വിമുക്തഭടന്‍ കോടാലി കൊണ്ടുള്ള വെട്ടേറ്റു മരിച്ചു, മദ്യപാനത്തി നിടെയുണ്ടായ തര്‍ക്കത്തിനിടെ സംഭവം

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നെടുങ്കണ്ടത്ത് വിമുക്തഭടന്‍ കോടാലി കൊണ്ടുള്ള വെട്ടേറ്റു മരിച്ചു. സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിമുക്തഭടന്‍ കരുണാപുരം തണ്ണിപ്പാറ ജാനകി മന്ദിരത്തില്‍ രാമഭദ്രനെ (78) കൊപ്പെടുത്തിയതിന് തണ്ണിപ്പാറ തെങ്ങുപള്ളി ജോര്‍ജുകുട്ടിയെ (വര്‍ഗീസ്- 61) കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ ജോര്‍ജുകുട്ടിയുടെ വീടിനുള്ളിലാണ് കൊലപാതകം നടന്നത്. രാമഭദ്രന്റെ വാരിയെല്ലുകളും തകര്‍ന്നിരുന്നു. ജോര്‍ജുകുട്ടിയുടെ തലയ്ക്കും പരുക്കുണ്ട്.
കൊല നടത്തിയ ശേഷം ജോര്‍ജുകുട്ടി സമീപത്തെ സഹോദരന്റെ വീട്ടിലെത്തിയതായി പൊലീസ് പറഞ്ഞു. രക്തമൊലിച്ചു നിന്ന ജോര്‍ജുകുട്ടിയെ സഹോദരന്‍ തൂക്കുപാലത്തെ ആശുപത്രിയിലെത്തിച്ചു. രാമഭദ്രനെ കൊലപ്പെടുത്തിയതായി ജോര്‍ജുകുട്ടി സഹോദരനോടു വെളിപ്പെടുത്തുകയായിരുന്നു. രാത്രി 8.30-ന്് കൊലപാതകം നടന്നതായാണ് പൊലീസ് നിഗമനം. സഹോദരന്‍ വിവരം കമ്പംമെട്ട് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്നു പൊലീസെത്തി ജോര്‍ജുകുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്‌മോഹന്‍, കമ്പംമെട്ട് എസ്എച്ച്ഒ ജി. സുനില്‍കുമാര്‍, എസ്‌ഐ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സര്‍ജനും സ്ഥലത്ത് പരിശോധന നടത്തി. കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. സ്ഥലത്തു സൂക്ഷിച്ചിരുന്ന വാറ്റുചാരായവും പൊലീസ് പിടികൂടി. രക്തക്കറ പുരണ്ട മദ്യക്കുപ്പി പൊലീസ് കണ്ടെത്തി.
വിമുക്തഭടനായ രാമഭദ്രന്‍ തനിയെ താമസിച്ചിരുന്ന ഷെഡും ജോര്‍ജുകുട്ടി താമസിക്കുന്ന വീടും തമ്മില്‍ 100 മീറ്റര്‍ ദൂരമാണുള്ളത്. മദ്യലഹരിയിലായതിനാല്‍ കൊലപാതക കാരണം ഓര്‍ക്കുന്നില്ലെന്നാണു ജോര്‍ജുകുട്ടി പൊലീസിനോടു പറഞ്ഞത്. ജോര്‍ജുകുട്ടിയും ഒറ്റയ്ക്കായിരുന്നു താമസം. രാമഭദ്രന്റെ ഭാര്യ സാവിത്രി വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ചു. മക്കള്‍: മിനി, ബിന്ദു, ബിജു. മരുമക്കള്‍: വിമലന്‍, ഷിബു, ഉഷ.
https://www.facebook.com/Malayalivartha























