മര്യാദക്ക് വിളിച്ചപ്പോള്‍... കസ്റ്റംസിന്റെ അറസ്റ്റില്‍ നിന്നും കുതറി മാറിയ ശിവശങ്കറിനെ വിവിഐപി പരിഗണന നല്‍കി അന്വേഷണ ഏജന്‍സികള്‍; ശിവശങ്കര്‍ എന്തെങ്കിലും പുറത്ത് പറഞ്ഞാല്‍ മറ്റ് വിവിഐപികളെ സാരമായി ബാധിക്കും; അതിനാല്‍ തന്നെ ശിവശങ്കറിന് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയെ രംഗത്തിറക്കം

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ എം ശിവശങ്കര്‍ വളരെ വേഗമാണ് വിവിഐപിയിലേക്ക് ഉയര്‍ന്നത്. കസ്റ്റംസിന്റെ അറസ്റ്റ് വെളിയില്‍ വന്നതോടെയാണ് പലര്‍ക്കും ഭയമായത്. ശിവശങ്കര്‍ ഇപ്പോള്‍ പലരേയും സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ അറസ്റ്റിലായാല്‍ എത്രകാലം ശിവശങ്കര്‍ ഈ മൊഴില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല. അത് പല വിവിഐപികളേയും ബാധിക്കും. അതിനാല്‍ തന്നെയാണ് ശിവശങ്കറിന് ഭീഷണിയുണ്ടാകാതിരിക്കാന്‍ ശിവശങ്കറിന് വലിയ സുരക്ഷയൊരുക്കാന്‍ കസ്റ്റംസ് തീരുമാനിച്ചത്.
ശിവശങ്കറിന് സിആര്‍പിഎഫ് സുരക്ഷ നല്‍കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ട്. ഇതിനോട് ആഭ്യന്തര മന്ത്രാലയവും അനുകൂല നിലപാടാണ് കൈക്കൊണ്ടത്. ശിവശങ്കറിന് സുരക്ഷ ഒരുക്കുന്നതിനുളള പ്രത്യേക സിആര്‍പിഎഫ് സംഘം ഇന്നുതന്നെ എത്തിയേക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല ശിവശങ്കറിന്റെ ഓരോ നീക്കവും കേന്ദ്ര ഇന്റലിജന്‍സായ ഐബിയും നിരീക്ഷിക്കുന്നുണ്ട്.
അതേസമയം ശിവശങ്കറിന് മെഡിക്കല്‍കോളേജില്‍ നിന്ന് നല്‍കുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് മെഡിക്കല്‍കോളേജ് അധികൃതര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. അതിനിടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും ശിവശങ്കറും തമ്മിലുളള ബന്ധത്തിന് കസ്റ്റംസിന് കൂടുതല്‍ തെളിവ് ലഭിച്ചു. നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം പിടിച്ചശേഷം സന്ദീപ് നായരുമായി ബന്ധപ്പെട്ടെന്നതാണ് ശിവശങ്കറിനെതിരായ പ്രധാന സാക്ഷിമൊഴി. എന്നാല്‍ ഇക്കാര്യം ചോദ്യംചെയ്യലില്‍ ശിവശങ്കര്‍ നിഷേധിച്ചു. ശിവശങ്കറിന് സ്വപ്ന ഐഫോണ്‍ സമ്മാനിച്ചിരുന്നുവെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പനാണ് ഈ ഫോണ്‍ സ്വപ്നയ്ക്ക് നല്‍കിയതെന്നം കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ സ്വപ്നയ്ക്ക് താന്‍ കൈമാറിയെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയ അഞ്ച് ഐഫോണുകളില്‍ ഒന്നാണോ ഇതെന്ന് വ്യക്തമല്ല.
