Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേണ്ട വേണ്ടാന്ന് പറഞ്ഞതാ... കേന്ദ്രമന്ത്രി മുരളീധരന്റെ വിലയറിയാതെ ട്രോളാന്‍ പോയ സഖകള്‍ക്കെല്ലാം മതിയായി; ഇടിപോലെ പറന്നിറങ്ങി ശിവശങ്കറിനെ ഏത് നിമിഷവും പൊക്കാനൊരുങ്ങി കസ്റ്റംസ്; സ്വര്‍ണക്കടത്തിന് പിന്നില്‍ പൂളിങ്ങല്ല ഫണ്ടിങ്ങെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഐഎയും

18 OCTOBER 2020 09:01 AM IST
മലയാളി വാര്‍ത്ത

ശിവശങ്കറിനെ ചട്ടം പഠിപ്പിക്കാനിറങ്ങിയ സഖാക്കള്‍ വേലിയില്‍ ഇരുന്ന പാമ്പിനെ ചോദിച്ച് വാങ്ങിച്ചത് പോലെയായി. ജോസ് കെ മാണിയുടെ വരവോടെ വഴിതിരിച്ചു വിട്ട ചാനല്‍ ചര്‍ച്ചയെ തിരികെ കൊണ്ടു വന്നത് വി. മുരളീധരന്റെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പത്രസമ്മേളനമാണ്. വൈകുന്നേരമായപ്പോള്‍ സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായി കസ്റ്റംസെത്തി. അവസാനം ശിവശങ്കര്‍ ബോധം കെട്ടതോടെ സംഗതിയില്‍ ട്വിസ്റ്റായി.

സ്വര്‍ണക്കടത്ത് കേസ് അതിന്റെ ക്ലൈമാക്‌സിലേക്ക് എത്തിയതോടെ അവസാന രംഗങ്ങളില്‍ രാഷ്ട്രീയ സംഘട്ടനവും തുടങ്ങിയിരിക്കുകയാണ്. ശിവശങ്കറിന്റെ അറസ്റ്റ് മുന്‍നിര്‍ത്തി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിഴല്‍യുദ്ധത്തിലാണ്. ശിവശങ്കറെ അറസ്റ്റുചെയ്ത് അന്വേഷണം ഏറ്റവും മുകള്‍ത്തട്ടിലേക്ക് എത്തിക്കുകയെന്ന സ്ഥിതിയിലേക്ക് കേന്ദ്ര ഏജന്‍സികള്‍ നീങ്ങി. സംസ്ഥാന സര്‍ക്കാരാകട്ടെ ഇതിന്റെ അപകടം തിരിച്ചറിഞ്ഞ് ശിവശങ്കറെ അറസ്റ്റിന് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ്.

വെള്ളിയാഴ്ച കേന്ദ്രമന്ത്രി വി. മുരളീധരന്‍ ബി.ജെ.പി. വക്താവ് സാംബിത് പത്രയ്‌ക്കൊപ്പം പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനം ദിശാമാറ്റത്തിന്റെ വ്യക്തമായ സൂചനയായിരുന്നു. ശിവശങ്കറിന് മുകളിലേക്കും അന്വേഷണം പോകുമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടത് ഇത് ദേശീയ വിഷയമാക്കുമെന്നതിന്റെ ആദ്യപടിയായിരുന്നു.

ശനിയും ഞായറും കോടതിക്ക് അവധിയാണെന്നിരിക്കെ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്കുശേഷം കസ്റ്റംസ് ഉദ്യോസ്ഥരെത്തിയതും അവരുടെ വാഹനത്തില്‍ ശിവശങ്കറെ കൂട്ടി ചോദ്യംചെയ്യലിന് കൊണ്ടുപോയതും അറസ്റ്റ് ഉദ്ദേശിച്ചായിരുന്നു. ചോദ്യം ചെയ്യലിന് എത്താനുള്ള നോട്ടീസ് ലഭിച്ചാലേ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കൂ. ഇതിന് അവസരം നല്‍കാതിരിക്കാനാണ് വൈകീട്ട് അഞ്ചുമണിക്കുശേഷം ഉദ്യോഗസ്ഥരെത്തിയത്.

