കൊച്ചിയില്‍ നിന്നെത്തിയ 20 മലയാളി നഴ്‌സുമാരെ പ്രവേശനാനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി കുവൈത്ത് തിരിച്ചയച്ചു

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കരാര്‍ ജീവനക്കാരായ കൊച്ചിയില്‍ നിന്നെത്തിയ 20 നഴ്സുമാരെ, പ്രവേശനാനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി കുവൈത്ത് തിരിച്ചയച്ചു. ആരോഗ്യമന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് മാത്രമാണ് നേരിട്ട് കുവൈത്തിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ളത് എന്നതിനാലാണ് നടപടിയെടുത്തത്. കൊച്ചിയിലെ ട്രാവല്‍ ഏജന്‍സി പ്രവേശനാനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതാണെന്നു നഴ്‌സുമാര്‍ പറയുന്നു. 8 പുരുഷന്മാരും 12 സ്ത്രീകളും അടങ്ങുന്ന സംഘം ചൊവ്വാഴ്ച രാത്രി എത്തിയപ്പോള്‍ മുതല്‍ ഭക്ഷണം പോലും ലഭിക്കാതെ വിമാനത്താവളത്തില്‍ കുടുങ്ങി.
തങ്ങളുടെ ഭാഗത്തു വീഴ്ചയില്ലെന്നും എല്ലാ പരിശോധനകളും കഴിഞ്ഞാണ് നഴ്‌സുമാരെ അയച്ചതെന്നും പറഞ്ഞ സാമ ട്രാവല്‍സ് സിഇഒ വി.രാമസ്വാമി, നഴ്‌സുമാര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കിയെന്നും ആര്‍ക്കും സാമ്പത്തികനഷ്ടമുണ്ടാകില്ലെന്നും വ്യക്തമാക്കി. ഇന്നലെ വൈകിട്ടുള്ള വിമാനത്തില്‍ അവര്‍ കൊച്ചിയില്‍ തിരിച്ചെത്തി.
കോവിഡ് പശ്ചാത്തലത്തില്‍, ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ക്കു നേരിട്ടു കുവൈത്തില്‍ എത്താം. ഇന്ത്യയില്‍ നിന്നു നേരിട്ടു കുവൈത്തിലേക്കു പ്രവേശനമില്ല. പലരും ദുബായിലും മറ്റും എത്തി അവിടെ 14 ദിവസം തങ്ങുകയും കോവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും ചെയ്ത ശേഷമാണു കുവൈത്തിലെത്തുന്നത്.
https://www.facebook.com/Malayalivartha