സ്വര്‍ണവും ഡോളറും കടത്തിയതുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിന്റെ മൊഴികള്‍ പരസ്പരവിരുദ്ധവും അവിശ്വസനീയവുമെന്നു കസ്റ്റംസ് വ്യക്തമാക്കുന്നു. വിവിധ ഏജന്‍സികള്‍ക്കു നല്‍കിയ മൊഴികളില്‍ പൊരുത്തമില്ലായ്മയും അവ്യക്തതയും. ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന നിഗമനത്തിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍, കസ്റ്റഡിയില്‍ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്താല്‍ ഒന്നോ രണ്ടോ ദിവസത്തെ വിശ്രമം അനുവദിക്കും. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കാനുള്ള നടപടിയുണ്ടാകും. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ ശക്തമായി എതിര്‍ക്കുന്നതിനു മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി.
ശിവശങ്കറിന്റെ മൊഴികള്‍ പലതും കളവാണെന്നു കസ്റ്റംസ് പറയുന്നു. യു.എ.ഇ. കോണ്‍സല്‍ ജനറലിനൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നായിരുന്നു ആദ്യമൊഴി. പിന്നീട് അതു നിഷേധിച്ചു. സ്വപ്‌ന വിളിച്ചിട്ടില്ലെന്ന വാദം തിരുത്തേണ്ടിവന്നു. രൂപ ഡോളറാക്കാന്‍ പ്രതികളെ സഹായിച്ചിട്ടില്ലെന്നു പറഞ്ഞതും ശരിയല്ലെന്നു വ്യക്തമായി. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ മൊഴി വിശദമായി പരിശോധിക്കുകയും തെളിവെടുക്കുകയും വേണം. ആ ഘട്ടത്തില്‍ മറ്റ് അന്വേഷണ ഏജന്‍സികളുമായി ഏകോപനം ഉറപ്പാക്കും.
സ്വര്‍ണക്കടത്ത് കേസിലെ നാലു പ്രധാന പ്രതികളുമായി ശിവശങ്കറിനു നല്ല അടുപ്പമുണ്ട്. നേരത്തേയും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ കേസുകളില്‍ പ്രതികളായ ഇവരുമായുള്ള ബന്ധം ദുരൂഹമാണ്. 30 കിലോ സ്വര്‍ണം പിടികൂടിയപ്പോഴും ഒളിവിലിരിക്കെയും സ്വപ്‌ന ശിവശങ്കറിനെ വിളിച്ചു സഹായം തേടിയിരുന്നു. ലൈഫ് മിഷന്‍ കെട്ടിട നിര്‍മാണക്കരാറിലെ കമ്മിഷനില്‍ 1.8 കോടി രൂപ ഡോളറാക്കി കോണ്‍സുലേറ്റ് ജീവനക്കാരനായ ഈജിപ്ഷ്യന്‍ പൗരന്‍ വഴി കടത്തിയിരുന്നു. ഡോളറാക്കാന്‍ സ്വകാര്യ ബാങ്ക് മാനേജരെ ശിവശങ്കറാണു സ്വാധീനിച്ചതെന്നു സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന വിവരങ്ങള്‍ കസ്റ്റംസിന്റെ കൈയിലുണ്ട്.
പലവട്ടമുള്ള ചോദ്യംചെയ്യലില്‍ എല്ലാം നിഷേധിക്കുകയാണു ശിവശങ്കര്‍ ചെയ്തത്. ഇക്കാര്യത്തിലും വ്യക്തത ആവശ്യമാണ്. സ്വപ്‌നയും ശിവശങ്കറും ഒരുമിച്ച് നടത്തിയ വിദേശയാത്രകള്‍ പലതും സ്വകാര്യ സന്ദര്‍ശനമാണ്. സര്‍ക്കാര്‍ ആവശ്യത്തിനായിരുന്നു യാത്രയെന്നു ശിവശങ്കര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചെലവ് വഹിച്ചതു സ്വപ്‌നയാണ്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്താന്‍ ശിവശങ്കറെ അറസ്റ്റ് ചെയ്യണമെന്നാണ് കസ്റ്റംസ് പറയുന്നത്.
"
https://www.facebook.com/Malayalivartha