അതേസമയം നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണക്കടത്തിന് പണം സമാഹരിച്ചത് പൂളിങ്ങിലൂടെ മാത്രമല്ലെന്ന് വ്യക്തമായതോടെ എന്‍.ഐ.എ. അടക്കമുള്ളവരുടെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ദുബായില്‍നിന്ന് സ്വര്‍ണക്കടത്തിന് ഫണ്ടിങ് ഉണ്ടായിട്ടുണ്ടെന്ന കണ്ടെത്തലിലാണ് അന്വേഷണ ഏജന്‍സികള്‍.

കേരളത്തില്‍നിന്ന് പൂളിങ്ങിലൂടെ സ്വര്‍ണക്കടത്തിന് പണം കണ്ടെത്തിയെന്ന നിഗമനത്തിലായിരുന്നു അന്വേഷണ ഏജന്‍സികള്‍. എന്നാല്‍, പൂളിങ്ങിലൂടെ സമാഹരിച്ച പണത്തിന്റെ പതിന്മടങ്ങ് തുകയുടെ സ്വര്‍ണം കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതാണ് വിഴിത്തിരിവായത്.

തീവ്രവാദപ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തിക്കാനുള്ള എളുപ്പമാര്‍ഗമായി സ്വര്‍ണക്കടത്തിനെ മാറ്റിയോ എന്ന സംശയമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്. സ്വര്‍ണക്കടത്തിന് പണം നല്‍കിയവര്‍ക്ക് കണ്ണിയിലെ പലരേയും അറിയില്ല. ആരാണ് നേതൃത്വം നല്‍കുന്നതെന്നതിലും പലര്‍ക്കും ധാരണയുണ്ടായിരുന്നില്ല. എന്നിട്ടും പണം നിക്ഷേപിക്കാന്‍ തയ്യാറായി എന്ന ചോദ്യത്തിനും അന്വേഷണസംഘം ഉത്തരം തേടുന്നുണ്ട്.

അന്വേഷണത്തിന് സി.ബി.ഐ. എത്തിയതും നിര്‍ണായകമായി. എം. ശിവശങ്കറിന് സ്വപ്നയുമായുള്ള സൗഹൃദത്തിനപ്പുറം മറ്റുചിലതുംകൂടിയുണ്ടെന്ന സംശയം ബലപ്പെട്ടതും ഇതോടെയാണ്. കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സാമ്പത്തികകാര്യ വകുപ്പും കൂടുതല്‍ ശ്രദ്ധകൊടുത്തതും ഇതിന് തുടര്‍ച്ചയായാണ്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കസ്റ്റംസ് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ എന്‍.ഐ.എ.യ്ക്ക് ഇതുവരെ പൂര്‍ണമായി ലഭിച്ചിട്ടില്ല. തെളിവുകള്‍ കസ്റ്റംസ് സിഡാക്കിന് പരിശോധനയ്ക്കായി നല്‍കിയിരിക്കുകയാണ്. ഇത് എന്‍.ഐ.എ.യുടെ അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

എന്‍.ഐ.എ. പരിശോധനയ്ക്കായി നല്‍കുന്ന ഡിജിറ്റല്‍ തെളിവുകളുടെ മിറര്‍ ഇമേജ് അപ്പോള്‍തന്നെ സിഡാക്ക് എന്‍.ഐ.എ.യ്ക്ക് കൈമാറും. ഇവ സ്വന്തമായി പരിശോധിക്കാനുള്ള സംവിധാനവും എന്‍.ഐ.എ.യ്ക്കുണ്ട്. അങ്ങനെ സ്വര്‍ണക്കടത്ത് കേസ് ക്ലൈമാക്‌സിലോട്ടടുക്കുമ്പോള്‍ ഇനിയും പല ട്വിസ്റ്റുകളും ഉണ്ടാകാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (9 minutes ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (23 minutes ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (34 minutes ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (42 minutes ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (51 minutes ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (1 hour ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (1 hour ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (9 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (10 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (11 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (11 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (11 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (12 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (12 hours ago)

Malayali Vartha Recommends