പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം : ഇത്ര വലിയ വെടിക്കെട്ട് നടത്തരുതെന്ന് ഉദ്യോഗസ്ഥര്‍ വാക്കാലും രേഖാമൂലവും നിര്‍ദേശം നല്‍കിയിരുന്നു, ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ്, വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതി അംഗങ്ങളും ഉള്‍പ്പെടെ 52 പ്രതികള്‍

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഉദ്യോഗസ്ഥര്‍ക്കു ക്ലീന്‍ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതി അംഗങ്ങളും ഉള്‍പ്പെടെ 52 പേരെ പ്രതികളാക്കിയിട്ടുണ്ട്.
കൊല്ലം പരവൂര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അളവില്‍ കൂടുതല്‍ വെടിമരുന്നു ശേഖരിച്ചെന്നാണ്. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥനും നിലവിലെ ആലപ്പുഴ എസ്.പിയുമായ പി.എ. സ്സാബുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഉദ്യോഗസ്ഥര്‍ വാക്കാലും രേഖാമൂലവും നല്‍കിയ നിര്‍ദേശം ഇത്ര വലിയ വെടിക്കെട്ട് നടത്തരുതെന്നായിരുന്നു. എന്നാല്‍, അതു പാലിക്കാന്‍ ക്ഷേത്ര ഭരണസമിതി ഭാരവാഹികളോ വെടിക്കെട്ട് നടത്തിപ്പുകാരോ തയാറായില്ല. ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് അപകടത്തിനു കാരണക്കാരായത്. ഇത്രയും കൂടുതല്‍ വെടിമരുന്നു സൂക്ഷിച്ചാല്‍ അപകടമുണ്ടാകുമെന്ന് കൃത്യമായി ഇവര്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും വെടിമരുന്ന് അവിടെ സൂക്ഷിച്ചത് വലിയ കുറ്റമാണ്.-കുറ്റപത്രത്തില്‍ പറയുന്നു.
2016 ഏപ്രില്‍ പത്തിനുണ്ടായ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ 111 പേരാണു മരിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു നേരത്തെ ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha























