പഠനകാലത്ത് യുവാവുമായി സൗഹൃദത്തിലായിരുന്ന യുവതി വിവാഹിതയായി... വിവാഹിതയായ യുവതിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

പഠനകാലത്ത് യുവാവുമായി സൗഹൃദത്തിലായിരുന്ന യുവതി വിവാഹിതയായതോടെ യുവതിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടക കൊപ്പാല്‍ ഹനംസാഗറിലെ എസ്.എ. പ്രവീണിനെയാണ്(26) കുടിയാന്മല എസ്.ഐ ജെ. പ്രദീപും സംഘവും അറസ്റ്റു ചെയ്തത്.ചെമ്‌ബേരിക്കടുത്ത 24കാരിയുടെ പരാതിയിലാണ് അറസ്റ്റ്. 2017ല്‍ യുവതി കര്‍ണാടകയില്‍ പഠനത്തിന് പോയിരുന്നു. അവിടെ വെച്ച് പ്രവീണുമായി പരിചയത്തിലാകുകയായിരുന്നു. ആ സമയം പ്രവീണ്‍ യുവതിയുടെ ഫോട്ടോയെടുത്തിരുന്നു. പിന്നീട് യുവതി വിവാഹിതയായി. ആ വിരോധത്തിന് ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.കര്‍ണാടകയിലെ സമ്ബന്ന കുടുംബാംഗമാണ് പ്രവീണ്‍. ഇയാളെ പിടികൂടാന്‍ കര്‍ണാടക പൊലീസിന്റെ സഹായം തേടിയെങ്കിലും അവര്‍ സഹകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.ഇതേത്തുടര്‍ന്ന് തളിപ്പറമ്ബ് ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാര്‍ പ്രത്യേക സംഘത്തെ പ്രതിയെ പിടികൂടാന്‍ നിയോഗിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha