സൂചന നല്‍കിയില്ല... മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനിടയിലാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് സൂചന; കസ്റ്റംസിന്റെ നിര്‍ണായക നീക്കത്തില്‍ അമ്പരന്ന് കേരളം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറസ്റ്റ് ഉണ്ടാകുമെന്ന സൂചന ഉണ്ടായിരുന്നില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ആശുപത്രിയില്‍ തുടരുന്ന കസ്റ്റംസ് ആശുപത്രി വിട്ടാലുടന്‍ ശിവങ്കറിനെ അവരുടെ ഓഫീസിലേക്ക് മാറ്റുമെന്നാണ് വിവരം.
വൈകീട്ട് ആറ് മണിയോടെയാണ് എം ശിവശങ്കറിനെ തിരുവനന്തപുരത്ത് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. ചികിത്സ നല്‍കി വരികയാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇസിജിയില്‍ വ്യത്യാസം ഉണ്ടെന്നും രക്തസമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആന്‍ജിയോഗ്രാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാര്‍ഡിയാക് ഐസിയുവില്‍ ആണ് എം ശിവശങ്കര്‍ ഇപ്പോഴുള്ളത്. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയില്‍ ഡോക്ടറാണ്.
പുതിയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എം ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. ആറ് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ എത്താനായിരുന്നു നിര്‍ദ്ദേശമെന്നാണ് മനസിലാക്കുന്നത്. എന്നാല്‍ ശാരീരികമായ അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ശിവശങ്കര്‍ ഫോണില്‍ മറുപടി നല്‍കി. തുടര്‍ന്ന് അഞ്ചരയോടെ പൂജപ്പുരയിലെ വീട്ടിലേക്ക് കസ്റ്റംസ് സംഘം നേരിട്ട് എത്തി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എം ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ അവരുടെ വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പൂജപ്പുരയില്‍ എം ശിവശങ്കറിന്റെ വീട്ടിലെത്തിയിരുന്നു, കസ്റ്റംസ് വാഹനത്തിന് അകത്ത് വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ സ്ഥിരീകരിക്കുന്നത് . പൂജപ്പുരയിലെ വീട്ടില്‍ നിന്ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോഴാണ് അസ്വസ്ഥത ഉണ്ടായതെന്നും സംശയിക്കുന്നു. എം ശിവശങ്കറിനെ ആശുപത്രിയിലെത്തിച്ചതും കസ്റ്റംസ് വാഹനത്തിലാണ് . ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും ആശുപത്രിയിലുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ വീട്ടിലെത്തിയത് അദ്ദേഹത്തെ ചോദ്യം ചെയ്യാനാണെങ്കില്‍ അദ്ദേഹം കസ്റ്റംസിന്റെ വാഹനത്തില്‍ കയറേണ്ട കാര്യമില്ല.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പുതിയ കേസിലാണ് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട് . സാധാരണ സ്വന്തം വാഹനത്തിലാണ് എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകാറുണ്ടായിരുന്നത്. എന്നാല്‍ എന്തിനാണ് കസ്റ്റംസ് വാഹനത്തില്‍ എം ശിവശങ്കറിനെ കൊണ്ട് പോയത് എന്നതും നിര്‍ണ്ണായകമാണ് .
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഈമാസം 23 വരെ തടഞ്ഞ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലായിരുന്നു ഇടക്കാല ഉത്തരവ്. കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ട് പിറകെ ചോദ്യം ചെയ്യലിനായി എം ശിവശങ്കര്‍ എന്‍ഫോഴസ്‌മെന്ര്‍റിന് മുന്നില്‍ ഹാജരാകുകയും ചെയ്തിരുന്നു.
എന്‍ഫോഴ്‌മെന്റിന്റെയും കസ്റ്റംസിന്റെയും പക്കല്‍ ശിവശങ്കറിനെതിരെ ചില നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അത് സ്വപ്നയുടെയും മറ്റ് ചില പ്രതികളുടെയും പക്കല്‍ നിന്ന് ശേഖരിച്ച ചില ഡിജിറ്റല്‍ തെളിവുകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിച്ചതാണ് . ഇതില്‍ പ്രധാനം ലോക്കറുമായി ബന്ധപ്പെട്ടതാണ്. സ്വപ്നയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ശിവശങ്കര്‍ ലോക്കര്‍ എടുത്തു നല്‍കി എന്നാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ മൊഴി. എന്നാല്‍ സ്വപ്നക്ക് കിട്ടിയ പണം വീതം വയ്ക്കുന്ന കാര്യത്തില്‍ ശിവശങ്കര്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കുന്ന തെളിവുകള്‍ കസ്റ്റംസിനും ഇഡിക്കും ലഭിച്ചിട്ടുണ്ട്. വെറും പരിചയത്തിന്റെ പേരില്‍ ആരെങ്കിലും തുക പങ്കു വയ്ക്കുന്നതിനെ കുറിച്ച് സംസാരിക്കുമോ എന്നാണ് കസ്റ്റംസ് ചോദിക്കുന്നത്. ഇതിന്റെ പേരിലാണ് അറസ്റ്റ് എന്ന സൂചനയുണ്ട്.
ശിവശങ്കറിനെതിരെയുള്ള തെളിവുകള്‍ ശക്തമാണെനാണ് റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹം സര്‍ക്കാരിലെയും സി പി എമ്മിലെയും ഉന്നതര്‍ക്ക് വേണ്ടിയാണ് പണം വാങ്ങി കൊടുത്തതെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.
"
https://www.facebook.com/Malayalivartha























