അത് വെളിപ്പെടുത്തി രമേശ് ചെന്നിത്തല; സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംഭവിച്ചത്

സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട വൻ വിവാദമാണ് ഉടലെടുത്തിരുന്നത് . എന്നാൽ ഇപ്പോൾ ആ വിഷയവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയിരിക്കുകയാണ്. സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ ഐ.ജി. ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഫോറൻസിക്കിന്റെ അടുത്ത റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ അത് കോടതിയിൽ പോകരുതെന്ന് ഐ.ജി. നിർദേശിച്ചതായും ചെന്നിത്തല ആരോപിച്ചു.ഫോറൻസിക്കിന്റെ റിപ്പോർട്ട് തിരുവനന്തപുരം സി.ജി.എം. കോടതിയിൽ റിപ്പോർട്ട് കേടതിയിൽ എത്തിയതിന് പിന്നാലെ ഒരു ഐ.ജി. ഫോറൻസിക് വകുപ്പിലെ ഉന്നതോദ്യോഗ്സഥന്മാരോട് ഹാജരാകാൻ ആവശ്യപ്പെട്ടു.
ഇത് അസാധാരണമായ നടപടിയാണ്. തന്നെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ഐ.ജി. കണക്കറ്റ് ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോറൻസിക് പരിശോധന നടത്താൻ ആരാണ് പഠിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പോലീസ് ഹെഡ്ക്വാട്ടേഴ്സിൽ ഐ.ജി. വാങ്ങിവെച്ചു. ഫോറൻസിക്കിന്റെ രണ്ടാമത്തെ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ കോടതിയിൽ എത്തരുതെന്ന് ഉദ്യോഗസ്ഥക്ക് ഐജി നിർദേശം നൽകി.ഫോറൻസിക് റിപ്പോർട്ടുകളിൽ ഒരുകാലത്തും പോലീസ് ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച ചെന്നിത്തല ഐ.ജിയുടെ നടപടിയെ നിഷ്പക്ഷതക്കെതിരായ വെല്ലുവിളി ആയി വേണം കാണാനെന്നും പറഞ്ഞു. ഫോറൻസിക് ഉദ്യേഗസ്ഥരെ വിളിച്ചുവരുത്താൻ ഐ.ജിക്ക് ആരാണ് അധികാരം കൊടുത്തതെന്നും ആരുടെ നിർദേശപ്രകാരമാണ് ഐ.ജി. ഇപ്രകാരം പ്രവർത്തിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഐ.ജിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.മുഖ്യമന്ത്രി നേരിട്ട് തെളിവുകള്‍ നശിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം ആരോപിച്ചു. അതിനായി മുഖ്യമന്ത്രി ഉപയോഗിക്കുന്നത് ഡി.ജി.പിയെയും ചീഫ് സെക്രട്ടറിയെയുമാണ്.
ഡിജിപി റാങ്കുളള ഉദ്യോഗസ്ഥനെ ഫോറന്‍സിക്കില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്തെഴുതിയിരിക്കുകയാണ്. ഇതും അട്ടിമറിയാണ്. ഇന്നുവരെ ഡിജിപി റാങ്കിലുളള ഒരു ഉദ്യോഗസ്ഥനെ ഫോറന്‍സിക്കില്‍ നിയമിച്ചിട്ടില്ല. നിഷ്പക്ഷവും നീതിപൂര്‍വവുമായി തെളിവുകള്‍ ശേഖരിക്കാനുളള സംവിധാനമാണ് ഫോറന്‍സിക്കിനുളളത്. ശാസ്ത്രജ്ഞര്‍ക്ക് പകരം പോലീസ് ഉദ്യോഗസ്ഥര്‍ ഡയറക്ടറേറ്റിലേക്ക് വന്നാല്‍ അതിന്റെ സ്വഭാവം നഷ്ടപ്പെടും. അതിനാല്‍ ഡി.ജി.പി.യുടെ കത്ത് സര്‍ക്കാര്‍ തള്ളിക്കളയണം. ഫോറന്‍സിക് ഡയറക്ടര്‍ വൊളണ്ടറി റിട്ടയര്‍മെന്റിന് അപേക്ഷ കൊടുത്തിരിക്കുകയാണ്. 2021 ജനുവരി വരെ സര്‍വീസുളള ഡയറട്കര്‍ ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ചത് ഏതെങ്കിലും ഭീഷണിയുടെ പുറത്താണോയെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നേരത്തെ സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയിരിക്കുന്നത് . ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന കണ്ടെത്തലും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ഡോക്ടര്‍ എ കൗശിഗന്‍ അധ്യക്ഷനായ സമിതിയാണ് കണ്ടെത്തിയത് .
തീപ്പിടുത്തത്തിന് കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായിരുന്ന ടേബിള്‍ ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയെന്നാണ് ഉദ്യോഗസ്ഥ സമിതിയും ഉറപ്പാക്കിയിരുന്നത് . നേരത്തെ ഇലക്ട്രിക്കല്‍ ഇന്‍സ്‍പെക്ടറേറ്റ് വിഭാഗവും,ഫയര്‍ ഫോഴ്സും സമാനമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. തീപ്പിടുത്തത്തില്‍ 25 ഫയലുകള്‍ക്ക് മാത്രമാണ് നാശനഷ്ടമുണ്ടായതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ഈ ഫയലുകള്‍ പൂര്‍ണമായും നശിച്ചിട്ടില്ലെന്ന കണ്ടെത്തലിലേക്കാണ് സമിതി എത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്.ഗസറ്റ് വിജ്ഞാപനങ്ങളുമായി ബന്ധപ്പെട്ട ഫയലുകളും അതിഥി മന്ദിരങ്ങളില്‍ മുറി വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകളുമാണ് കത്തിയതെന്നാണ് കണ്ടെത്തല്‍.
ഭാവിയില്‍ സെക്രട്ടേറിയറ്റില്‍ തീപ്പിടുത്തം ഒഴിവാക്കാനുളള ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപ്പിടുത്തമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപ്പിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത്.ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























