കടന്നല്‍ കുത്തേറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം... ദൂരെനിന്ന് വരുമ്പോള്‍ റോഡില്‍ കടന്നല്‍ക്കൂട്ടത്തെ കണ്ട ഉണ്ണികൃഷ്ണന്‍ ബൈക്ക് ഉപേക്ഷിച്ചു അരകിലോമീറ്ററോളം ഓടിയെങ്കിലും പിന്തുടര്‍ന്ന് കടന്നലുകള്‍ കുത്തി, ആശുപത്രിയില്‍ എത്തിച്ചെങ്കിലും....

കടന്നല്‍ കുത്തേറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം... ദൂരെനിന്ന് വരുമ്പോള്‍ റോഡില്‍ കടന്നല്‍ക്കൂട്ടത്തെ കണ്ട ഉണ്ണികൃഷ്ണന്‍ ബൈക്ക് ഉപേക്ഷിച്ചു അരകിലോമീറ്ററോളം ഓടിയെങ്കിലും പിന്തുടര്‍ന്ന് കടന്നലുകള്‍ കുത്തി, മരത്തില്‍നിന്ന് അടര്‍ന്നുവീണ കടന്നലുകളാണ് ആക്രമിച്ചത്.
കെട്ടിക നിര്‍മ്മാണ തൊഴിലാളിയായ ഒറ്റശേഖരമംഗലം ആലച്ചക്കോണം സുനിത ഭവനില്‍ ഉണ്ണികൃഷ്ണനാണ്(52) മരിച്ചത്.ദൂരെനിന്ന് വരുമ്പോള്‍ റോഡില്‍ കടന്നല്‍ക്കൂട്ടത്തെ കണ്ട ഉണ്ണികൃഷ്ണന്‍ ബൈക്ക് ഉപേക്ഷിച്ചു അരകിലോമീറ്ററോളം ഓടിയെങ്കിലും കടന്നലുകള്‍ പിന്തുടര്‍ന്ന് കുത്തുകയായിരുന്നു. കുത്തേറ്റു അവശനിലയിലായ അദ്ദേഹം റോഡില്‍ തളര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രദേശത്ത് നിരവധിപേര്‍ക്ക് കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ ഒമ്ബതരയോടെയായിരുന്നു സംഭവം. സമീപത്ത് മീന്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന ഒറ്റശേഖരമംഗലം പുന്നപുതുവറ സുധീഷന്‍ ഭവനില്‍ സുദര്‍ശനനും കന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി. ഇദ്ദേഹത്തെ കാരക്കോരണം സിഎസ്ഐ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. സത്രീകള്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ക്കും കടന്നലിന്റെ കുത്തേറ്റിട്ടുണ്ട്. ഏറെക്കാലമായി പ്രദേശത്ത് ഭീഷണിയായി മരത്തില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. ഭീതിയോടെ മാത്രമാണ് ഇതുവഴി യാത്രചെയ്തിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha























