Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ഇടനെഞ്ച് തീപിടിച്ചപ്പോള്‍... താഴ്ന്ന നിലയില്‍ നിന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിവരെ കുതിച്ചുയര്‍ന്നപ്പോള്‍ എം ശിവശങ്കറെന്ന ഐഎഎസ് ഉദ്യോഗസ്ഥനില്‍ എല്ലാവര്‍ക്കും മതിപ്പ് മാത്രം; പ്രിയങ്കരനായ ശിവശങ്കര്‍ സാര്‍ സ്വപ്നക്കുടുക്കില്‍ പെട്ടപ്പോള്‍ ആരും ഇത്രമേല്‍ വിചാരിച്ചില്ല; സ്വപ്നയ്ക്ക് പുറമേയുള്ള ബന്ധമാണ് ശിവശങ്കറിനെ വീഴ്ത്തിയത്

17 OCTOBER 2020 09:06 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

എം. ശിവശങ്കറെന്ന സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനെപ്പറ്റി പറയാന്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും നാട്ടുകാര്‍ക്കും നല്ലത് മാത്രമേ പറയാനുള്ളൂ. താഴ്ന്ന നിലയില്‍ നിന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് വരെ കുതിച്ചുയര്‍ന്നപ്പോള്‍ എല്ലാവരും ശിവശങ്കര്‍ സാറിന്റെ ഉയര്‍ച്ചയില്‍ സന്തോഷിച്ചു. എന്നാല്‍ സ്വപ്നയുടെ രൂപത്തില്‍ കുരുക്ക് മുറുകിയപ്പോള്‍ ആരും വലുതായി പ്രതീക്ഷിച്ചില്ല. എന്നാല്‍ സ്വപ്നയ്ക്ക് അപ്പുറം ആ ബന്ധം നീണ്ടപ്പോള്‍ എല്ലാം കൈവിട്ടുപോയി.

സ്വപ്നയ്ക്ക് പുറമേ സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ പി.എസ്. സരിത്ത്, കെ.ടി. റമീസ്, സന്ദീപ് നായര്‍ എന്നിവരുമായുള്ള സ്ഥിരമായ അടുപ്പമാണ് ശിവശങ്കറിനു കുടുക്കായത്. നാലു പ്രതികളുടെ മൊഴിയിലും ശിവശങ്കറുമായുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്.

സ്വര്‍ണക്കടത്തു കേസിനു പുറമെ ഈന്തപ്പഴം കൊണ്ടുവന്ന കേസ്, ഡോളര്‍ കൈമാറ്റം തുടങ്ങിയവയിലും ശിവശങ്കര്‍ സംശയനിഴലിലാണ്. ഈന്തപ്പഴം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടു പുതിയ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഭാഗമായാണു ശിവശങ്കറെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസ് തീരുമാനിച്ചത്. തിരുവനന്തപുരം കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ എച്ച്. രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ശിവശങ്കറിന്റെ വിട്ടിലെത്തിയത്.

എന്‍ഫോഴ്‌സ്‌മെന്റ് 23 വരെ ശിവശങ്കറെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതു നിലനില്‍ക്കെയാണ് മറ്റൊരു ഏജന്‍സി അറസ്റ്റിന് ഒരുങ്ങിയതെന്നതും ശ്രദ്ധേയം. ഇന്നും നാളെയും ഹൈക്കോടതി സിറ്റിങ് ഇല്ലാത്തതിനാല്‍ കസ്റ്റംസ് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അവസരമില്ല.

അതുകൊണ്ടാണ് ഇന്നലെ കോടതി സമയം അവസാനിച്ചശേഷം കസ്റ്റംസ് എത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടുന്ന പക്ഷം കസ്റ്റംസ് കേസിലും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാനായിരുന്നു ശിവശങ്കറിന്റെ നീക്കം.

അപ്രതീക്ഷിതമായി അറസ്റ്റ് നീക്കം നടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം വന്നതോടെയാണ് ഇത് പൊളിഞ്ഞത്. തിരുവനന്തപുരം പൂജപ്പുരയിലെ വസതിയില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വാഹനത്തില്‍ കയറിയയുടന്‍ കുഴഞ്ഞുവീണതോടെ ആശുപത്രിയിലാക്കി. പി.ആര്‍.എസ്. ആശുപത്രിയിലെ കാര്‍ഡിയാക് വിഭാഗം ഐ.സി.യുവില്‍ കഴിയുന്ന അദ്ദേഹത്തിന് ഇന്ന് ആന്‍ജിയോഗ്രാം പരിശോധന നടത്തും.

ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) ഹൈക്കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്ന, ക്രിമിനല്‍ നടപടിച്ചട്ടം 41 (എ) നോട്ടീസുമായാണ് സ്വര്‍ണക്കടത്ത് പിടിച്ച അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തി ഇന്നലെ െവെകിട്ട് നേരിട്ടെത്തിയത്. ഗൗരവം തിരിച്ചറിഞ്ഞതോടെയാണു ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതെന്നാണു സൂചന.

അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരുമായി സംസാരിച്ചതിനു ശേഷം മടങ്ങി. രക്തസമ്മര്‍ദം കൂടുതലാണെന്നാണ് ആശുപത്രിയില്‍നിന്നുള്ള വിവരം. ഇന്നുതന്നെ ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതു കസ്റ്റംസിന്റെ പരിഗണനയിലുണ്ടെന്നറിയുന്നു.

വിവിധ ഏജന്‍സികള്‍ അദ്ദേഹത്തെ ഇതിനകം ഏകദേശം 110 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. വിദേശത്തുനിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണു ശിവശങ്കറിനെതിരേ നിര്‍ണായകമായത്. എന്തായാലും ശിവശങ്കര്‍ സാറിന് എന്തുണ്ടാകുമെന്നറിയാനുള്ള ആകാക്ഷയിലാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും അല്ലാത്തവരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (16 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (38 minutes ago)

ഇനി ദളപതി യുഗം  (46 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (59 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends