മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു; ഗണ്‍മാന്‍റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തു; ആ മൊബൈലിൽ എന്തൊക്കെ ?

അടുത്ത പണിയും കെണിയുമൊക്കെ ഒരുക്കി മുന്നോട്ടു പോകുകയാണ് കസ്റ്റംസ്. ഇപ്പോൾ വളരെ ഞെട്ടിക്കുന്ന നീക്കമാണ് നടത്തിയിരിക്കുന്നത് . മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു . മലപ്പുറത്തെ വസതിയിലുള്ള ഗണ്‍മാന്‍ പ്രജീഷിന്‍റെ മൊബൈല്‍ ഫോണാണ് കസ്റ്റഡിയിലെടുത്തത്. മലപ്പുറത്തെ വസതിയിലെത്തി ആയിരുന്നു നടപടി സ്വീകരിച്ചത് .ഗണ്‍മാന്‍റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയില്‍ നിന്നുള്ള അന്വേഷണസംഘമാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. ഖുര്‍ആനും ഈത്തപ്പഴവും എത്തിച്ചതില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നതായി ബന്ധപ്പെട്ട കേസിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത് . നിലവില്‍ ഈ സംഭവങ്ങളില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി.പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടുണ്ട്. നേരത്തെ കെടി ജലീലിനെ വിളിച്ച് വരുത്തി കസ്റ്റംസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഗൺമാന്റെ ഫോൺ പിടിച്ചെടുത്തത്. ഫോണിലെ വിവരങ്ങൾ ലഭിക്കാൻ കസ്റ്റംസ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിവരുകയാണ്.മതഗ്രന്ഥം വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കസ്റ്റംസും എൻഫോഴ്സ്മെന്റും എൻഐഎയും നേരത്തെ ശക്തമായ പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജലീലിന്റെ ഗൺമാനെ കേന്ദ്രീകരിച്ചും ഇപ്പോൾ അന്വേഷണം നടക്കുന്നത് എന്ന കാര്യം ശ്രദ്ധേയം...നേരത്തെ നിർണ്ണായകമായ ചോദ്യം ചെയ്യൽ അരങ്ങേറിയിരുന്നു. കേരളത്തിലേക്ക് മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റംസ് ചോദ്യം ചെയ്തു . വിമാനത്താവളത്തില്‍ നിന്ന് പാഴ്‌സലുകള്‍ യു എ ഇ കോണ്‍സുലേറ്റില്‍ എത്തിച്ച ലോറി ഉടമയേയും ഡ്രൈവറേയുമാണ് ചോദ്യം ചെയ്തിരുന്നു . തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍കാര്‍ഗോ കോംപ്ലക്‌സില്‍ നിന്ന് യു എ ഇ കോണ്‍സുലേറ്റിലേക്ക് പാഴ്‌സലുകള്‍ കൊണ്ട് പോയ ലോറി ഉടമയേയും ഡ്രൈവറേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തിയത്.
എന്തൊക്കെ വസ്തുക്കളാണ് ലഗേജുകളില്‍ ഉണ്ടായിരുന്നത്, മറ്റ് എവിടേക്കാണ് പാഴ്‌സലുകള്‍ എത്തിച്ചത് തുടങ്ങിയ വിവരങ്ങളടക്കം കസ്റ്റംസ് ഇവരില്‍ നിന്ന് ചോദിച്ചറിഞ്ഞിരുന്നു . പാഴ്‌ലുകള്‍ക്കുള്ളില്‍ എന്തായിരുന്നു എന്ന് അറിയില്ലായിരുന്നുവെന്ന് ലോറി ഉടമയും ഡ്രൈവറും പ്രതികരിച്ചിരുന്നു . . .സി ആപ്റ്റിന്റെ ഉദ്യോഗസ്ഥരേയും കസ്റ്റംസ് വൈകാതെ ചോദ്യം ചെയ്യുമെന്ന സൂചനകൾ അപ്പോൾ ഉണ്ടായിരുന്നു . സി ആപ്റ്റിന്റെ വാഹനങ്ങള്‍ ഉപയോഗിച്ചാണ് മതഗ്രന്ഥങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതെന്ന് കസ്റ്റംസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനാലാണ് ലഗേജുകള്‍ എവിടെയൊക്കെ കൊണ്ടുപോയി, ആര്‍ക്കൊക്കെ കൊടുത്തു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് അറിയുന്നതിനായി സി ആപ്റ്റിന്റെ ജീവനക്കാരെ കസ്റ്റംസ് ചോദ്യം ചെയ്യുക. മന്ത്രി കെ ടി ജലീലിനെ ഉള്‍പ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. യു എ ഇ കോണ്‍സുലേറ്റിലേക്ക് ഈ സാധനങ്ങള്‍ എത്തിയത് നയതന്ത്ര പരിരക്ഷയോടുകൂടിയാണ്. എന്നാല്‍ ഇവ കോണ്‍സുലേറ്റിന് പുറത്ത് വിതരണം ചെയ്തതോടെ ഇവയുടെ നയതന്ത്ര പരിരക്ഷ ഇല്ലാതായി എന്നാണ് കസ്റ്റംസിന്റെ നിഗമനം.ഇതിനൊക്കെ പിന്നാലെയാണ് മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് . ഗണ്‍മാന്‍ പ്രജീഷിന്റെ എടപ്പാളിലെ വീട്ടിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഫോൺ പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha























