വിമാനത്താവളത്തിനായി, കോടതിയില്‍ പണം കെട്ടിവച്ച ശേഷം ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ കോടതിയില്‍ പണം കെട്ടിവച്ച ശേഷം നടപടിയുമായി മുന്നോട്ടു പോകാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവിലെ വ്യവസ്ഥ റദ്ദാക്കിയെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിനു സ്റ്റേ ഇല്ല.
സര്‍ക്കാരും ബിലീവേഴ്സ് ചര്‍ച്ചിന്റെ കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റും ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നടക്കുകയാണ്. പണം തങ്ങള്‍ക്ക് നേരിട്ടു നല്‍കുകയാണ് വേണ്ടതെന്നും കോടതിയില്‍ കെട്ടിവയ്ക്കുകയല്ല ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് അയന ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്.
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ കോടതി നീക്കി. എന്നാല്‍ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഉത്തരവിലെ മറ്റു വ്യവസ്ഥകളില്‍ കോടതി ഇടപെട്ടില്ല. ഭൂമി സര്‍ക്കാരിന്റേതാണെന്നും നഷ്ടപരിഹാരം നല്‍കില്ലെന്നും സര്‍ക്കാര്‍, വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഏറ്റെടുക്കുന്ന ഭൂമിയിലെ മരങ്ങള്‍, കെട്ടിടങ്ങള്‍ മുതലായ ചമയങ്ങള്‍ക്ക് നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവെയ്ക്കുമെന്ന് കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ സര്‍ക്കാര്‍ സിവില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹാരിസണ്‍ കേസില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ടന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകുന്നതിനായി ജൂണില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. ആകെ 2263.13 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്.
https://www.facebook.com/Malayalivartha























