Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്


സങ്കടക്കാഴ്ചയായി... ബെംഗളുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുാവാവിന് ദാരുണാന്ത്യം


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...


യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

മൊടകണ്ടാല്‍ ഇടപെടും... 92ലും യുവതുര്‍ക്കിയായി വി.എസ്; സഖാവിന്റെ രക്തത്തിളപ്പിന്റെ ചൂടേറ്റ് പുറത്തായത് കരുണാകരന്‍ മുതല്‍ അറിയപ്പെടുന്ന ഭരണാധികാരികള്‍

11 NOVEMBER 2015 08:50 AM IST
മലയാളി വാര്‍ത്ത.

ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ഇടയ്ക്ക് വി.എസി.നെ വീഴ്ത്താന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ നോക്കിയിട്ടും അന്ന് പരാജയമായിരുന്നു ഫലം. അതോടെ പാര്‍ട്ടി വിഎസിനെതിരേയുള്ള പോരാട്ടം നിര്‍ത്തി വിഎസിനെ അംഗീകരിച്ചു. ഫലമോ തദ്ദേക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മിന്നുന്ന വിജയവും.
അഴിമതിക്കെതിരേയും രാഷ്ട്രീയ അതികായന്മാര്‍ക്കെതിരേയുമുള്ള പോരാട്ടങ്ങളില്‍ വിഎസിന് എന്നും വിജയം മാത്രം. ബാര്‍ കോഴയില്‍ മാണിയെ കുടുക്കിയതും വിഎസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. ബിജു രമേശ് തുറന്നുവിട്ട കുടത്തിലെ ഭൂതത്തെ വി എസ് ഏറ്റെടുത്തു. നിയമപോരാട്ടത്തിലൂടെ മാണിയെ കോടതിയില്‍ കുരുക്കി. ഒടുവില്‍ രാജിയും. നേരത്തെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നടത്തിയ രാഷ്ട്രീയ ആക്രമണത്തിലൂടെ ഇടതു പക്ഷത്തിന്റെ മുന്നണി പോരാളിയായി വി എസ് മാറി. മൂന്നാര്‍ സമരത്തിലെ ഇടപെടലും മാണിയെ താരമാക്കി.
ബാര്‍ കോഴയില്‍ മാണി രാജിവച്ചില്ലെങ്കില്‍ ഏതറ്റം വരെ പോകാനും വി എസ് തയ്യാറായിരുന്നു. നിരാഹാരം ഇരിക്കാന്‍ പോലും സന്നദ്ധത അറിയിച്ചെന്നാണ് സൂചന. എംഎല്‍എമാരെ സെക്രട്ടറിയേറ്റിന് മുന്നില്‍ അണിനിരത്താനും കരുക്കള്‍ നീക്കി. ഇത് മനസ്സിലാക്കിയാണ് മാണി പടിയിറങ്ങുന്നതും. അങ്ങനെ വിജയം ഒരിക്കല്‍ കൂടി വി എസ്. അച്യുതാനന്ദന്റെ കൂടെ. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളായ ആര്‍ ബാലകൃഷ്ണപിള്ളക്കു പിന്നാലെ ഇപ്പോള്‍ കെ.എം മാണിയേയും അധികാര കസേരയില്‍ നിന്ന് വി എസ് ഇറക്കിവിട്ടു.
അഴിമതിക്കേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ ജയിലില്‍ അയച്ച വി എസ്., മാണിയെ മന്ത്രിക്കസേരയില്‍ നിന്നാണ് ഇറക്കിവിട്ടത് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ലീഡറുമായിരുന്ന കെ. കരുണാകരന്‍, ജനതാദള്‍ നേതാവ് ഡോ.എ. നീലലോഹിതദാസന്‍ നാടാര്‍, 1967ലെ ഇ.എം.എസ്. മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞ്, കെ.ടി.പി. അംഗമായിരുന്ന വെല്ലിങ്ടണ്‍, മുന്‍ വനം മന്ത്രിയായ കെ.പി. വിശ്വനാഥന്‍ എന്നിങ്ങനെ നീളുന്നു പട്ടിക.
പി.കെ. കുഞ്ഞിന്റെ രാജിയേത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ ഇ.എം.എസ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന എം.എന്‍. ഗോവിന്ദന്‍നായര്‍, ടി.വി. തോമസ്, പി.ആര്‍. കുറുപ്പ്, ടി.കെ. ദിവാകരന്‍, അവുക്കാദര്‍ക്കുട്ടി നഹ, സി.എച്ച്. മുഹമ്മദ്‌കോയ എന്നിവര്‍ രാജിവച്ചു. ഇതേ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കെ.ആര്‍.ഗൗരി, എം.കെ ഇമ്പച്ചിബാവ, മത്തായി മാഞ്ഞൂരാന്‍ എന്നിവര്‍ക്കെതിരെ അഴിമതി ആരോപണം വന്നതിനെത്തുടര്‍ന്ന് ഇ.എം.എസ്. മന്ത്രിസഭ തന്നെ രാജിവച്ചു.
ഇടമലയാര്‍ക്കേസില്‍ ദീര്‍ഘകാലം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ആര്‍ ബാലകൃഷ്ണപിള്ളയെ വി എസ്. ജയിലിലാക്കിയത്. പാമോലിന്‍ കേസില്‍ കരുണാകരനേയും ഉമ്മന്‍ ചാണ്ടിയേയും കുടുക്കിയ നിയമപോരാട്ടവും കേരളം ചര്‍ച്ച ചെയ്തതാണ്. 92 വയസ്സിലും ഈ പോരാട്ടങ്ങള്‍ തുടരുകയാണ് പുന്നപ്ര വയലാറിന്റെ സമര നായകന്‍. ഇതില്‍ ഏറെ കേസുകളും വി.എസ് സ്വന്തം നിലവില്‍ വിജയിപ്പിച്ചെടുത്തവയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ തെന്നി താഴേക്ക്...  (10 minutes ago)

