Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പൂട്ടിട്ട് കസ്റ്റംസ്... കോടതിയില്ലാത്ത സമയത്ത് അറസ്റ്റ് ചെയ്യാന്‍ വന്ന കസ്റ്റംസിനെ വട്ടം ചുറ്റിച്ച് എം ശിവശങ്കര്‍; കൊച്ചിയിലേക്കുള്ള കസ്റ്റഡി യാത്ര വഴി തെറ്റിച്ച് ഭാര്യയുടെ ആശുപത്രിയിലെ ഐസിയു യാത്രയാക്കി; ഹൃദയത്തിന് പ്രശ്‌നമില്ലെന്ന് കണ്ടപ്പോള്‍ നടുവേദനയായി; പാവങ്ങള്‍ക്ക് ഐസിയു കിട്ടാക്കനിയാകുമ്പോള്‍ നടുവേദനയ്ക്ക് ഐസിയുവോ എന്ന ചോദ്യം ശക്തമാകുന്നു

18 OCTOBER 2020 08:20 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കോടതിയില്ലാത്ത സമയം നോക്കി സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പൊക്കിയത് രണ്ട് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാം എന്ന് കരുതിയാണ്. തിരുവനന്തപുരം കസ്റ്റംസ് ഓഫീസില്‍ നിന്നും കൊച്ചി ഓഫീസില്‍ കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്താനാണ് ഇരുന്നത്. എന്നാല്‍ ശിവശങ്കറിന്റെ പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യമാണ് കൊച്ചി യാത്ര തിരുവനന്തപുരം പിആര്‍എസ് ആശുപത്രി യാത്രയാക്കിയത്. ഭാര്യയുടെ ആശുപത്രിയില്‍ തന്നെ പോകണമെന്ന് ശിവശങ്കര്‍ പറഞ്ഞപ്പോള്‍ കസ്റ്റംസ് അതില്‍ ഒന്നും കണ്ടില്ല. എന്നാല്‍ ആശുപത്രിയിലെത്തിയതോടെ ശിവശങ്കറിനെ ആശുപത്രി ഏറ്റെടുത്ത് ഐസിയുവിലാക്കി. എന്നാല്‍ കസ്റ്റംസും ഐബിയും കര്‍ശന നിലപാടുമായി ആശുപത്രിയില്‍ തങ്ങിയതോടെ ആശുപത്രിക്കാരും പെട്ടു. ആശുപത്രി തരികിട കാട്ടിയാല്‍ പൊക്കാനുള്ള വല കസ്റ്റംസ് വിരിച്ചു. അതോടെ വേഗത്തില്‍ ആന്‍ജിയോഗ്രാം നടത്തി. എന്നാല്‍ ഹൃദയത്തിന് കുഴപ്പമില്ലെന്ന് കണ്ടതോടെ നടുവേദനയായി. നടുവേദനയ്ക്ക് ഐസിയുവോ എന്ന ചോദ്യം വന്നതോടെ കസ്റ്റംസ് ഇടപെട്ടു.

ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടേയും ശിവശങ്കര്‍ സാറിന് ഐസിയു തന്നെ നല്‍കി. എല്ല് രോഗ വിഭാഗം ഐസിയുവായ ഓര്‍ത്തോ ഐസിയുവില്‍. പഴയ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് മറവി രോഗം റിപ്പോര്‍ട്ട് ചെയ്ത അതേ മെഡിക്കല്‍ കോളേജില്‍ മറ്റൊരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്‍ എത്തിയപ്പോള്‍ വീണ്ടും അത് ചാനല്‍ ചര്‍ച്ചയായി. ബിജെപി അതേറ്റെടുക്കുകയും ചെയ്തു. അതേസമയം എല്ലാം വീക്ഷിച്ച് വരികയാണ് കസ്റ്റംസ്. വേണ്ടി വന്നാല്‍ ഇടപെടും.

കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പി.ആര്‍.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവശങ്കറിന് ഹൃദയസംബന്ധമായ തകരാറില്ലെന്ന് ആന്‍ജിയോഗ്രാം പരിശോധനയിലാണ് കണ്ടെത്തി. നട്ടെല്ലിലെ വേദനയ്ക്ക് നടത്തിയ പരിശോധനയില്‍ ഡിസ്‌കിന് തകരാര്‍ കണ്ടു. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയാണ് ഓര്‍ത്തോ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.സ്വര്‍ണക്കടത്ത് പ്രതി സ്വപ്നയ്ക്ക് 1.90 ലക്ഷം ഡോളര്‍ (1.40 കോടി രൂപ) വിദേശത്തേക്ക് കടത്താന്‍ ഒത്താശ ചെയ്‌തെന്ന പുതിയ കേസില്‍ ശിവശങ്കറിനെ വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവേ ആണ് ആശുപത്രിയിലാക്കിയത്.

മെഡിക്കല്‍ കോളേജില്‍ ന്യൂറോ വിഭാഗത്തിന്റെ പരിശോധനയില്‍ ശിവശങ്കറിന് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. ആരോഗ്യനില തൃപ്തികരമാണ്. തുടര്‍ചികിത്സയ്ക്കായി ന്യൂറോ, ഹൃദ്‌റോഗ വിഭാഗം ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.കടുത്ത പുറംവേദനയ്ക്ക് വിദഗ്ദ്ധ പരിശോധന വേണമെന്ന് സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍മാര്‍ കസ്റ്റംസിനെ അറിയിച്ചിരുന്നു.ഇ.സി.ജിയില്‍ നേരിയ വ്യതിയാനമേയുള്ളൂ. രക്തസമ്മര്‍ദ്ദം സാധാരണനിലയിലാണ്. എം.ആര്‍.ഐ സ്‌കാനിംഗ് നടത്തിയെങ്കിലും ഗുരുതര പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല. ഉച്ചയ്ക്ക് 12ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി രണ്ടു മണിക്കൂറിനകം ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ആംബുലന്‍സിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അനുഗമിച്ചു. അദ്ദേഹത്തിന്റെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ കസ്റ്റംസിനെ അറിയിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായിരുന്നു. ഇ.സി.ജിയില്‍ നേരിയ വ്യതിയാനമുണ്ടായിരുന്നു. കാര്‍ഡിയാക് ഐ.സി.യുവിലാക്കി എം.ആര്‍.ഐ, സി.ടി പരിശോധനകളില്‍ ഡിസ്‌കിന് തള്ളല്‍ കണ്ടെത്തി. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായോ എന്നറിയാനുള്ള ട്രോപ് ടി രക്ത പരിശോധന നെഗറ്റീവ് രക്തക്കുഴലില്‍ ബ്ലോക്കില്ല. ഹൃദയത്തകരാറുമില്ല. രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലായി. നടുവേദനയ്ക്ക് ന്യൂറോളജി വിദഗ്ദ്ധര്‍ പരിശോധിച്ചു. ഇങ്ങനെ കൊഴുക്കുമ്പോഴാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇന്നത്തെ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനമനുസരിച്ചായിരിക്കും കസ്റ്റംസിന്റെ അടുത്ത നീക്കം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (5 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (27 minutes ago)

ഇനി ദളപതി യുഗം  (35 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (48 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends