നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍... കോടതിയടച്ച സമയത്ത് കസ്റ്റഡിയിലെടുത്ത് ശിവശങ്കറിന്റെ നീക്കം പൊളിക്കാനുള്ള ശ്രമം നടത്തിയ കസ്റ്റംസിനെ തോല്‍പ്പിച്ചത് ദേഹാസ്വാസ്ഥ്യം; ഭാര്യ ഡോക്ടറായ ആശുപത്രിയില്‍ തന്നെ ചികിത്സ തേടിയപ്പോള്‍ 24 മണിക്കൂര്‍ ഐസിയു നിരീക്ഷണം; തിങ്കളാഴ്ച കോടതി തുറന്നശേഷം ഡിസ്ചാര്‍ജ് എന്നിരിക്കെ ആശുപത്രി മാറ്റാനും നീക്കം

കോടതി സമയം കഴിഞ്ഞാണ് എം ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസ് എത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ശിവശങ്കര്‍ ജാമ്യം നേടിയതിനാലാണ് കസ്റ്റംസ് ഇങ്ങനെയൊരു നിര്‍ണായക നീക്കം നടത്തിയത്. ശനിയും ഞായറും കോടതി അവധിയായതിനാല്‍ ശിവശങ്കറിന്റെ വക്കീലിന് കോടതിയില്‍ എത്താന്‍ കഴിയുമായിരുന്നില്ല. ഇതോടെ ശിവശങ്കറെ കൂടുതല്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്യാന്‍ ലഭിക്കുമെന്നാണ് കസ്റ്റംസ് കണക്കു കൂട്ടിയത്.
എന്നാല്‍ കസ്റ്റംസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത് ശിവശങ്കറിന്റെ പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യമാണ്. ഇന്നലെ വൈകിട്ട് ആറിന് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു. മൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് ചട്ടം 108 പ്രകാരമുള്ള നോട്ടീസിലെ െ്രെകം നമ്പര്‍ കൃത്യമല്ലെന്ന് ശിവശങ്കര്‍ തര്‍ക്കിച്ചു. പുതിയ കേസാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. പിന്നീട് ഫോണില്‍ വിളിച്ച് തനിക്ക് സുഖമില്ലെന്നും, ഹാജരാകാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു
തുടര്‍ന്ന് അഞ്ചരയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പൂജപ്പുരയിലെ വസതിയിലെത്തി ഒപ്പം വരണമെന്ന് നിര്‍ദ്ദേശിച്ചു. സ്വന്തം കാറില്‍ വരാമെന്ന് ശിവശങ്കര്‍ അറിയിച്ചെങ്കിലും കസ്റ്റംസ് അനുവദിച്ചില്ല. എയര്‍ കാര്‍ഗോ വിഭാഗത്തിന്റെ അംബാസിഡര്‍ കാറില്‍ അദ്ദേഹത്തെ കയറ്റി. കാര്‍ ജഗതിയിലെത്തിയപ്പോള്‍ നെഞ്ചുവേദനയുണ്ടെന്നും, രക്തസമ്മര്‍ദ്ദം ഉയരുന്നുണ്ടെന്നും ശിവശങ്കര്‍ പറഞ്ഞു.
കടുത്ത പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലാണ് താനെന്ന് കസ്റ്റംസിനോട് ശിവശങ്കര്‍ പറഞ്ഞു. രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളിക വാങ്ങി നല്‍കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ശിവശങ്കര്‍ ആവശ്യപ്പെട്ടു. ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കസ്റ്റംസ് ശ്രമിച്ചപ്പോള്‍, ഭാര്യ ഡോക്ടറായി ജോലിചെയ്യുന്ന പി.ആര്‍.എസിലേക്ക് കൊണ്ടുപോകാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടു. ഇതോടെ മറ്റ് ആശുപത്രികളില്‍ കൊണ്ടുപോകാതെ കസ്റ്റംസ് വാഹനത്തില്‍ അദ്ദേഹത്തെ പി.ആര്‍.എസില്‍ തന്നെ എത്തിക്കുകയായിരുന്നു. നെഫ്രോളജിറ്റ് വിഭാഗത്തിന്റെ മേധാവിയും സീനിയര്‍ ഡോക്ടറും കൂടിയാണ് ഭാര്യ.
ശിവശങ്കറിനെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൊണ്ടുപോകാമെന്നാണ് കസ്റ്റംസ് കരുതിയത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇസിജിയില്‍ വ്യതിയാനം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യ നില തൃപ്തികരമാണെങ്കിലും ചിലപ്പോള്‍ പെട്ടെന്ന് മാറി മറിയും. 24 മണിക്കൂര്‍ ഐസിയുവില്‍ നിരീക്ഷണം ആവശ്യമാണ്. ഉടന്‍ തന്നെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതോടെ കസ്റ്റംസിന്റെ പ്ലാനെല്ലാം തെറ്റി. ഇനി 24 മണിക്കൂര്‍ എന്ന് പറയുമ്പോള്‍ തിങ്കളാഴ്ചയാകും. അന്നേരം വക്കീല്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയിലെത്തും. മാത്രമല്ല ശിവശങ്കറെ എന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും അറിയില്ല.
ശിവശങ്കര്‍ ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്. അദ്ദേഹത്തെ ഇന്ന് ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കും. ആന്‍ജിയോഗ്രാമില്‍ പ്രശ്‌നമുണ്ടെങ്കില്‍ സംഗതി കൈവിടും. ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റിടണം. അങ്ങനെയെങ്കില്‍ ഒരാഴ്ചയെങ്കിലും വിശ്രമം വേണം. ഉടനെയൊരു ഹൃദ്രോഗിയെ ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് ബുദ്ധിമുട്ടാകും. ഡോക്ടര്‍മാരുടെ അഭിപ്രായം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. അതേസമയം മറ്റ് ഡോക്ടര്‍മാരുടെ വിദഗ്‌ദേപദേശവും കസ്റ്റംസ് തേടുന്നുണ്ട്. കൂടുതല്‍ സൗകര്യമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്ക് മാറ്റണമോ എന്ന കാര്യവും നോക്കുകയാണ്. ഇങ്ങനെ പല തരത്തിലുള്ള ചാനല്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആശുപത്രി പരിസരം ചാനലുകാരെക്കൊണ്ട് നിറയുകയാണ്.
" fr
https://www.facebook.com/Malayalivartha























