ഈന്തപ്പഴത്തില്‍ പിണറായി കുടുങ്ങും.... ഈന്തപ്പഴം വിഴുങ്ങിയ പിണറായിയും കുടുങ്ങും... ശിവശങ്കറിന്റെ നടു ഉളുക്കിയത് ഇങ്ങനെ...

സ്വപ്നയുടെ ഈന്തപ്പഴം വിതരണം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധമോ. എന്തായാലും പിണറായി ഇതില്‍ പെട്ടു എന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. യുഎഇ കോണ്‍സലേറ്റ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് പതിനേഴായിരം കിലോ ഈന്തപ്പഴം കേരളത്തില്‍ എത്തിച്ചതെന്ന് വിവരാവകാശ നിയമപ്രകാരം വിവരം പുറത്തുവരുമ്പോള്‍ പിണറായി വിജയന്‍ ഔദ്യോഗിക ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത ചടങ്ങും നിയമവിരുദ്ധം. സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സലേറ്റും ചേര്‍ന്നു നടത്തിയ മറ്റ് ത്ട്ടിപ്പ് ഇടപാടുകള്‍ക്കും കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നു കേന്ദസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു.
കോണ്‍സുലേറ്റില്‍ നിന്ന് സംഭാവനയായി ഈന്തപ്പഴവും ഖുറാനും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതും ലൈഫ് മിഷന്‍ പദ്ധതിക്കായി റെഡ് ക്രസന്റില്‍ നിന്ന് 20 കോടി രൂപ വാങ്ങിയതും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണെന്ന വിവരം പുറത്തുവരുന്നതിനെയയാണ് ശിവശങ്കറിന്റെ അറസ്റ്റ് ആസന്നമാകുന്നത്. സുപ്രീം കോടതിയിലെ അഭിഭാഷകന്‍ കോശി ജേക്കബിനു
വിവരാവകാശം വഴി ലഭിച്ച രേഖയിലാണ് ഈന്തപ്പഴം ഇറക്കുമതി നിയമവിരുദ്ധമായിരുന്നുവെന്ന് വ്യക്തമാകുന്നത്. യുഎഇ കോണ്‍സലേറ്റുമായുള്ള അനധികൃത ഇടപാടുകളെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് കോശി ജേക്കബ് തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ ജൂലൈ അഞ്ചിന് വിദേശ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഈ പരാതി സ്പെഷല്‍ യെമന്‍ കുവൈറ്റ് സെല്‍ അണ്ടര്‍ സെക്രട്ടറിക്ക് കൈമാറുകയും വിവരം പുറത്തുവരുന്നു.
2017 മേയില്‍ യുഎഇ കോണ്‍സലേറ്റ് വഴി പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യം എന്ന പേരില്‍ തുടങ്ങിയ ഈന്തപ്പഴം വിതരണത്തിന്റെ ഉദ്ഘാടനം പിണറായി വിജയനക്കൊണ്ട് നടത്തിക്കാന്‍ സ്വപ്ന സുരേഷ് തന്ത്രം ആവിഷ്‌കരിക്കുകയായിരുന്നു. യുഎഇ കോണ്‍സലും സ്വപ്നയും എത്തി ഇതിനായി മുഖ്യമന്ത്രിയെ ക്ഷണിക്കാനും ചടങ്ങ് കെങ്കേമമാക്കാനും സൗകര്യം ചെയ്തു കൊടുത്തത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും. സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള സ്പെഷല്‍ ബഡ്സ് സ്‌കൂളുകളിലൂടെ ഈന്തപ്പഴം നല്‍കുന്ന പദ്ധതി കാരുണ്യപ്രവര്‍ത്തിയാണെന്ന് പറഞ്ഞുവെന്നതിലല്ല കള്ളക്കടത്തില്‍ എത്തിച്ച ചരക്കിന്റെ വിതരണം ഉദ്ഘാടമാണ് പിണറായി നടത്തിയതെന്നതാണ് വസ്തുത.
