ബെസ്റ്റ് മെഷീനാണ് ട്ടോ; ഇപ്പഴും നല്ല വര്‍ക്കിംഗ് കണ്ടീഷന്‍; ഇവിടെയാണതിനിപ്പോ ഏറ്റവും ആവശ്യം; പ്രത്യേകം നന്ദി. ഇതുപോലെ സ്വര്‍ണ്ണനാണയം എണ്ണുന്ന മെഷീന്‍ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ? പരിഹാസവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം

ജോസ് കെ മാണി യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലെത്തിയ ഇന്ന് രാവിലെ എ.കെ.ജി സെന്‍ററിലെത്തി സി.പി.എം നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു . സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്‍ഡിഎഫ് കണ്‍വീന്‍ എ.വിജയരാഘവന്‍ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് പരിഹാസവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം എത്തിയത് നോട്ട് എണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ട് എന്ന പഴയ സി.പി.എം ആരോപണത്തെ ഓര്‍മ്മിപ്പിച്ചാണ് ബല്‍റാമിന്റെ കുറിപ്പ്. ഇതുപോലെ സ്വര്‍ണ്ണനാണയം എണ്ണുന്ന മെഷീന്‍ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ എന്ന ചോദ്യവുമായാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ബെസ്റ്റ് മെഷീനാണ് ട്ടോ..ഇപ്പഴും നല്ല വര്‍ക്കിംഗ് കണ്ടീഷന്‍... ഇവിടെയാണതിനിപ്പോ ഏറ്റവും ആവശ്യം. പ്രത്യേകം നന്ദി. ഇതുപോലെ സ്വര്‍ണ്ണനാണയം എണ്ണുന്ന മെഷീന്‍ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ?
https://www.facebook.com/Malayalivartha























