ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ എത്തുന്നതു ചർച്ച ചെയ്യാൻ തയ്യാറായിരുന്ന ടിവി ചാനലുകൾ ആ വാർത്ത അറിഞ്ഞ് അമ്പരന്നു; ക്യാമറ കണ്ണുകൾ സ്വകാര്യ ആശുപത്രിയിലേക്ക് ; അപ്രതീക്ഷിത ട്വിസ്റ്റുകൾ ; അന്തം വിട്ട് മലയാളികൾ; ചോദ്യങ്ങളിൽ നിന്നും ഓടിയൊളിച്ച് കസ്റ്റംസ്

ഇന്നലെ രാത്രിയോടെ നടന്ന നാടകീയ രംഗങ്ങളിൽ ഇപ്പോഴും കേരളം തല പുകഞ്ഞ് ആലോചിക്കുന്നത് കസ്റ്റംസിന്റെ ആ നീക്കം എന്തിനായിരുന്നു എന്നാണ് . കണ്ണടച്ച് തുറക്കുന്നതിന് മുന്നേ ആയിരുന്നു കരമനയിലെ പിആർഎസ് ആശുപത്രി സംസ്ഥാനത്തിന്റെയാകെ ശ്രദ്ധാ കേന്ദ്രമായി മാറി കഴിഞ്ഞത്. ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ എത്തുന്നതു ചർച്ച ചെയ്യാൻ തയാറായിരുന്ന ടിവി ചാനലുകളുടെ തൽസമയ സംപ്രേക്ഷണവും ചർച്ചകളും ആശുപത്രി കേന്ദ്രീകരിച്ചായി ..അഭ്യൂഹങ്ങൾ പരക്കുവാൻ തുടങ്ങി....സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു എം.ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇവിടെ ഹൃദ്രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു എന്നതായിരുന്നു ആദ്യം വിവരം. കസ്റ്റംസിന്റെ കാറിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചതെന്ന വിവരം പുറത്തായതോടെ രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറുകയും ചെയ്തു . എന്നാൽ അപ്പോഴും ദുരൂഹമായി തുടർന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒളിച്ച് കളിയും പ്രതികരണങ്ങളുമായിരുന്നു.
എപ്പോഴാണ് അസ്വസ്ഥത വന്നത് എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കാറിൽ കൊണ്ട് പോകവെയാണ് ശിവൻശങ്കറിന് അസുഖം വന്നത് എന്ന കസ്റ്റംസിന്റെ പ്രതികരണം വീണ്ടും ആശുക്കുഴപ്പമുണ്ടാക്കുകയും ചെയ്‌തു. . വൈകിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി അവരുടെ കാറിൽ കൂട്ടിക്കൊണ്ടു പോകുന്നതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. എന്നാൽ ശെരിക്കും എന്താണ് സംഭവിച്ചത് എന്നും കസ്റ്റംസിന്റെ നീക്കം എന്തിനായിരുന്നുവെന്നും എന്നുള്ള ചോദ്യങ്ങളിൽ നിന്നും ഓടി രക്ഷപ്പെടാനായിരുന്നു ഉദ്യോഗസ്ഥർ ശ്രമിച്ചത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് എനിക്കും ഒന്നും അറിഞ്ഞ് കൂടാ എന്നു പറഞ്ഞു ഓടിക്കളയുകയും ചെയ്തു . അങ്ങനെ തീർത്തും നാടകീയമായ രംഗങ്ങൾ ആയിരുന്നു അരങ്ങേറിയത്. ഇതുവരെ ചോദ്യം ചെയ്യലിനെല്ലാം സ്വന്തം കാറിലായിരുന്നു ശിവശങ്കർ എത്തിയിരുന്നത്. ഇതോടെ നാടകീയമായ അറസ്റ്റ് നീക്കമാണു നടന്നതെന്ന് ഉറപ്പായി. വൈകിട്ട് ആറോടെയായിരുന്നു ശിവശങ്കറിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇതിനിടയിൽ അഭ്യൂഹങ്ങൾ ശക്തമാണ് .
https://www.facebook.com/Malayalivartha























