ചാണകം ചവിട്ടിയ ഇവളുടെ സിനിമകള്‍ ഇനി കാണില്ല; നാന്‍സി റാണി എന്ന ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനം ; അഹാനക്കെതിരെ വിമർശനം

പുതിയ ചിത്രമായ നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം പുറത്ത് വിട്ട അഹാനനയ്‌ക്കെതിരെ വിമർശനം . താരപുത്രിയുടെ ചിത്രം ബഹിഷ്കരിക്കണമെന്ന ആവശ്യമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു കൂട്ടര്‍.'ചാണകം ചവിട്ടിയ ഇവളുടെ സിനിമകള്‍ ഇനി കാണില്ല' എന്നാണ് പോസ്റ്ററിന് ചുവടെ വന്നിരിക്കുന്ന ഒരു കമന്‍റ്. കേന്ദ്ര നേതൃത്വത്തെ അനുകൂലിക്കുന്ന പോസ്റ്റുകള്‍ കൃഷ്ണകുമാര്‍ പങ്കുവയ്ക്കാറുണ്ട്. അതുപോലെ രാഷ്ട്രീയ പ്രസ്താവനകള്‍ പലപ്പോഴായി അഹാനയും നടത്താറുണ്ട്. ഇതേ തുടര്‍ന്നാണ് നാന്‍സി റാണി എന്ന ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഒരു കൂട്ടം ആളുകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നടി അഹാന ഉള്‍പ്പെടെയുള്ള നാല് മക്കളും കൃഷ്ണകുമാറിനെ പോലെ തന്നെ സജീവമാണ്. കഴിഞ്ഞദിവസമായിരുന്നു അഹാന തന്റെ ഇരുപത്തി അഞ്ചാം പിറന്നാള്‍ ആഘോഷമാക്കിയത്.അപ്പോഴായിരുന്നു തന്റെ പുതിയ ചിത്രം നാൻസി റാണിയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടത് . ഇതിന് പിന്നാലെയാണ് പ്രതിഷേധം തുടങ്ങിയത് .
https://www.facebook.com/Malayalivartha























