കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന കേരളത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയയ്ക്കും

കോവിഡ് പോസിറ്റീവായവര്‍ 3.25 ലക്ഷം കവിഞ്ഞതോടെ കേരളം കണക്കില്‍ ബംഗാളിനെയും ഡല്‍ഹിയെയും മറികടന്നു. ഇതില്‍ 2.29 ലക്ഷം പേര്‍ക്കു ഭേദമായി. നിലവില്‍ 95,008 പേരാണു ചികിത്സയിലുള്ളത്. കേരളത്തിലെ കുറഞ്ഞ മരണനിരക്ക് ആശ്വാസമാണെങ്കിലും ഉയര്‍ന്ന കോവിഡ് സ്ഥിരീകരണ നിരക്ക് കേരളത്തിനു തലവേദനയായി തുടരുന്നു.
പ്രതിദിന കേസുകളുടെ എണ്ണം, സ്ഥിരീകരണ നിരക്ക് തുടങ്ങിയവയിലെ വര്‍ധന പരിഗണിച്ച് 5 സംസ്ഥാനങ്ങളിലേക്കു കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയയ്ക്കും. കേരളം, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബംഗാള്‍ എന്നിവിടങ്ങളിലേക്കാണ് സംഘത്തെ അയയ്ക്കുന്നത്.
51,836 സാംപിള്‍ പരിശോധിച്ചതില്‍ 7283 പോസിറ്റീവ് കേസുകളാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്്തത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 250 ആരോഗ്യ പ്രവര്‍ത്തകരും പോസിറ്റീവായി. ആരോഗ്യ പ്രവര്‍ത്തകരുടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 144 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയവര്‍. 6767 പേര്‍ ഇന്നലെ നെഗറ്റീവായി.
https://www.facebook.com/Malayalivartha























