Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

സാമ്പിള്‍ ഡോസ് ഉടന്‍... നിരന്തരം മുന്‍കൂര്‍ ജാമ്യം നേടി അന്വേഷണ സംഘത്തെ വട്ടം ചുറ്റിക്കുന്ന ശിവശങ്കറിന് കുരുക്ക് മുറിക്കി എന്‍ഐഎ; തീവ്രവാദ കേസ് അന്വേഷിക്കുന്ന എന്‍ഐഎയ്ക്ക് പിടിവള്ളിയാകുന്നത് ഡോളര്‍; സ്വപ്‌ന ഡോളറാക്കി കടത്തിയ കോടികള്‍ കൈപ്പറ്റിയത് വിദേശ തീവ്രവാദികളെന്ന് സൂചന

19 OCTOBER 2020 08:19 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

തലസ്ഥാനവും കൊച്ചിയും ഒരുപോലെ ചൂട് പിടിക്കുകയാണ്. സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കരന്‍ പുറം വേദനയുമായി ഓര്‍ത്തോ ഐസിയുവില്‍ കിടക്കമ്പോള്‍ എവരും നോക്കുന്നത് കസ്റ്റംസിനേയാണ്. അതേസമയം തന്നെ കൊച്ചിയും ചൂട് പിടിക്കുകയാണ്. ഹൈക്കോടതിയിലെ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യവും അന്വേഷണ സംഘത്തിന്റെ ആസ്ഥാനം കൊച്ചിയെന്നതുമാണ് കൊച്ചിയെ ചൂട് പിടിപ്പിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ പോലെ ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ എന്‍ഐഎ ഇടപെടുമെന്നാണ് സൂചന.

സ്വപ്‌ന ഡോളറാക്കി കടത്തിയ 1.4 കോടി കൈപ്പറ്റിയത് വിദേശ തീവ്രവാദികളെന്നും ഡോളറാക്കാന്‍ സഹായിച്ചത് ശിവശങ്കറെന്ന് ബാങ്ക് മാനേജരുടെ മൊഴിയുമാണ് എന്‍ഐഎയുടെ വഴിയൊരുങ്ങുന്നത്. നയതന്ത്ര സ്വര്‍ണക്കടത്തിലൂടെ സ്വരൂപിച്ച 1.4 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയ കേസില്‍ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരേ കസ്റ്റംസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.

പണം വിദേശതീവ്രവാദികളുടെ കൈകളിലെത്തിയെന്നാണു കസ്റ്റംസ് കണ്ടെത്തല്‍. രൂപ ഡോളറാക്കാന്‍ സഹായിച്ചത് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണെന്നും കസ്റ്റംസ് പറയുന്നു. കേസ് ഇന്ന് കോടതി പരിഗണിക്കും.

സ്വപ്‌നയും സന്ദീപും ചേര്‍ന്ന് പലതവണകളായാണു 1.4 കോടി രൂപ ഡോളറാക്കിയത്. ഇതിനു സമ്മര്‍ദം ചെലുത്തിയതു ശിവശങ്കറാണെന്നാണു ബാങ്ക് മാനേജരുടെ മൊഴി. കരമനയിലെ ബാങ്ക് ഉദ്യോഗസ്ഥനാണു രൂപ ഡോളറാക്കി നല്‍കിയത്. ഇതു തീവ്രവാദികളുടെ കൈകളിലെത്തിയെന്നും അതേ പണം വീണ്ടും സ്വര്‍ണക്കടത്തിനും മയക്കുമരുന്ന് ഇടപാടിനും വിനിയോഗിച്ചിട്ടുണ്ടെന്നും കസ്റ്റംസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. സ്വര്‍ണം, മയക്കുമരുന്ന് ഇടപാടുകളിലും തീവ്രവാദസംഘങ്ങള്‍ക്കു പങ്കുണ്ട്.

തിരുവനന്തപുരം, കവടിയാറില്‍ യു.എ.ഇ. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്റ്റ് പൗരന്‍ ഖാലിദിനാണു 1.9 ലക്ഷം യു.എസ്. ഡോളര്‍ കൈമാറിയത്. ഇതു വിദേശത്തേക്കു കടത്തിയതു ഖാലിദാണെന്നും കസ്റ്റംസ് കണ്ടെത്തി. സ്വപ്‌നയുടെയും സന്ദീപിന്റെയും വിദേശയാത്രകളും പരിശോധിച്ചുവരുന്നു. വിദേശയാത്രകളില്‍ ഇവരെ ആരൊക്കെ അനുഗമിച്ചെന്നറിയാന്‍ എമിഗ്രേഷന്‍ വിഭാഗവുമായി കസ്റ്റംസ് ബന്ധപ്പെട്ടു.

അതേസമയം നയതന്ത്രചാനലിലൂടെ യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളും മറ്റ് ചില സാധനങ്ങളും നിയമവിരുദ്ധമായി കടത്തിയിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞിരുന്നതായി ശിവശങ്കറിന്റെ വെളിപ്പെടുത്തലും നിര്‍ണായകമാണ്. ഈ ഉത്പന്നങ്ങള്‍ ബീമാപള്ളിയിലെ മാര്‍ക്കറ്റിലാണ് വിറ്റിരുന്നത്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ ഇത്തരം നിയമവിരുദ്ധ ബിസിനസിനെ കോണ്‍സുല്‍ ഈസ് ഈറ്റിംഗ് മാംഗോസ് എന്ന കോഡ് ഉപയോഗിച്ചാണ് വിളിക്കുന്നത്. എന്നാല്‍ ബാഗേജ് തടഞ്ഞുവച്ചതോടെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിക്കണമെന്ന സ്വപ്‌നയുടെ ആവശ്യം നിരസിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നയതന്ത്രബാഗേജ് വിട്ടുകിട്ടുമെന്നും പറഞ്ഞു. ജൂലായ് രണ്ടിന് ബാഗേജ് വിട്ടുകിട്ടാന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് വാട്ട്‌സാപ്പില്‍ സ്വപ്ന അയച്ചു തന്നു. രാത്രി ഏഴു മണിയോടെയായിരുന്നു സന്ദേശം. ഏഴരയോടെ തന്നെ വിളിച്ചു കസ്റ്റംസുമായി സംസാരിക്കണമെന്നു പറഞ്ഞു. കത്തില്‍ പറഞ്ഞിരിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി അവര്‍ ബാഗേജുകള്‍ വിട്ടു നല്‍കുമെന്നായിരുന്നു എന്റെ മറുപടി. ജൂലായ് മൂന്നിന് ഈ വിഷയത്തില്‍ സ്വപ്നയുമായി ചര്‍ച്ച നടന്നില്ലെന്നാണ് ഓര്‍മ്മ. ജൂലായ് നാലിന് രാത്രി ഏറെ വൈകി സ്വപ്നയും ഭര്‍ത്താവ് ജയശങ്കറും ഹെതര്‍ കാള്‍സറിലെ ഫ്‌ളാറ്റില്‍ വന്നെന്നും ശിവശങ്കര്‍ മൊഴി നല്‍കി. ഇങ്ങനെ ശിവശങ്കറുടെ മൊഴികള്‍ ചര്‍ച്ചയാകുന്നതിനിടേയാണ് ഇന്നത്തെ ദിവസം ഏറെ നിര്‍ണായകമാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (12 minutes ago)

ഇനി ദളപതി യുഗം  (20 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (33 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends