സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്.... പവന് 80 രൂപകൂടി

സംസ്ഥാനത്ത് സ്വര്‍ണവില നേരിയതോതില്‍ വര്‍ധിച്ചു. പവന് 80 രൂപകൂടി 37,440 രൂപയായി. 4680 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 200 രൂപകുറഞ്ഞ് 37,360 രൂപ നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ 24 കാരറ്റ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,899.04 ഡോളര്‍ നിലവാരത്തിലാണ്. കോവിഡ് വ്യാപനത്തിലുള്ള ആശങ്ക തുടരുന്നതും യുഎസില്‍ ഉത്തജേന പാക്കേജ് സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകളുംമൂലം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു.
"
https://www.facebook.com/Malayalivartha























