തലയില്‍ കൈവച്ച് സഖാക്കള്‍... ചട്ടം ലംഘിച്ച് യുവതിയെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുപ്പിച്ചു എന്ന് പറഞ്ഞ് കഥകള്‍ മെനഞ്ഞ സൈബര്‍ സഖാക്കളെ അമ്പരപ്പിച്ച് വി. മുരളീധരന്‍; ബിജെപി ആസ്ഥാനത്ത് പത്രസമ്മേളനം വിളിച്ച് ആഞ്ഞടിച്ചു; മണിക്കൂറുകള്‍ക്കകം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ഞെട്ടിപ്പിച്ചു

തലസ്ഥാനം കിടുങ്ങി വിറയ്ക്കുകയാണ്. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രാജ്യ തലസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തോടെയാണ് സ്വര്‍ണക്കടത്ത് കേസ് ഇടവേളയ്ക്ക് ശേഷം ചൂട് പിടിച്ചത്. ബിജെപി ആസ്ഥാനത്ത് പത്രസമ്മേളനം വിളിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലും സ്വര്‍ണക്കടത്ത് മണിമണിയായി പറഞ്ഞ് ദേശീയ വിഷയമാക്കി മാറ്റി. ചട്ടലംഘനം നടത്തിയെന്ന് പറഞ്ഞ് സൈബര്‍ സഖാക്കള്‍ ഇല്ലാകഥകള്‍ മെനഞ്ഞപ്പോള്‍ വി. മുരളീധരന്‍ തീര്‍ന്നെന്നാണ് കരുതിയത്. എന്നാല്‍ മുരളീധരന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മണിക്കൂറുകള്‍ക്കകം സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം ഞെട്ടി. ശിവശങ്കറെ പൊക്കന്‍ കസ്റ്റംസുകാരെത്തി. ശിവശങ്കര്‍ ഇപ്പോള്‍ ആശുപത്രിയിലാണെങ്കിലും ഏതു നിമിഷവും പൊക്കാനുറച്ചിരിക്കുകയാണ് കസ്റ്റംസ്.
സ്വര്‍ണക്കടത്ത് കേസ് ദേശീയ തലത്തില്‍ സജീവമാക്കാനുള്ള ബി.ജെ.പി. പദ്ധതിയുടെ ഭാഗമായാണ് വി. മുരളീധരന്‍ ഇന്നലെ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. കേസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ മൊഴികള്‍ ഗൗരവമുള്ളതാണെന്ന് ദേശീയ വക്താവ് സമ്പിത് പാത്രയും വ്യക്തമാക്കി.
കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതെന്നും ഇപ്പോള്‍ ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയാണെന്നും വി.മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധമുള്ള കേസാണിത്. പ്രതികള്‍ക്ക് സര്‍ക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തിലുണ്ട്. ഇത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ ഒതുങ്ങില്ല. അതിനും മുകളിലേക്ക് പോകും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മറ്റു വകുപ്പുകള്‍ നല്‍കാറില്ല.എന്നാല്‍ ശിവശങ്കറിന് ഐ. ടി സെക്രട്ടറി സ്ഥാനവും നല്‍കി. ഐ.ടി മേഖലയില്‍ ചില ബന്ധുക്കള്‍ മുഖ്യമന്ത്രിക്കുണ്ട്.
ഏത് ഏജന്‍സിയും അന്വേഷിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ ലൈഫ് ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം തടയാനും എഫ്.ഐ.ആര്‍ റദ്ദാക്കാനും കോടതിയില്‍ പോയി. ഒന്നും ഒളിക്കാനില്ലെങ്കില്‍ സി.ബി.ഐക്കെതിരെ എന്തിന് കോടതിയില്‍ പോയി എഫ്.ഐ.ആറില്‍ ലെഫ് മിഷന്റെയോ ഒരു ഉദ്യോഗസ്ഥന്റെയോ പേരില്ല. യൂണിടാക് ഉടമകളുടെയും അവരുടെ ഉദ്യോഗസ്ഥരുടെയും പേരുകളാണുള്ളത്. ആ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ കോടതിയില്‍ പോയത് യൂണിടാക്കിന്റെ അഴിമതി മൂടിവയ്ക്കാനാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്‌ന സുരേഷും മറ്റുള്ളവരുമായി കമ്മിഷന്‍ കൈമാറിയത് എന്നാണ് മൊഴി. ഇവരുമായുള്ള സര്‍ക്കാരിന്റെ ബന്ധം വ്യക്തമാകുമെന്നതിനാലാണ് അന്വേഷണം തടയാന്‍ ശ്രമിച്ചത്. ഒരന്വേഷണത്തെയും ഭയക്കാത്ത സര്‍ക്കാര്‍ എന്തിന് സി.ബി.ഐ അന്വേഷണത്തെ ഭയക്കണം.
സെക്രട്ടറിയേറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കാന്‍ തീയിട്ടതാണ്.സ്വപ്‌ന സുരേഷിന്റെ പേരുപോലും പറയാതിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ കോണ്‍സുലേറ്റ് ജനറലിന്റെ കൂടെ സ്വപ്‌ന ഓഫീസിലും വീട്ടിലും നിരവധി തവണ വന്നിട്ടുണ്ടെന്ന് പറയുന്നു. ആദ്യം ഇത് സമ്മതിക്കാന്‍ മുഖ്യമന്ത്രിക്കെന്തായിരുന്നു വൈമുഖ്യം ഇതെല്ലാം കാണിക്കുന്നത് മുഖ്യമന്ത്രിക്കും, അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തുകാരുമായുള്ള ബന്ധവും അവര്‍ക്ക് നല്‍കുന്ന സംരക്ഷണവുമാണ്. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന ബി.ജെ.പി വാദത്തിന് ശക്തി പകരുന്നതാണിതെന്നും മുരളീധരന്‍ പറഞ്ഞു.
ഇതിന് ശേഷമാണ് കസ്റ്റംസുകാര്‍ ശിവശങ്കറുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. നേരെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലും തുടര്‍ന്ന് എറണാകുളത്തെ കസ്റ്റംസ് ഓഫീസിലും എത്തിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കസ്റ്റംസിന്റെ നീക്കം ഫലം കണ്ടില്ല. എങ്കിലും കസ്റ്റംസും ഐബിയും ആശുപത്രി പരിസരത്ത് തന്നെയുണ്ട്.
"
https://www.facebook.com/Malayalivartha























