ശിവശങ്കറിന് ഹൃദയസംബന്ധമായ തകരാറുകളൊന്നുമില്ല.... നട്ടെല്ല് വേദന മാത്രം.... കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പി.ആര്‍.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി

ശിവശങ്കറിന് ഹൃദയസംബന്ധമായ തകരാറുകളൊന്നുമില്ല.... നട്ടെല്ല് വേദന മാത്രം.... കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പി.ആര്‍.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. ഹൃദയസംബന്ധമായ തകരാറില്ലെന്ന് ആന്‍ജിയോഗ്രാം പരിശോധനയില്‍ കണ്ടെത്തി. നട്ടെല്ലിലെ വേദനയ്ക്ക് നടത്തിയ പരിശോധനയില്‍ ഡിസ്‌കിന് തകരാര്‍ കണ്ടു. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
ഓര്‍ത്തോ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.സ്വര്‍ണക്കടത്ത് പ്രതി സ്വപ്നയ്ക്ക് 1.90 ലക്ഷം ഡോളര്‍ (1.40 കോടി രൂപ) വിദേശത്തേക്ക് കടത്താന്‍ ഒത്താശ ചെയ്‌തെന്ന പുതിയ കേസില്‍ ശിവശങ്കറിനെ വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവേ ആണ് ആശുപത്രിയിലാക്കിയത്.
അതിനിടെ, ഇന്നലെ ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായി സ്‌ട്രെചറില്‍ ആംബുലന്‍സിലേക്ക് മാറ്റുന്നത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ആശുപത്രി ജീവനക്കാരന്‍ മര്‍ദ്ദിച്ചു. ഇയാളെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. വനിതകളുള്‍പ്പെടെ പരിക്കേറ്റ അഞ്ചു പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
മെഡിക്കല്‍ കോളേജില്‍ ന്യൂറോ വിഭാഗത്തിന്റെ പരിശോധനയില്‍ ശിവശങ്കറിന് കാര്യമായ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. ആരോഗ്യനില തൃപ്തികരമാണ്. തുടര്‍ചികിത്സയ്ക്കായി ന്യൂറോ, ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കടുത്ത പുറംവേദനയ്ക്ക് വിദഗ്ദ്ധ പരിശോധന വേണമെന്ന് സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍മാര്‍ കസ്റ്റംസിനെ അറിയിച്ചിരുന്നു. ഇ.സി.ജിയില്‍ നേരിയ വ്യതിയാനമേയുള്ളൂ. രക്തസമ്മര്‍ദ്ദം സാധാരണനിലയിലാണ്. എം.ആര്‍.ഐ സ്‌കാനിംഗ് നടത്തിയെങ്കിലും ഗുരുതര പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല. ഉച്ചയ്ക്ക് 12ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി രണ്ടു മണിക്കൂറിനകം ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആംബുലന്‍സിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അനുഗമിച്ചു. അദ്ദേഹത്തിന്റെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ കസ്റ്റംസിനെ അറിയിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha























