ഭാര്യയോടുള്ള സംശയം.. ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ കുളത്തില്‍ എറിഞ്ഞുകൊല്ലാന്‍ ശ്രമം.... നാട്ടുകാര്‍ കയ്യോടെ പിടികൂടി

നിലമേല്‍ എലിക്കുന്നാംമുകളില്‍ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ കുളത്തില്‍ എറിഞ്ഞുകൊല്ലാന്‍ ശ്രമം. എലിക്കുന്നാംമുകള്‍ താഹ മന്‍സിലില്‍ മുഹമ്മദ് ഇസ്മായിലി(40)നെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചു പൊലീസില്‍ ഏല്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യലഹരിയില്‍ ആണ് ഇയാള്‍ കുട്ടിയെ കുളത്തില്‍ എറിയാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇയാള്‍ വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു. ഭാര്യയോടുള്ള സംശയമാണ് ഇയാളെ അബ്ദുല്‍ റഹീം എന്ന ഒരു വയസ്സുകാരനെ കുളത്തില്‍ എറിഞ്ഞു കോലപെടുത്താന്‍ പ്രേരിപ്പിച്ചത്. ചടയമംഗലം പൊലീസ് പ്രതിക്കെതിരെ 77 ജുവനൈല്‍ ജസ്റ്റിസ് ആക്ടും 307 വകുപ്പും ചുമത്തി പ്രതിയെ റിമാന്റ് ചെയ്തു
"
https://www.facebook.com/Malayalivartha























