കരുവാറ്റ ബാങ്ക് കവര്‍ച്ച: ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിലായി

തിരുവനന്തപുരം കാട്ടാക്കട കട്ടകോട് പാറക്കാണി മേക്കുംകരയില്‍ ആല്‍ബിന്‍രാജ് കരുവാറ്റ സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചക്കേസില്‍ പിടിയിലായി. കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍. എന്നാല്‍ ഈ വിവരം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കോയമ്പത്തൂരിലെ ഇയാളുടെ ഒരു ബന്ധുവീട് കുറച്ചു ദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഹരിപ്പാട് സി.ഐ: ആര്‍.ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ഇവിടെ എത്തിയപ്പോള്‍ ഇയാള്‍ വീട്ടിലുണ്ടായിരുന്നു.
ഇവിടെ നിന്നും കഴിഞ്ഞ ദിവസം രാത്രി പിടികൂടിയെന്നാണു വിവരം. പോലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച ഹരിപ്പാട് സ്വദേശിയായ ഷൈബു(അപ്പുണ്ണി), തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഷിബു എന്നിവരെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























