പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍.ഐ.എ. കോടതി ശിക്ഷിച്ച അഞ്ചുപ്രതികളെയും ഹൈക്കോടതി വിട്ടയച്ചു

പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍.ഐ.എ. കോടതി ശിക്ഷിച്ച അഞ്ചുപ്രതികളെയും ഹൈക്കോടതി വിട്ടയച്ചു. രണ്ടുപ്രതികള്‍ രാജ്യദ്രോഹകരമായ പ്രസംഗം നടത്തിയെന്ന മാപ്പുസാക്ഷിയുടെ മൊഴിക്ക് മറ്റുമൊഴികളിലൂടെ സ്ഥിരീകരണമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്നും കോടതി വിലയിരുത്തി. ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ ഈരാറ്റുപേട്ട സ്വദേശികളായ ഹാരിസ് എന്ന പി.എ. ഷാദുലി, അബ്ദുള്‍റാസിക്, ആലുവ കുഞ്ഞുണ്ണിക്കരയിലെ അന്‍സാര്‍ നദ്‌വി, പാനായിക്കുളം സ്വദേശി നിസാമുദ്ദീന്‍, ഈരാറ്റുപേട്ട വടക്കേക്കരയിലെ ഷമ്മാസ് എന്നിവരെയാണ് ഹൈക്കോടതി വിട്ടയച്ചത്. ഇവരില്‍ രണ്ടുപേര്‍ക്ക് 14 വര്‍ഷവും മറ്റു മൂന്നുപേര്‍ക്ക് 12 വര്‍ഷവും വീതമായിരുന്നു ശിക്ഷ. തനിക്കെതിരായ കേസ് റദ്ദാക്കാന്‍ പതിമൂന്നാം പ്രതി സാലിഹ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി അനുവദിച്ചു.
ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് അശോക് മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ക്യാമ്പ് സംഘടിപ്പിച്ചത് നിരോധിത സംഘടയായ സിമിയാണെന്നതിനും തെളിവില്ലെന്ന് കോടതി വിലയിരുത്തി. ക്യാമ്പില്‍ പങ്കെടുത്തവര്‍ അത് സിമിയുടേതാണെന്ന് മനസ്സിലാക്കിയിരുന്നെന്ന് തെളിയിക്കാനായിട്ടില്ല. പ്രതികളില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ സിമിക്ക് നിരോധനം നിലവില്‍വന്നശേഷം തയ്യാറാക്കിയതാണെന്ന് തെളിവില്ല.
നിരോധനത്തിനുമുമ്പ് തയ്യാറാക്കിയാണെങ്കില്‍ അത് കൈവശംവെയ്ക്കുന്നത് കുറ്റകരമായി കാണാനാവില്ല. പ്രതികളെ കീഴ്‌കോടതി ശിക്ഷിച്ചത് നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കോടതി വിലയിരുത്തി. എന്‍.ഐ.എ. കോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണിത്. മറ്റു 11 പ്രതികളെ വിചാരണക്കോടതി വിട്ടയച്ചതിനെതിരെ എന്‍.ഐ.എ. നല്‍കിയ അപ്പീലും കോടതി തള്ളി.
പ്രസംഗത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന പരാമര്‍ശങ്ങളില്ലെന്ന് കോടതി വിലയിരുത്തി. 'കശ്മീരില്‍ ജിഹാദ് ചെയ്യുന്നവരെ സൈനികര്‍ വെടിവെച്ചുവീഴ്ത്തുകയാണ്; എല്ലാവരും അതിനെതിരേ പോരാടണം' എന്ന പരാമര്‍ശം ദുരുദ്ദേശ്യപരമാകാം. എന്നാലത് കേന്ദ്രത്തിനെതിരേയുള്ളതായി കാണാനാവില്ല. അതിനാല്‍ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ല. മുഗള്‍, നിസാംഭരണമാണ് നല്ലതെന്നും സിമിയുടെ കീഴില്‍ പോരാടണമെന്നും മറ്റുമുള്ളത് അവരുടെ ചിന്താഗതിയാകാം. അതിന്റെ പേരിലും രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ല. പ്രസംഗിച്ചവര്‍ രാജ്യത്തോട് കൂറില്ലായ്മ പുലര്‍ത്തുംവിധം സംസാരിച്ചതായി പറയുന്നില്ല. മുസ്‌ലിങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടുകയാണവര്‍ ചെയ്തത്.
31ാം സാക്ഷിയായ പോലീസുദ്യോഗസ്ഥന്റെ മൊഴി മാപ്പുസാക്ഷിയായ ഒന്നാം സാക്ഷിയുടെ മൊഴി സ്ഥിരീകരിക്കുന്നില്ല. പ്രസംഗം കേട്ടത് അതുപോലെത്തന്നെയാണ് മൊഴിയില്‍ പറയേണ്ടത്. പ്രോസിക്യൂഷന്‍ ശുപാര്‍ശ യഥാസമയം ലഭിച്ചോ എന്നതിനും രേഖയില്ല. അത് യഥാസമയം ലഭിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തുകയായിരുന്നു കീഴ്‌കോടതി. വെബ്‌സൈറ്റില്‍നിന്ന് ലഭിച്ച വിവരങ്ങളും ആധാരമാക്കി. അത് ഉചിതമായില്ലെന്നും ഡിവിഷന്‍ബെഞ്ച് വിലയിരുത്തി.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