ഇതേ ചടങ്ങില്‍ പര്‍ദയണിഞ്ഞ് മുഖ്യമന്ത്രിയ്ക്കൊപ്പം ചടങ്ങിന് എല്ലാ നേതൃത്വം നല്‍കിയതും സ്വപ്നാ സുരേഷ് തന്നെ. അന്നു മുഖ്യമന്ത്രി നടത്തിയ പ്രസംഗം തയാറാക്കിക്കൊടുത്തത് ശിവശങ്കരന്‍ വഴി സ്വപ്നാ സുരേഷാണെന്നും പറയപ്പെടുന്നു. പര്‍ദയിട്ട സ്വപ്നയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും വിശ്വസ്ത സഖാവുമായ എംവി ജയരാജനും പങ്കെടുത്തിരുന്നു.യുഎഇ കോണ്‍സലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ ജാബിയ്ക്ക് സര്‍ക്കാരിനെ പുകഴയ്ക്കുന്ന പ്രസംഗം തയാറാക്കിക്കൊടുത്തതും സ്വപ്നയായിരുന്നുവെന്നു സംശയിക്കുന്നു. എം ശിവശങ്കരനും നളിനി നെറ്റോയും സന്നിഹിതരായ ചടങ്ങില്‍ സാമൂഹിക നീതി വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലുള്ള 15 കുട്ടികള്‍ക്ക് ഈന്തപ്പഴപ്പാക്കേജ് വിതരണം ചെയ്താണ് പിണറായി ദേശീയ തട്ടിപ്പ് ഉദ്ഘാടനം ചെയ്തത്. ഇന്നേവരെ വിലാസം കിട്ടിയില്ലാത്ത മൂന്നു യുവതികള്‍ക്കൂടി പ്രത്യേകമായ വേഷവിധാനങ്ങളോടെ ഈ ചടങ്ങില്‍ സംഘാടകരായുണ്ടായിരുന്നു. ഇവര്‍ കള്ളക്കടത്ത് സംഘത്തിലെ കണ്ണികളായിരുന്നതായ സംശയിത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പെണ്‍വാണിഭ സംഘങ്ങള്‍ സ്വപ്നയുടെ അധോലോകത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും കള്ളക്കടത്ത് നടത്തുന്നതില്‍ പലരെയും പ്രീണിപ്പിക്കാന്‍ യുവതികളെ സ്വപ്ന ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. ശിവശങ്കറിനെ സ്വപ്ന വീഴ്ത്തിയതിലെ ദുരൂഹതയും പുറത്തുവരേണ്ടിയിരിക്കുന്നു.
സംസ്ഥാനത്തെ നാല്‍പതിനായിരം പാവപ്പെട്ട കുട്ടികള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നാണ് ഈ മാതൃകാ പദ്ധതിയെപ്പറ്റി ശിവശങ്കരന്‍ എഴുതി നല്‍കിയ പ്രസംഗത്തില്‍ പിണറായി വിജയന്‍ മൊഴിഞ്ഞത്. വലിയ വലിപ്പമുള്ള മേല്‍ത്തരം ഈന്തപ്പഴത്തിലെ കുരു സ്വര്‍ണമായിരുന്നുവെന്നും ഇത് തീവ്രവാദികളും സ്വര്‍ണമാഫിയത്തും ആയുധക്കടത്തുകാരുമൊക്കെ മുതലാക്കിയതില്‍ അന്വേഷണം നടന്നുവരിയാണ്. 50 ഗ്രാം വരെ തൂക്കമുള്ള ഈന്തപ്പഴമായിരുന്നുവത്രെ എത്തിയിരുന്നത്.
പതിനെണ്ണായിരം കിലോ ഈന്തപ്പഴം എത്തിയതില്‍ പകുതി പോലും ബഡ്സ് സ്‌കൂളുകളില്‍ വിതരണം ചെയ്തിട്ടില്ലെന്നിരിക്കെ ഈന്തപ്പഴവും സ്വര്‍ണക്കുരുവും ആര് എവിടെ കടത്തി എന്നത് ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണ്. ഈന്തപ്പഴം എത്തിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന്റെയും മുന്‍കൂര്‍ അനുമതിയില്ലായിരുന്നുവെന്നും ശിവശങ്കര്‍ യുഎഇ കോണ്‍സലേറ്റുമായി നടത്തിയ വാക്കാല്‍ അനുമതിയില്‍ സ്വപ്നയും കൂട്ടാളികളും ഈന്തപ്പഴം കള്ളക്കടത്ത് നടത്തുകയായിരുന്നുവെന്നും സര്‍ക്കാരിന് അംഗീകരിക്കേണ്ടിവരും. അനധികൃതവും ദേശവിരുദ്ധവും കുറ്റകരവുമായ ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്യുക വഴി പിണറായിലും കുറ്റത്തില്‍ പങ്കാളിയാവുകയാണ്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ കോണ്‍സലേറ്റിലെ അവസാനം സ്വര്‍ണം എത്തിച്ച നയതന്ത്രബാഗിലനുള്ളിലും ഈന്തപ്പഴമുണ്ടായിരുന്നു. 160 കിലോ സ്വര്‍ണം പലപ്പോഴായി കടത്തിയ എല്ലാ പെട്ടികളിലും ഈന്തപ്പഴമുണ്ടായിരുന്നു എന്നിരിക്കെ പതിനെണ്ണായിരം കിലോ ഈന്തപ്പഴത്തില്‍ എത്രത്തോളം കുരു സ്വര്‍ണമായിരുന്നുവെന്ന സാധ്യതയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha