കരിപ്പൂരില്‍ വിമാനമിറങ്ങിയ കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒരാള്‍കൂടി പിടിയില്‍

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനു കരിപ്പൂരില്‍ വിമാനമിറങ്ങിയ കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. സ്വര്‍ണമുണ്ടെന്ന് കരുതിയായിരുന്നു തട്ടിക്കൊണ്ടുപോകല്‍. പ്രത്യേക അന്വേഷണ സംഘം നേരത്തേ 8 പേരെ പിടികൂടിയിരുന്നു.
വയനാട് കല്ലൂര്‍കുന്ന് പലിശക്കോട്ട് ജിതിന്‍ ഘോഷ് (32) ആണ് അറസ്റ്റിലായത്. ഇയാള്‍ സംഭവത്തിലെ മുഖ്യ സൂത്രധാരനാണെന്നും മറ്റുള്ളവര്‍ക്കു വേണ്ടി അന്വേഷണം തുടരുന്നതായും സിഐ കെ.എം.ബിജു അറിയിച്ചു. അന്വേഷണം തുടരുന്നതിനിടെ, ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീമിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു ഡിവൈഎസ്പി കെ.ഹരിദാസിന്റെ നിര്‍ദേശപ്രകാരം കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്നാണ് ജിതിന്‍ഘോഷിനെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി എട്ടാം തീയതി പുലര്‍ച്ചെ നാലരയ്ക്ക് വിമാനമിറങ്ങി, മറ്റൊരു യാത്രക്കാരനൊപ്പം ഓട്ടോയില്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ, വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ചു 30,000 രൂപയും കൈവശമുണ്ടായിരുന്ന വിദേശ കറന്‍സികളും കൈക്കലാക്കി. തുടര്‍ന്ന് കടലുണ്ടി പാലത്തിനു സമീപം കൊണ്ടുപോയി മര്‍ദിച്ചതിനുശേഷം തേഞ്ഞിപ്പലം ഭാഗത്ത് ദേശീയപാതയില്‍ ഉപേക്ഷിച്ചു എന്നാണു കേസ്.
കൊണ്ടോട്ടി സിഐ കെ.എം.ബിജു, എസ്‌ഐ വിനോദ് വലിയാട്ടൂര്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുല്‍ അസീസ് കാര്യോട്ട്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, പി.സഞ്ജീവ്, കൊണ്ടോട്ടി സ്റ്റേഷനിലെ ഒ.പ്രശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























