21ാം ഐഎഫ്എഫ്‌കെ : ഡെലിഗേറ്റ് പാസ് വിതരണം ഇന്ന്
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച നടത്താനിരുന്ന ഐ എഫ് എഫ് കെ ഡെലിഗേറ്റ് പാസ്സ് വിതരണം ഇന്നത്തേക്ക് മാറ്റി. പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ നടി മഞ്ജു വാര്യര്‍ക്ക് മന്ത്രി എ കെ ബാലന്‍ പാസ് നല്‍കി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
ഭിന്നലിംഗക്കാര്‍ക്കുള്ള പാസിന്റെ വിതരണോദ്ഘാടനമായിരുന്നു ചടങ്ങിന്റെ മറ്റൊരാകര്‍ഷണം. ഭിന്നലിംഗ പ്രതിനിധി ശീതശ് ശ്യാം, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ എന്നിവരായിരുന്നു ചടങ്ങില്‍ പങ്കെടുക്കേണ്ടത്.
https://www.facebook.com/Malayalivartha