കോട്ടയത്തിന് സമീപം പുതുപ്പള്ളിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

കോട്ടയത്തിന് സമീപം പുതുപ്പള്ളിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.കെകെ ജിന്‍സ്(33), മുരളി (70), മുരളിയുടെ മകള്‍ ജലജ എന്നിവരാണ് മരിച്ചത്. ജിന്‍സിന്റേയും മുരളിയുടേയും മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. ജലജയുടെ മൃതദേഹം ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും.പാമ്പാടിയിലെ മരണവീട്ടില്‍ പോയ ശേഷം ബന്ധുക്കളെ പത്തനംതിട്ട കവിയൂരിലെ വീട്ടില്‍ വിടാന്‍ പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്.
കാറിലുണ്ടായിരുന്ന ജലജയുടെ മക്കളായ അതുലിനെയും അഷിനെയും പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടയം വടക്കേക്കര എല്‍ പി സ്‌കൂളിന് സമീപം കൊച്ചാലുംമൂട് വെച്ചാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 5.45 ഓടെയായിരുന്നു സംഭവം. ഒരു കുടുംബത്തിലെ കുട്ടികളടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാര്‍ക്കും നിസാര പരിക്കുകളുണ്ട്
https://www.facebook.com/Malayalivartha























