ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ദര്‍ശനം നടത്താം... കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം നടത്തേണ്ടത്

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ദര്‍ശനം നടത്താം. രാവിലെ 8.30 മുതല്‍ 11 മണിവരെയും വൈകിട്ട് 4 മുതല്‍ 6 വരെയുമാണ് ദര്‍ശനം. കിഴക്കേനട വഴിയാണ് ഇത്തവണ ഭക്തരെ പ്രവേശിപ്പിക്കുക. ഭക്തജനങ്ങള്‍ക്ക് നവരാത്രി മണ്ഡപത്തില്‍ ദര്‍ശനം നടത്താനുള്ള സൗകര്യം കൂടി കണക്കിലെടുത്താണിത്. കഴിഞ്ഞ തവണ വടക്കേനട വഴിയായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
പ്രവേശനത്തിനായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വെബ്‌സൈറ്റായ ല്‍ രജിസ്റ്രര്‍ ചെയ്യണം. നേരിട്ട് കിഴക്കേ നടയിലെ കൗണ്ടറിലും രജിസ്റ്റര്‍ ചെയ്യാം. ഒരു ദിവസം 600 പേരെ വരെ പ്രവേശിപ്പിക്കാനാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം നടത്തേണ്ടത്. ഭക്തജനങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിന്റെ മുന്നോടിയായി ഇന്നലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇത്തവണ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വിജയദശമിയോടനുബന്ധിച്ച് എഴുത്തിനിരുത്ത് ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍.
"
https://www.facebook.com/Malayalivartha























