പിടിമുറുക്കി അന്വേഷണ സംഘം... സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പങ്ക് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വ്യക്തമാക്കിയാല്‍ മുഖ്യമന്ത്രിക്ക് ഈയാഴ്ച നിര്‍ണായകമെന്ന് വിദേശകാര്യ മന്ത്രാലയം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പങ്ക് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വ്യക്തമാക്കിയാല്‍ മുഖ്യമന്ത്രിക്ക് ഈയാഴ്ച നിര്‍ണായകമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ സൂചിപ്പിച്ചു.
റെഡ് ക്രസന്റുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മാത്രമാണ് താന്‍ വിവിധ തലത്തില്‍ ഇടപെട്ടതെന്നുമുള്ള എം. ശിവശങ്കറിന്റെ മൊഴിയില്‍ സര്‍ക്കാരും സിപി എമ്മും ആശങ്കാകുലരാണ്.
ശിവശങ്കറിന്റെ മൊഴി സ്വാഭാവികമായും നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്ക് തന്നെയാണ്. ശിവശങ്കറിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നു മാത്രമേ ലഭിക്കൂ. സ്വപ്നയുടെ മൊഴിയും മുഖ്യമന്ത്രിക്ക് എതിരെയാണ്. തന്നെ ശിവശങ്കറിന് പരിചയപ്പെട്ടുത്തിയത് മുഖ്യമന്ത്രിയാണെന്നാണ് സ്വപ്ന മൊഴി നല്‍കിയിട്ടുള്ളത്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസ് പൂര്‍ണമായും യു എ ഇ കോണ്‍സുല്‍ ജനറലിന്റെ തലയില്‍ കെട്ടിവച്ച് കേരളത്തില്‍ നിന്ന് പിടിയിലായ പ്രതികളെ രക്ഷിക്കാന്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. സി പി എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം ശിവശങ്കറും ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട് . കേരള ഹൈക്കോടതിയില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അത് ശിവശങ്കറിന്റെ ഇഷ്ടാനുസരണം സംഭവിക്കാനും പാര്‍ട്ടി കരുക്കള്‍ നീക്കുന്നുണ്ട്.
നയതന്ത്രബാഗില്‍ സ്വര്‍ണ്ണം അയച്ച ഫൈസല്‍ ഫരീദിനെ യു എ ഇ യില്‍ അറസ്റ്റ് ചെയ്തതായി എന്‍ ഐ എ, കോടതിയെ അറിയിച്ചെങ്കിലും അത് സംബന്ധിച്ച് പിന്നീട് ഒരു വിവരവും അറിയാത്ത സാഹചര്യത്തില്‍ നയതന്ത്ര ബാഗ് കയറ്റി അയച്ചത് ആരാണെന്ന ചോദ്യവുമായി സി പി എം രംഗത്തെത്തി. ഫൈസല്‍ ഫരീദ് എവിടെ എന്ന് സി പി എം നേതാക്കള്‍ ചോദിച്ചുതുടങ്ങി. ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഇക്കാര്യം ഉയര്‍ത്തികൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതും കോണ്‍സുല്‍ ജനറലിനെതിരായ നീക്കത്തിന്റെ ഭാഗമാണ്.
അതായത് സ്വര്‍ണ്ണം അയച്ചവരെ പിടികൂടാതിരുന്നാല്‍ ഒരിക്കലും പ്രതികള്‍ ശിക്ഷിക്കപ്പെടില്ല എന്ന വിശ്വാസത്തിലാണ് സി പി എം. സ്വര്‍ണ്ണം അയച്ചവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ബി ജെ പിയാണെന്നാണ് സി പി എമ്മിന്റെ ആരോപണം. അതിനവര്‍ കരുവാക്കുന്നത് വി.മുരളീധരനെയാണ്.
നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തിന് കോണ്‍സുലേറ്റ് ജീവനക്കാര്‍ കോഡ് ഭാഷ ഉപയോഗിച്ചിരുന്നതായി ശിവശങ്കറിന്റെ വെളിപ്പെടുത്തിയിട്ടുണ്ട്. 'കോണ്‍സുല്‍ ഈസ് ഈറ്റിങ് മാംഗോസ്' എന്നായിരുന്നു കോഡ് ഭാഷയെന്ന് സ്വപ്ന പറഞ്ഞതായി ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണത്തിന് പുറമെ നയതന്ത്ര ബാഗേജിന്റെ മറവില്‍ പല സാധനങ്ങളും കടത്തിക്കൊണ്ടു വന്നിരുന്നു എന്ന് സ്വപ്ന പറഞ്ഞതായും ശിവശങ്കര്‍ വെളിപ്പെടുത്തി. സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടുന്നതിന് കസ്റ്റംസില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ശിവശങ്കറിനെ പലവട്ടം ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് സ്വപ്ന ഇക്കാര്യങ്ങള്‍ ശിവശങ്കറിനോട് പറഞ്ഞതെന്നാണ് മൊഴി.
