2 hours ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (2 hours ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (4 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (4 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (4 hours ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (5 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (5 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (7 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (7 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (15 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (15 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (17 hours ago)

Malayali Vartha Recommends