തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയിറക്കം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ അദ്ദേഹം കാവല്‍ മുഖ്യമന്ത്രിയായിരിക്കും. 9 വര്‍ഷവും 11 മാസവും 9 ദിവസവും ആണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 3633 ദിവസങ്ങള്‍ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലുണ്ടായിരുന്നു.
17 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിട്ടും പിന്നീട് രണ്ട് ടേമിലായി പത്ത് വര്‍ഷം മുഖ്യമന്ത്രിയായും കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാവ് എന്ന പേരും അദ്ദേഹം ഇക്കാലയളവിൽ സ്വന്തമാക്കി. 2016ല്‍ മേയ് മാസം 25ാം തീയതിയാണ് പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
സമാനതകളില്ലാത്ത പ്രകൃതി ദുരന്തങ്ങളേയും കൊവിഡ് മഹാമാരിയേയും നേരിട്ട കേരളത്തെ മുന്നില്‍ നിന്ന് നയിച്ച പിണറായിക്ക് മലയാളി നല്‍കിയ അംഗീകാരമായിരുന്നു തുടര്‍ഭരണം. 50,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ധര്‍മ്മടത്ത് പിണറായിക്ക് 2021ല്‍ ലഭിച്ചത്. 35 എംഎല്‍എമാര്‍ മാത്രമുള്ള അംഗസംഖ്യ കുറഞ്ഞ പ്രതിപക്ഷത്തെ നയിക്കാന്‍ അദ്ദേഹമെത്തില്ല .
https://www.facebook.com/Malayalivartha

