നയതന്ത്ര ബാഗേജ് വഴി പല സാധനങ്ങളും ഒളിപ്പിച്ചു കൊണ്ടു വന്നിരുന്നു. സൗന്ദര്യ വര്‍ധക വസ്തുക്കളും മറ്റും കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുരം ബീമാപള്ളി പരിസരത്ത് വില്‍ക്കുകയായിരുന്നു പതിവെന്നും മൊഴിയില്‍
കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടുന്നതിനായി രണ്ട് തവണ സ്വപ്ന ബന്ധപ്പെട്ടുവെന്നും രണ്ട് തവണയും താന്‍ തയ്യാറായില്ലെന്നും ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മൊഴി നല്‍കി. സ്വപ്ന സുരേഷിന്റെ മൊഴിയിലെ പോയിന്റ് ഓഫ് കോണ്‍ടാക്റ്റ് എന്ന ഭാഗവും എം ശിവശങ്കര്‍ സമ്മതിച്ചു. 2017ല്‍ ക്ലിഫ് ഹൗസില്‍ വെച്ച് കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നുവെന്നും അതില്‍ കോണ്‍സുലിന്റെ പോയിന്റ് ഓഫ് കോണ്‍ടാക്റ്റ് ആയി എം. ശിവശങ്കറിനെ മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്നതാണ് സ്വപ്ന പറഞ്ഞത്. അത് പക്ഷേ ശിവശങ്കര്‍ തിരുത്തുകയാണ്.
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി 2016ല്‍ തന്നെ മുഖ്യമന്ത്രി തന്നെ അധികാരപ്പെടുത്തിയിരുന്നു എന്നാണ് എം ശിവശങ്കര്‍ പറയുന്നത്. സ്വപ്ന സുരേഷ് മൊഴിയില്‍ പറഞ്ഞ 2017ലെ കൂടിക്കാഴ്ചയെ ശിവശങ്കര്‍ തള്ളിക്കളഞ്ഞു. അത്തരത്തിലൊരു കൂടിക്കാഴ്ച ഉണ്ടായോ ഇല്ലയോ എന്ന് തനിക്കറിയില്ല എന്നാണ് ശിവശങ്കറിന്റെ മൊഴി. സ്വപ്ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല എന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് ഒരു താല്‍ക്കാലിക നിയമനമാണ് അത് മുഖ്യമന്ത്രി അറിയേണ്ടതില്ല എന്നതാണ് അദ്ദേഹം അതിന് നല്‍കുന്ന വിശദീകരണം.
സ്വപ്നയ്ക്ക് സ്‌പെയ്‌സ് പാര്‍ക്കില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട കാര്യത്തിലും സ്വപ്നയുടെ വാദങ്ങളെ ശിവശങ്കര്‍ തള്ളുന്നുണ്ട്. ബയോഡേറ്റയില്‍ തന്റെ പേര് റഫറന്‍സായി സൂചിപ്പിക്കാനുള്ള അനുമതി മാത്രമാണ് നല്‍കിയത്. പി.ഡബ്യു.സിയില്‍ അവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സ്‌പേസ് പാര്‍ക്ക് നിയമനവുമായി ബന്ധപ്പെട്ട് സ്വപ്ന നല്‍കിയ മറ്റ് മൊഴികളെല്ലാം അദ്ദേഹം
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലടക്കം പല തവണ കണ്ടിട്ടുണ്ടെന്ന സ്വപ്നയുടെ മൊഴിയില്‍ മറുപടിയില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കള്ളക്കടത്ത് സ്വര്‍ണം പൊട്ടിച്ച് പരിശോധിക്കുന്നതിന്റെ തലേ ദിവസം രാത്രി സ്വപ്നയും ഭര്‍ത്താവും തന്റെ ഫ്‌ളാറ്റിലെത്തി തന്നെ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റ് മാറുന്നതുമായി ബന്ധപ്പെട്ടാണ് അവര്‍ എത്തിയതെന്നും അവരുടെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നുവെന്നും അദ്ദേഹം ഇഡിയോട് സമ്മതിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ ശിവശങ്കര്‍ മൊഴി നല്‍കിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മൊഴിയുടെ നോട്ടം മുഖ്യമന്ത്രിയിലേക്കാണ് തിരിയുന്നത്. അതിനാല്‍ വരും ദിവസങ്ങള്‍ പിണറായിക്ക് നിര്‍ണായകമാവുകയാണ്. പ്രത്യേകിച്ച് ബി ജെ പി പിടിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍.
"
https://www.facebook.com/Malayalivartha























