ഒരാഴ്ച വേണം... പി.ആര്‍. എസ്. ആശുപത്രിയില്‍ ശിവശങ്കറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് കസ്റ്റംസ്; കൂടുതല്‍ ദിവസങ്ങളില്‍ ആശുപത്രിയില്‍ കിടത്താനാണ് ഭാവമെങ്കില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിനെ കസ്റ്റംസ് നിയോഗിക്കും

തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഒരാഴ്ചയെങ്കിലും ആശുപത്രിയില്‍ കഴിയും.
പി.ആര്‍. എസ്. ആശുപത്രിയില്‍ ശിവശങ്കറിന്റെ നീക്കങ്ങള്‍ കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. കൂടുതല്‍ ദിവസങ്ങളില്‍ ആശുപത്രിയില്‍ കിടത്താനാണ് ഭാവമെങ്കില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിനെ കസ്റ്റംസ് നിയോഗിക്കും. ഇതില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തും.
സ്വപ്ന സുരേഷിന്റെ നെഞ്ചുവേദന കണ്ടവരാണ് കസ്റ്റംസുകാര്‍. അവര്‍ക്ക് ഇത്തരം കളികള്‍ കണ്ടാല്‍ പെട്ടെന്ന് മനസ്സിലാവും.
ആശുപത്രിയില്‍ നിന്നും പുറത്തിറക്കി അറസ്റ്റ് രേഖപ്പെടുത്തിയാലും തുടര്‍ ചികിത്സക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ കിടത്തും. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സുരക്ഷിതമല്ലെന്നാണ് ആശുപത്രി അധിക്യതര്‍ പറയുന്നത്. അദ്ദേഹത്തിന് രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രണാതീതമായ അവസ്ഥയിലാണെന്നും പി. ആര്‍. എസ്. ആശുപത്രിയിലെ മുഖ്യകാര്‍ഡിയോളജിസ്റ്റ് ഡോ. ടൈനി നായര്‍ പറഞ്ഞു.
ഇന്ന് ആന്‍ജിയോഗ്രാം നടത്തും. ശിവശങ്കറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ കസ്റ്റംസിനെ അറിയിച്ചത്. ഇസിജിയില്‍ വ്യത്യാസമുള്ളതുകൊണ്ടാണ് ആന്‍ജിയോഗ്രാം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതിനുശേഷം ഡോക്ടര്‍മാര്‍ ശിവശങ്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാകും കസ്റ്റംസ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. കാര്‍ഡിയാക് ഐസിയുവിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. എത്രനാള്‍ ഇവിടെ അദ്ദേഹം തുടരുമെന്നതില്‍ വ്യക്തതയില്ല.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ആണ് മുഖ്യമന്ത്രിയുടെ എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസില്‍ ശിവശങ്കറിനെതിരെ നിര്‍ണ്ണായകവിവരങ്ങള്‍ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതുവരെ പല തവണ ചോദ്യം ചെയ്യലിന് ശിവശങ്കര്‍ ഹാജരായത് സ്വന്തം വാഹനത്തിലാണ്. എന്നാല്‍ വെള്ളിയാഴ്ച അദ്ദേഹത്തെ വിളിപ്പിച്ചപ്പോള്‍ കസ്റ്റംസ് വാഹനത്തിലാണ് കൊണ്ടുപോയത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളായതിനാല്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ശിവശങ്കറിന് ജാമ്യം ലഭിക്കുമായിരുന്നില്ല.
സ്വര്‍ണ്ണക്കടത്ത് കേസില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് നാടകീയനീക്കങ്ങളുണ്ടായത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയായിരുന്നു. കസ്റ്റംസ് വാഹനത്തില്‍ തന്നെ വരണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. വാഹനത്തില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെ ജഗതിയില്‍ വെച്ചാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. കസ്റ്റംസ് വാഹനത്തിന്റെ െ്രെഡവര്‍ രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോയപ്പോള്‍ വീണ്ടും അസ്വസ്ഥത കൂടി. ആദ്യം ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കരമനയിലെ പിആര്‍എസ് ആശുപത്രിയിലേക്ക് മാറ്റിയത്.
ശിവശങ്കറിന്റെ ഭാര്യ ഡോക്ടറാണ്. അവര്‍ ജോലി ചെയ്യുന്നതും ഈ ആശുപത്രിയിലാണ്. ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റിയശേഷവും കസ്റ്റംസ് അവിടെ തുടര്‍ന്നത് ഉദ്വേഗം കൂട്ടി. ഇസിജിയില്‍ വ്യത്യാസം ഉണ്ടെന്നും ആന്‍ജിയോഗ്രാം ചെയ്യണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെ വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മടങ്ങി. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഇനി കസ്റ്റംസിന്റെ തുടര്‍നീക്കം. സ്വര്‍ണ്ണക്കടത്തില്‍ സന്ദീപ് നായരുടെ രഹസ്യമൊഴിയില്‍ നിന്നും ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയില്‍ നിന്നും കൂടുതല്‍ ശിവശങ്കറിനെതിരെ നിര്‍ണ്ണായക വിവരം കിട്ടിയെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തന്നെ അറസ്റ്റിനായിരുന്നു ശ്രമം.
ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ പ്രത്യക്ഷ ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ശിവശങ്കര്‍ സ്വര്‍ണ്ണം കടത്തിയത് ആര്‍ക്കു വേണ്ടിയാണെന്ന സംശയം മാത്രമാണ് കസ്റ്റംസിനുള്ളത് . ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റം കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ അവരും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് ശിവശങ്കര്‍ ചെയ്തത് വഴിവിട്ട പ്രവര്‍ത്തനങ്ങളാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
തത്കാലം ശിവശങ്കറിനെ കസ്റ്റംസ് സമ്മര്‍ദ്ദത്തിലാക്കില്ല. ചികിത്സയില്‍ ഇടപെടുകയുമില്ല. എന്നാല്‍ എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കും. കളിക്കാന്‍ നിന്നാല്‍ കളി പഠിപ്പിക്കും.
" f
https://www.facebook.com/Malayalivartha