122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്  (23 minutes ago)

ബേലൂരിലുണ്ടായ അപകടത്തിൽ ‌യുവാവ് മരിച്ചു  (34 minutes ago)

വാഹനാപകടം....മൂന്നു മരണം, മൂന്നു പേർ ആശുപത്രിയിൽ  (41 minutes ago)

ആൾതാമസമില്ലാത്ത വീട്ടിൽ കുട്ടികൾ കളിക്കാൻ പോയപ്പോഴാണ് അപകടം...‌  (1 hour ago)

എറണാകുളം- ബംഗളൂരു ഉൾപ്പെടെ നാലു വന്ദേഭാരതുകൾ വാരാണസിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത്....  (1 hour ago)

പാമ്പുകളുടെ പ്രജനന കാലമാണിത്, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്  (8 hours ago)

ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ലോക്കോപൈലറ്റിന് പരിക്ക്  (8 hours ago)

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി  (11 hours ago)

112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് മദര്‍ ഏലീശ്വ  (11 hours ago)

കളിക്കുന്നതിനിടെ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്ന വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം  (12 hours ago)

ചങ്ങമ്പുഴ പാര്‍ക്കിന് സമീപമുണ്ടായ വാഹനാപകടം: മുന്‍ഭാഗം തകര്‍ന്നിട്ടും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് അപകടത്തിന്റെ ആക്കം കൂട്ടി  (12 hours ago)

കണ്ണീര്‍ക്കാഴ്ചയായി....ബംഗളൂരുവില്‍ വാഹനാപകടത്തില്‍ 24 കാരന് ദാരുണാന്ത്യം  (12 hours ago)

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തതില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി  (12 hours ago)

പാലക്കാട് ചികിത്സാ പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം  (12 hours ago)

Malayali Vartha Recommends