തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച എം. ശിവശങ്കറിന്റെ ആരോഗ്യനില ഇന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തും....ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും, ഇതിന് ശേഷമാകും തുടര്‍ചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക... ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനൊരുങ്ങി ശിവശങ്കര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച എം. ശിവശങ്കറിന്റെ ആരോഗ്യനില ഇന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തും. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക മെഡിക്കല്‍ സംഘമാണ് അദേഹത്തെ നിരീക്ഷിക്കുന്നത്. ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും തുടര്‍ചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ദിവസങ്ങളോളം വിശ്രമം അനുവദിച്ചേക്കാം.
ഇല്ലങ്കില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനുമാണ് സാധ്യത.ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡില്‍ കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, ന്യൂറോ വിഭാഗം ഡോക്ടര്‍മാരാണുള്ളത്. നിലവില്‍ ശിവശങ്കര്‍ ഐസിയുവില്‍ തന്നെ തുടരട്ടെയെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഡോക്ടര്‍മാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്റെ തുടര്‍നടപടികളും.
മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. അതിനിടെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനും ശിവശങ്കര്‍ നീക്കം തുടങ്ങി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശിവശങ്കറിനെ ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കസ്റ്റംസാണ്. സര്‍ക്കാര്‍ മേഖലയിലുള്ള ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ആരോഗ്യനിലയേക്കുറിച്ച് പൂര്‍ണ വിശ്വാസമുണ്ടാകുവെന്നായിരുന്നു കസ്റ്റംസിന്റെ നിലപാട്.
അതിനാല്‍ മെഡിക്കല്‍ കോളജിലെ പരിശോധനാഫലം നിര്‍ണായകമാണ്. ഡോക്ടര്‍മാരുടെ തീരുമാനം അനുസരിച്ചാവും കസ്റ്റംസിന്റെ അടുത്ത നീക്കം അറസ്റ്റ് ചെയ്യാനാണ് തീരുമാനമെങ്കില്‍ പോലും ഐ.സി.യുവില്‍ തുടരുന്ന ഒരാളെ സാങ്കേതികമായി പോലും അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യതയില്ല. അങ്ങിനെ വന്നാല്‍ കോടതിയില്‍ നിലപാട് അറിയിക്കുകയാണ് അവശേഷിക്കുന്ന വഴി. വെള്ളിയാഴ്ച വൈകുന്നേരം ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കൊണ്ടുപോകുമ്‌ബോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസില്‍ ശിവശങ്കറിനെതിരെ നിര്‍ണ്ണായകവിവരങ്ങള്‍ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
https://www.facebook.com/Malayalivartha























