Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക്! തന്നെക്കാള്‍ പ്രായം കുറഞ്ഞ പുരുഷനെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറായാൽ സംഭവിക്കുന്നത് ഇതാണ്...

06 FEBRUARY 2020 01:07 PM IST
മലയാളി വാര്‍ത്ത

തന്നെക്കാള്‍ പ്രായം കൂടിയ പുരുഷനെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് അധിക സ്ത്രീകളും. എന്നാൽ തന്നെക്കാള്‍ പ്രായം കുറഞ്ഞ പുരുഷനെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവണമെന്ന് പറയുകയാണ് മുരളി തുമ്മാരുകുടി. ശരാശരി ആയുര്‍ദൈര്‍ഘ്യത്തിലെ അന്തരം ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് മുരളിതുമ്മാരുകുടിയുടെ അഭിപ്രായപ്രകടനം.

 മുരളിതുമ്മാരുകുടിയുടെ കുറിപ്പ് ഇങ്ങനെയാണ്...

വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക്! കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് (life expectancy) ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും കൂടുകയാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. കേരളത്തില്‍ ആണുങ്ങളുടെ ശരാശരി ആയുസ്സ് 72 വയസും സ്ത്രീകളുടേത് 77.8 ഉം ആണ്. പൊതുവില്‍ ഒരു നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും നമ്മുടെ സാമൂഹ്യ സാഹചര്യങ്ങള്‍ ഇതില്‍ സ്ത്രീകള്‍ക്കായി ഒരു 'പണി' കരുതിവെച്ചിട്ടുണ്ട്. കേരളത്തില്‍ പൊതുവെ തന്നെക്കാള്‍ പ്രായം കൂടിയ പുരുഷന്മാരെയാണ് സ്ത്രീകള്‍ വിവാഹം കഴിക്കുന്നത്. ഇതിന്റെ പരിണതഫലം എന്താണ്? അവരുടെ ഭര്‍ത്താക്കന്മാര്‍ അവരെക്കാളും വളരെ മുന്‍പേ മരിച്ചുപോകുന്നു.

2011 ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 60 കഴിഞ്ഞ ആണുങ്ങളില്‍ ഭാര്യ മരിച്ചവരുടെ എണ്ണം 8.8 ശതമാനമാണ്, പക്ഷെ ഭര്‍ത്താവ് മരിച്ച സ്ത്രീകളുടെ എണ്ണമാകട്ടെ 57 ശതമാനമാണ്. അതായത് അറുപത് കഴിഞ്ഞ സ്ത്രീകളില്‍ രണ്ടിലൊന്നില്‍ കൂടുതല്‍ വിധവകളാണ്. എണ്‍പത് കഴിഞ്ഞ ആളുകളുടെ കാര്യമെടുത്താല്‍ ഭാര്യ മരിച്ചവരുടെ എണ്ണം 17 ശതമാനം ആകുമ്പോള്‍ ഭര്‍ത്താവ് മരിച്ചവരുടെ എണ്ണം 84 ശതമാനമാണ്!.

സ്വന്തമായി വരുമാനമുള്ളവരോ, ഭൂമി ഉള്ളവരോ ആയ സ്ത്രീകളുടെ എണ്ണം കേരളത്തിലും വളരെ കുറവാണ്. അതുകൊണ്ടുതന്നെ പ്രായമായി ഭര്‍ത്താവും മരിച്ച സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുരിതമാണ്. അറുപത് കഴിഞ്ഞ ആണുങ്ങളുടെ ഭാര്യമാര്‍ മരിച്ചാല്‍ അവര്‍ രണ്ടാമത് വിവാഹം കഴിക്കുന്നതില്‍ സമൂഹം ബുദ്ധിമുട്ടൊന്നും കാണുന്നില്ലെങ്കിലും നാല്‍പത് കഴിഞ്ഞ വിധവകള്‍ രണ്ടാമത് വിവാഹം കഴിക്കുന്നതു പോലും കുടുംബത്തിനും സമൂഹത്തിനും വലിയ താല്‍പര്യമില്ല.

ഈ പറഞ്ഞ വിഷയങ്ങള്‍ നിങ്ങളെ ബാധിക്കുന്നതല്ല, വിദൂരഭാവിയിലെ കാര്യങ്ങള്‍ ആണെന്നൊക്കെ ആയിരിക്കും വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ കരുതുക. പക്ഷെ Demography is destiny. അതുകൊണ്ട് കുറച്ച് ആചാരങ്ങള്‍ മാറിയില്ലെങ്കില്‍ ഈ വിഷയം നിങ്ങളേയും ബാധിക്കും, സംശയം വേണ്ട. അതുകൊണ്ട് വിവാഹം ചെയ്യാത്ത പെണ്‍കുട്ടികള്‍ ഒരു കാര്യം ഇപ്പോഴേ മനസ്സില്‍ ഉറപ്പിക്കുക. സ്വന്തം പ്രായത്തിലും താഴെയുളള പയ്യന്മാരെ നോക്കി കല്യാണം കഴിക്കുക. എത്ര പ്രായക്കുറവുണ്ടോ അത്രയും നല്ലത് (എന്നുവെച്ച് ഓവര്‍ ആക്കണ്ട!).

വിവാഹം കഴിച്ചവര്‍ക്കും ചെയ്യാവുന്ന കാര്യമുണ്ട്. കുടുംബത്തിലെ പകുതി സ്വത്തെങ്കിലും സ്വന്തം പേരിലാക്കുക. അച്ഛന്റെ സ്വത്ത് സ്വന്തം മക്കള്‍ക്കല്ലേ പോകുന്നത് എന്നുള്ള തരത്തിലുള്ള ആത്മാര്‍ത്ഥത ഒന്നും വേണ്ട. ഈ മക്കളൊന്നും അച്ഛനില്ലാത്ത വയസ്സുകാലത്ത് നിങ്ങളെ നോക്കുമെന്ന് ഒരു പ്രതീക്ഷയും വേണ്ട. അഥവാ നോക്കിയാല്‍ ബോണസ്സായി കരുതിയാല്‍ മതി.

പിന്നെ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു തീരുമാനിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. വയസ്സായി മക്കളെ ഒക്കെ കെട്ടിച്ചു കഴിഞ്ഞ് പങ്കാളി മരിച്ചുപോയാല്‍ ഒരു രണ്ടാം ജീവിതം ആരംഭിക്കുക. അതിനുവേണ്ടി കല്യാണം ഒന്നും കഴിക്കാന്‍ പോകേണ്ട കാര്യമില്ല, അതൊക്കെ ഓള്‍ഡ് ഫാഷന്‍ അല്ലെ. കുറച്ചു ലിവിങ്ങ് ടുഗെതര്‍ ഒക്കെ ആകാം. കുറച്ചു നാള്‍ നാട്ടുകാരും വീട്ടുകാരും മക്കളും കുറ്റവും മോശവും പറയുമെങ്കിലും ഇത് നമ്മുടെ ജീവിതമല്ലേ, നമുക്ക് അടിച്ചു പൊളിക്കാമെടോ

മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends