Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..

പല്ലികളെ തുരത്താന്‍ ചില പൊടിക്കൈകള്‍......

12 NOVEMBER 2020 02:57 PM IST
മലയാളി വാര്‍ത്ത

എത്ര പുതിയ വീട് ആണെങ്കിലും അവിടെ വിളിക്കാതെ എത്തി സ്ഥിരതാമസം ഉറപ്പിക്കുന്ന കൂട്ടരാണ് പല്ലികൾ.. വീട്ടില്‍ പല്ലികളുണ്ടാകുന്നത് പലര്‍ക്കും തലവേദനയാണ് ...ചിലർക്ക് പല്ലിയെ ഭയങ്കര പേടിയാണ്. പേടി മാത്രമല്ല ആരോഗ്യപ്രശ്നം കൂടിയാണ് പല്ലികള്‍ ഉണ്ടാക്കുന്നത്‌...ഭക്ഷണ സാധനങ്ങളിലും മറ്റും പല്ലി കയറിയാൽ ഭക്ഷ്യവിഷബാധ ഉണ്ടാകാൻ വേറൊന്നും വേണ്ട....

പല്ലി ശല്യം മാറാൻ പല തരത്തിലുള്ള മാർഗങ്ങളും ഉപയോഗിച്ച് കാണും. പക്ഷേ ഒന്നും ഫലിച്ച് കാണില്ല. പല്ലികളെ തുരത്താനുള്ള പലതരത്തിലുള്ള മരുന്നുകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്.... പക്ഷേ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇത് ഒരുപോലെ വിനാശകരമാണ് എന്നതിനാല്‍ ആരും അതു വാങ്ങി ഉപയോഗിക്കാറില്ല എന്നതാണ് സത്യം. എന്നാല്‍, ഇതൊന്നും വേണ്ട. തികച്ചും ആരോഗ്യകരമായ എന്നാല്‍, കാര്യമായ പണച്ചെലവും ഉണ്ടാക്കാത്ത ഈ വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. പല്ലികളെ വീട്ടില്‍ നിന്നും തുരത്താം.
.
മഴക്കാലത്ത് ചെറുപ്രാണികളുടെ ശല്യം കൂടും. ഇവയെ ഭക്ഷിക്കാനെത്തുന്ന പല്ലികളുടെ എണ്ണത്തിലും സ്വഭാവികമായും വര്‍ദ്ധനയുണ്ടാകും. അല്‍പ്പമൊന്നു ശ്രദ്ധവെച്ചാല്‍പല്ലിശല്യത്തില്‍ നിന്നും രക്ഷപ്പെടാം.ചെറുപ്രാണികളുടെ സാന്നിധ്യം പല്ലികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകമാണ്. ഇവയെ ഭക്ഷിക്കാനാണ് പ്രധാനമായും പല്ലികളെത്തുന്നത്..വൃത്തിഹീനമായ അടുക്കള, കഴുകാത്ത പാത്രങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഇവയൊക്കെ ഉറുമ്പുകളടക്കമുള്ള ചെറുപ്രാണികളെ ആകര്‍ഷിക്കും, ഇവയെ തിന്നാല്‍ പല്ലിയും എത്തും....

ഇരുണ്ട സ്ഥലങ്ങളിലാണ് പ്രധാനമായും പല്ലികളുടെ സാനിധ്യമുണ്ടാകുക. വാര്‍ഡോബുകളുടെ പിന്‍വശം, ഫര്‍ണിച്ചറുകളുടെ പിറക്, വാതിലിന്റെ പിന്‍വശം ഇവിടങ്ങളിലാണ് .. സാധാരണ പല്ലികളുണ്ടാകുക. ഈ സ്ഥലങ്ങള്‍ കൃത്യമായി വൃത്തിയാക്കുക......ചില പൊടികൈകളിലൂടെ പല്ലി ശൈല്യം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കും....
.
1 പല്ലികളെ തുരത്താൻ പറ്റിയ മാർഗങ്ങളിലൊന്നാണ് മുട്ടത്തോടുകൾ. മുട്ടയുടെ ഗന്ധം പല്ലികള്‍ ഇഷ്ടപ്പെടാറില്ല ...
ഇതിന്റെ രസതന്ത്രം എന്താണെന്നു വച്ചാല്‍ മുട്ടയുടെ ഗന്ധം പല്ലികള്‍ ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെ. അതുകൊണ്ടു തന്നെ പല്ലികളെ സ്ഥിരമായി കണ്ടുവരുന്ന സ്ഥലങ്ങളില്‍ മുട്ടത്തോട് വച്ചാല്‍ പല്ലികളെ തുരത്താം.

2. പല്ലികളെ തുരത്താൻ മറ്റൊരു മാർഗമാണ് കാപ്പിപ്പൊടി. കാപ്പിപ്പൊടിയും പുകയിലയും സമം ചേര്‍ത്ത് ബോളുകളായി ചുരുണ്ടുക. ഈ ബോളുകള്‍ പല്ലി വരാന്‍ സാധ്യതയുള്ള ഇടങ്ങില്‍ കൊണ്ടുപോയി വയ്ക്കുക.ഇവ കഴിയ്ക്കുന്നതോടെ പല്ലികള്‍ ചാകും. ......

..3. വെളുത്തുള്ളിയുടെ ഗന്ധം മനുഷ്യര്‍ക്കെന്ന പോലെ പല്ലികള്‍ക്കും അരോജകമാണ്. അതുകൊണ്ടു തന്നെ തന്നെ പല്ലികളെ കണ്ടുവരുന്ന സ്ഥലങ്ങളില്‍ വെളുത്തുള്ളി സൂക്ഷിച്ചാല്‍ പല്ലികള്‍ ഓടിക്കോളും. വെളുത്തുള്ളി കലക്കിയ വെള്ളം വീട്ടില്‍ തളിക്കുന്നതും പല്ലികളെ അകറ്റും....

4 കുരുമുളക് സ്പ്രേ പല്ലികളെ തുരത്താനുള്ള മറ്റൊരുമാര്‍ഗമാണ്. ഇതിനായി കുരുമുളക് സ്‌പ്രേ കടയില്‍ പോയി വാങ്ങിക്കുകയൊന്നും വേണ്ട. വീട്ടില്‍ വച്ച് തന്നെ ഫല പ്രദമായ രീതിയില്‍ കുരുമുളക് സ്‌പ്രേ ഉണ്ടാക്കാവുന്നതാണ്. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം അല്‍പം കുരുമുളകും, മുളക് പൊടിയും ഒരു കുപ്പിയിലാക്കി അതിലേക്ക് അല്‍പം വെള്ളമൊഴിക്കുക. ഈ മിശ്രിതം നന്നായി കുലുക്കിയാല്‍ കുരുമുളക് സ്‌പ്രേ റെഡി.......കാപ്പിപ്പൊടി , കുരുമുളക് സമം ചേര്‍ത്തു പല്ലി വരുന്ന ഇടങ്ങളില്‍ വയ്ക്കുക. ഇവ കഴിച്ചു പല്ലി ചത്തുകൊള്ളും

5 പല്ലികളെ ജനാലകളിലും വാതിലുകളിലും കാണാറുണ്ട്. അത് കൊണ്ട് ഒരു കഷ്ണം സവാള പല്ലികൾ വരുന്ന ജനാലകളിലും വാതിലുകളിലും ഉള്ളി ജ്യൂസ് ഉണ്ടാക്കി പല്ലി ഒളിച്ചിരിക്കുന്ന ഭാഗങ്ങളില്‍ തളിയ്ക്കുക. പല്ലി പറപറക്കും. ......

6 പ്രകൃതി ദത്തമായി പക്ഷികളുടെ ഭക്ഷണമാണ് പല്ലികള്‍. അതുകൊണ്ട് തന്നെ പക്ഷികളുടെ സാനിധ്യം പല്ലികള്‍ ഭയക്കും. പക്ഷിതൂവലെടുത്ത് വീടിന്റെ ഭാഗങ്ങളില്‍ തൂക്കിയിയിട്ടാല്‍ പക്ഷികളുടെ സാനിധ്യമുണ്ടെന്ന് ഭയന്ന് പല്ലികള്‍ പമ്പ കടക്കും. ......

7 പല്ലികള്‍ക്ക് പക്ഷികളെ പണ്ടേ ഭയമാണ്. പക്ഷികളാണ് പല്ലികളുടെ ആജന്‍മശത്രുക്കളും. അതുകൊണ്ടു തന്നെ കുറച്ച് മയില്‍പീലി വീട്ടില്‍ അങ്ങിങ്ങായി തൂക്കിയിട്ടു നോക്കൂ. പല്ലികള്‍ പേടിച്ചോടും.

8 പല്ലി ഗുളികകള്‍ എന്ന പേരിലും അറിയപ്പെടുന്ന നാഫ്തലീൻ വാര്‍ഡ്‌റോബിലും പല്ലികൾ വരാൻ സാധ്യതയുള്ള സ്ഥലത്തും സൂക്ഷിച്ചാല്‍ മതി. നാഫ്തലീന്റെ ഗന്ധം ഇഷ്ടമല്ലാത്തതിനാല്‍ പല്ലികള്‍ വീടു വിട്ട് ഓടിക്കോളും.

9 പല്ലികള്‍ക്ക് അതികം ചൂടോ തണുപ്പോ താങ്ങാനാകില്ല. അതുകൊണ്ട് തന്നെ തല്ല തണുത്ത വെള്ളം ഇവയുടെ മേല്‍ ഒഴിച്ചാല്‍ അവ വീട്ടില്‍ കയറില്ല. ...

10 ...പൂച്ചകള്‍ എലികളെ എന്ന പോലെ പല്ലികളെയും ഭക്ഷിക്കാറുണ്ട്. അതുകൊണ്ടു നല്ലൊരു പൂച്ചയെ വാങ്ങി വളര്‍ത്തി നോക്കൂ.

11 മഴക്കാലത്ത് പ്രാണികള്‍ പെരുകുന്ന സമയത്താണ് ഏറ്റവും കൂടുതല്‍ പല്ലിശല്യം ഉണ്ടാകുക. ചെറിയപ്രാണികള്‍, ഈയല്‍ എന്നിവയുടെ സാന്നിധ്യം ആണ് ഇവ പെരുകാന്‍ കാരണം. അടുക്കളയും വീടും വൃത്തിഹീനം ആണെങ്കിലും പല്ലികള്‍ വീടുകളില്‍ താവളമടിക്കും. ഇതിനുള്ള സാഹചര്യം ഒഴിവാക്കുക....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങൾ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടർക്ക് ദേശീയ പുരസ്‌കാരം  (3 minutes ago)

ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ  (12 minutes ago)

ശബരിമല: 2.56 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി: ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിച്ചു...  (18 minutes ago)

കള്ളന്മാരെ നീക്കി ജനം കരുതലിനു വേണ്ടി വോട്ടു ചെയ്യും - ബി. ജെ. പി  (21 minutes ago)

നാദിർഷയുടെ മാജിക്ക്മഷ്റൂം ജനുവരി ഇരുപത്തിമൂന്നിന്!!  (21 minutes ago)

ജോയ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത ഷാരൂഖാന്റെ ആഡംബര വാച്ചാണ് ചര്‍ച്ചാ വിഷയം  (23 minutes ago)

അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...  (27 minutes ago)

ശബരിമല സ്വർണക്കൊള്ള  (49 minutes ago)

കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം  (53 minutes ago)

മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം  (1 hour ago)

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (1 hour ago)

NDTV Survey മോഹങ്ങൾ പൊലിയുന്നു  (1 hour ago)

Tamil-Nadu പൊലീസ് കേസെടുത്തു  (1 hour ago)

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റില്‍  (1 hour ago)

Rahul-Mamkootathil കുരുക്ക് മുറുക്കി എസ് ഐ ടി  (1 hour ago)

Malayali Vartha Recommends