പാഠ്യപദ്ധതി പരിഷ്‌കരണത്തെ തുടര്‍ന്ന് ഒഴിവാക്കിയ മലയാള അക്ഷരമാല വീണ്ടും പാഠാവലിയില്‍ ഉള്‍പ്പെടുത്തുന്നു

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഒരിടത്തും ഉള്‍പ്പെടുത്താതിരുന്ന അക്ഷരമാല മലയാള പാഠാവലിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചു മന്ത്രി സി.രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. നേരത്തേ മലയാള പാഠാവലിയില്‍ ഉണ്ടായിരുന്ന അക്ഷരമാല, പാഠ്യപദ്ധതി പരിഷ്‌കരണത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
മാതൃഭാഷാ പോഷക സന്നദ്ധ സമിതി, മലയാള പാഠാവലിയില്‍ ഒരിടത്തും അക്ഷരമാല ഉള്‍പ്പെടുത്തിയിട്ടില്ലെന്നു കാണിച്ച് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.
വിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷത്തിനും മലയാള ഭാഷ ശരിയായി ഉച്ചരിക്കാനും അക്ഷരത്തെറ്റില്ലാതെ എഴുതാനും ആശയം മനസ്സിലാക്കി വായിക്കാനും സാധിക്കുന്നില്ലെന്ന് സമിതി നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രീ പ്രൈമറി മുതല്‍ പ്ലസ് ടു വരെ ഒരിടത്തും മലയാള അക്ഷരമാല ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മനസ്സിലാക്കിയതെന്നു സമിതി ഡയറക്ടര്‍ ഫാ.ഡോ.തോമസ് മൂലയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























