കോവിഡ് മരണം: മതാചാര പ്രകാരം സംസ്‌കാരം അനുവദിക്ക ണമെന്ന വിവിധ മതസംഘടനകളുടെ ആവശ്യം സര്‍ക്കാരിന്റെ പരിഗണനയില്‍

വിവിധ മതസംഘടനകള്‍ ആവശ്യപ്പെടുന്നതുപോലെ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമോ എന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണ്. സുരക്ഷാ മാര്‍ഗരേഖ പാലിച്ചുകൊണ്ടു തന്നെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാനാണ് ആലോചന.
ആരോഗ്യ വകുപ്പ്, ബന്ധുക്കളുടെ ആവശ്യം മാനിച്ചു മതാചാരപ്രകാരം സംസ്‌കരിക്കാനുള്ള അനുമതി പലയിടത്തും നല്‍കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നല്‍കണമെന്നാണ് മതസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. മന്ത്രി കെ.ടി.ജലീല്‍ ഇക്കാര്യം മന്ത്രി കെ.കെ.ശൈലജയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
സര്‍ക്കാര്‍ നിയമിച്ച വിദഗ്ധസമിതിയും കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്‌കാരത്തിനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനോട് ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈയാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമെടുക്കും.
https://www.facebook.com/Malayalivartha























